Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോട്ടും സ്യൂട്ടുമിട്ട് സുമുഖൻ വരനായി ഹരീഷ് സാൽവേ; വെളുത്ത നീളൻ ഗൗണിൽ സുന്ദരിയായി കരോലിൻ ബ്രൊസ്സാർഡും; ഇന്ത്യയിലെ മുതിർന്ന അഭിഭാഷകന്റെ പ്രണയസാഫല്യം ലണ്ടനിൽ ചർച്ചിൽ വെച്ച്; ലളിതമായ വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രം

കോട്ടും സ്യൂട്ടുമിട്ട് സുമുഖൻ വരനായി ഹരീഷ് സാൽവേ; വെളുത്ത നീളൻ ഗൗണിൽ സുന്ദരിയായി കരോലിൻ ബ്രൊസ്സാർഡും; ഇന്ത്യയിലെ മുതിർന്ന അഭിഭാഷകന്റെ പ്രണയസാഫല്യം ലണ്ടനിൽ ചർച്ചിൽ വെച്ച്; ലളിതമായ വിവാഹ ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ പ്രശസ്ത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായി അഡ്വ. ഹരീഷ് സാർവെക്ക് പ്രണയ സാഫല്യം. ലണ്ടൻ സ്വദേശിയായ കലാകാരി കരോലിൻ ബ്രൊസ്സാർഡിനെയാണ് സാൽവെ വിവാഹം കഴിച്ചത്. ലണ്ടനിലെ ചർച്ചിൽ തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. 15പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സാൽവെയുടെ രണ്ടാം വിവാഹമാണിത്. ഇരുവരുടേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അതിഥികളായി എത്തിയത്.

കഴിഞ്ഞ ജൂലൈയിൽ 65കാരനായ സാൽവെ ആദ്യ ഭാര്യ മീനാക്ഷിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുമായുള്ള ഹരീഷ് സാൽവെയുടെ വിവാഹം. ഒരു കലാസന്ധ്യക്കിടെയാണ് കരോലിനെ സാൽവെ കണ്ടുമുട്ടിയത്. 56 കാരിയായ കരോലിൻ ബ്രോസാർഡ് ലണ്ടനിലെ കലാകാരിയാണ്. ആദ്യവിവാഹത്തിൽ ഇവർക്ക് ഒരു മകളുണ്ട്. സാൽവെയ്ക്ക് രണ്ടു പെൺമക്കളാണ് സാക്ഷിയും സാനിയയും.

കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയിൽ സാൽവെയാണ് ഹാജരായിരുന്നത്. കോവിഡ് കാലത്ത് ലോകമെങ്ങും ഓൺലൈനിലാണ് കോടതി നടത്തിപ്പ്. അതുകൊണ്ട് തന്നെ ബ്രിട്ടണിൽ ഇരുന്നും ഇന്ത്യയിലെ കേസുകൾ വാദിക്കാം. ഇതിന് പുറമേ മിക്കവാറും എല്ലാ രാജ്യത്തെ കോടതിയിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ലണ്ടനിൽ താമസിച്ച് ലോകം മുഴുവൻ കേസുള്ള വക്കീലായി മാറിയിരിക്കുകയാണ് സാൽവേ. ഇതിനിടെയാണ് വിവാഹത്തിന്റെ രണ്ടാം ഇന്നിങ്സ്. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരാകുന്നതും സാൽവേയാണ്.

ഒരേ സമയം മുംബൈ കർണാടക-ബാഗ്ലൂർ ഹൈക്കോടതികളിൽ വാദിക്കാൻ കോവിഡു കാലത്ത് സാൽവേയ്ക്ക് കഴിയുന്നു. ഇതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയിൽ തകർപ്പൻ പ്രകടനങ്ങൾ. ലണ്ടനിലെ ബ്രിട്ടീഷ് സുപ്രീംകോടതിയിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് വാദമുഖങ്ങൾ നിരത്തലും പതിവ്. മിനിട്ടിന് ലക്ഷങ്ങൾ വിലയുള്ള ഹരീഷ് സാൽവെ ഇപ്പോൾ രണ്ടാം വിവാഹം ഒരു ലണ്ടൻ വനിതയുമായാണ്.

കോവിഡ് കാലം സാൽവേയ്ക്ക് ഇങ്ങനെ പുതിയ ജീവിത വഴിയിലേക്ക് എത്താനായി. കോവിഡിലെ ഓൺലൈൻ വാദത്തിനുള്ള സാധ്യതയാണ് ലണ്ടനിലേക്ക് പറിച്ചു നടാൻ ലോകത്തെ തിരക്കേറിയെ അഭിഭാഷകന് വഴിയൊരുക്കിയത്. നാഗ്പൂരിലാണ് ഹരീഷ് സാൽവേ വളർന്നത്, അവിടെ പിതാവ് എൻകെപി സാൽവേ ചാർട്ടേഡ് അക്കൗണ്ടന്റും കോൺഗ്രസ് പാർട്ടി അംഗവുമായിരുന്നു. രാഷ്ട്രീയക്കാരുടെ മക്കൾക്ക് കുടുംബ ബിസിനസ്സ് പാരമ്പര്യമായി ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതിനാൽ പകരം തന്റെ മുത്തച്ഛനായ പി കെ സാൽവെയുടെ തൊഴിൽ തിരഞ്ഞെടുത്തുവെന്നും ഹരീഷ് സാൽവെ പറയുന്നു.

വാണിജ്യ കേസുകളിലെ ഒരു സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ മുകേഷ് അംബാനി, രത്തൻ ടാറ്റ, ഐടിസി ഹോട്ടലുകൾ, വോഡഫോൺ, കൂടാതെ അവിസ്മരണീയമായി, നടന്റെ ഹിറ്റ് ആൻഡ് റൺ കേസിൽ സൽമാൻ ഖാൻ എന്നിവർക്ക് വേണ്ടി ഹാജരായ വമ്പൻ വക്കീൽ. 2003 ൽ അന്തർദ്ദേശീയ ആര്ബിട്രേഷന് ആരംഭിക്കുകയും ലണ്ടനില് ഒരടി തുടങ്ങുകയും ചെയ്തു, അവിടെ 2013 ൽ ഇംഗ്ലീഷ് ബാറിലേക്ക് നിയമിതനായി, 2020 ജനുവരിയില് ക്യുസി ഉണ്ടാക്കി.

കരോലിനെ കുറിച്ച് സാൽവെ പറഞ്ഞത് ഇങ്ങനെയാണ്. ''ഒരു കലാ പരിപാടിയിൽ ഞാൻ കണ്ടുമുട്ടിയ ഒരു കലാകാരിയാണ് അവൾ. എനിക്ക് ഒരു പരുക്കൻ വർഷമായിരുന്നു, അവൾ ഒരു പിന്തുണയായിത്തീർന്നു, ''ബ്രിട്ടീഷ് വംശജനും വളർന്നുവന്നതുമായ ബ്രോസാർഡ് (56) നെക്കുറിച്ച് പറയുന്നു, അവൾക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. ''ഞങ്ങൾ മൂല്യങ്ങളും നാടക, ശാസ്ത്രീയ സംഗീതത്തോടുള്ള അഭിനിവേശവും ഇപ്പോൾ കലയും പങ്കിടുന്നു,'' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ലോൺ മൊറട്ടോറിയം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിരായ കേസിൽ ഫേസ്‌ബുക്ക് വൈസ് പ്രസിഡന്റിനെയും സാൽവെ അടുത്ത ദിവസങ്ങളിൽ പ്രതിനിധീകരിച്ചു. ലണ്ടനിൽ നിന്നുള്ള വീഡിയോ കോൺഫറൻസിംഗിലൂടെ കാര്യങ്ങളിൽ വാദം നടത്താൻ കഴിയുന്നത് തനിക്ക് വളരെയധികം സൗകര്യപ്രദമാണെന്ന് സാൽവെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP