Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

രാജഭാരങ്ങൾ വിട്ടൊഴിഞ്ഞു കൊട്ടാരം വിട്ട ഹാരിക്ക് തിരിച്ചടി! ബ്രിട്ടനിലെത്തുന്ന സമയത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി കോടതി; കോടതി ചെലവായി ഒരു മില്യൻ പൗണ്ട് സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി

രാജഭാരങ്ങൾ വിട്ടൊഴിഞ്ഞു കൊട്ടാരം വിട്ട ഹാരിക്ക് തിരിച്ചടി! ബ്രിട്ടനിലെത്തുന്ന സമയത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി കോടതി; കോടതി ചെലവായി ഒരു മില്യൻ പൗണ്ട് സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒഴിഞ്ഞ്, സ്വന്തം ജീവിതം നോക്കി അമേരിക്കയിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും അതുവരെ ലഭിച്ചിരുന്ന പൊലീസ് സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടനിലെത്തുന്ന സമയത്ത് തനിക്ക് സർക്കാർ, പൊലീസ് സംരക്ഷണം നൽകണമെന്ന ഹാരിയുടെ പരാതി ഹൈക്കോടതി തള്ളി. മാത്രമല്ല, കോടതി ചെലവായി സർക്കാരിലേക്ക് പണം തിരികെയടക്കാനും കോടതി ഉത്തരവിട്ടു. ഹാരിയുടെ കോടതി ചെലവുകൾ കൂടി പരിഗണിച്ചാൽ ഏകദേശം 1 മില്യൻ പൗണ്ട് ആണ് ഹാരിക്ക് നഷ്ടമാവുക.

കേസിൽ സമഗ്രമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നതിനാൽ, നഷ്ടപരിഹാര തുക പകുതിയായി കുറക്കണം എന്ന ആവശ്യവും കോടതി നിരാകരിച്ചു. മാത്രമല്ല, കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനും കോടതി അനുവാദം നൽകിയില്ല. അപ്പീലിനു പോകുന്നതിനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയവ പ്രത്യാശ നൽകുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നെറത്തെ പറഞ്ഞ ഹാരിക്ക് പക്ഷെ , ഇനിയും അപ്പീൽ കോടതിയെ നേരിട്ട് സമീപിച്ച് അപ്പീൽ നൽകാൻ കഴിയും.

രണ്ട് വർഷത്തോളമായി ഹോം ഡിപ്പാർട്ട്‌മെന്റിനെതിരെ നടത്തി വന്ന കേസ് പരാജയപ്പെട്ടതിന് ശേഷം ഹാരിക്ക് കിട്ടുന്ന മറ്റൊരു തിരിച്ചടിയായിരുന്നു ഇന്നലാത്തെ രണ്ട് ഉത്തരവുകളും. 2020-ൽ കൊട്ടാരം വിട്ടിറങ്ങിയതിന് ശേഷം പൊലീസ് സംരക്ഷണം നൽകുന്നില്ല എന്നതായിരുന്നു ഹാരിയുടെ പരാതി. തന്റെ മാതാവ് ഡയാന രാജകുമരി, 1997-ൽ മരണമടയുന്നതിന് മുൻപായി അഭിമുഖീകരിച്ചിരുന്നതിന് സമാനമായ ഭീഷണികൾ താൻ അഭിമുഖീകരിക്കുന്നു എന്നായിരുന്നു ഹാരി പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണമായി പറഞ്ഞിരുന്നത്.

ഈ കേസ് വാദിച്ച് ജയിക്കുന്നതിനായി ഹോം ഡിപ്പാർട്ട്‌മെന്റ് 5 ലക്ഷത്തിലധികം പൗണ്ട് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയിരുന്നു. കേസ് പരാജയപ്പെട്ടതിന് ശേഷം ഹാരിയുടെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം പറഞ്ഞത് പൊതു ഖജനാവിൽ നിന്നും ചെലവായതിന്റെ പകുതി തുക മാത്രമെ ഹാരി അടക്കേണ്ടതുള്ളു എന്നായിരുന്നു. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല. കേസ് ഭാഗികമായി വിജയിച്ചു എന്ന അവകാശവാദം ശരിയല്ലെന്നും കോടതി പറഞ്ഞു. പൊതു ഖജനാവിൽ നിന്നും ചെലവായതിന്റെ 90 ശതമാനം ഹാരി നൽകണം എന്നാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP