Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടേൽ സമരത്തിന്റെ പേരിൽ ഹർദിക് പട്ടേലിനെ വേട്ടയാടുന്നത് ബിജെപി സർക്കാർ; ഒപ്പമുണ്ടായിരുന്ന മറ്റ് നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു; 20 ദിവസമായി തന്റെ ഭർത്താവിനെ കാണാനില്ലെന്നും കിഞ്ജൽ പട്ടേൽ

പട്ടേൽ സമരത്തിന്റെ പേരിൽ ഹർദിക് പട്ടേലിനെ വേട്ടയാടുന്നത് ബിജെപി സർക്കാർ; ഒപ്പമുണ്ടായിരുന്ന മറ്റ് നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു; 20 ദിവസമായി തന്റെ ഭർത്താവിനെ കാണാനില്ലെന്നും കിഞ്ജൽ പട്ടേൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പട്ടേൽ സമരത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കെത്തിയ പട്ടീദാർ സമുദായ നേതാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹർദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജൽ പട്ടേലാണ് രംഗത്തെത്തിയത്. സംഭവത്തിൽ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നും ഇവർ ആരോപിക്കുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് കിഞ്ജൽ തന്റെ ഭർത്താവിനെ കാണാനില്ലെന്ന ആരോപണം ഉന്നയിച്ചത്.

'പട്ടേൽ സമരത്തിന്റെ പേരിലുള്ള കേസുകൾ ചുമത്തി ഹർദിക് പട്ടേലിനെ സർക്കാർ വേട്ടയാടുകയാണ്. അന്ന് ഹർദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരിൽ കേസെടുക്കുന്നില്ല. അവരിപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ്' കിഞ്ജൽ പട്ടേൽ പറഞ്ഞു.

അതേ സമയം ഫെബ്രുവരി 11-ന് ഡൽഹി വിജയത്തിൽ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഹർദിക് പട്ടേൽ ആരോപിച്ചിരുന്നു. നാല് വർഷം മുമ്പുള്ള സംഭവങ്ങളുടെ പേരിൽ ഗുജറാത്ത് പൊലീസ് കേസുകളിൽ പ്രതിചേർത്ത്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനുവരി 18 ന് ഹർദിക് പട്ടേലിനെ സംസ്ഥാന സർക്കാർ ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായതിന് ശേഷം ജനുവരി 24 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പൊലീസ് തുടർച്ചയായി വീട്ടിൽ അന്വേഷണത്തിനെത്തുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. ജനുവരി 24-ന് ജയിൽ മോചിതനായ വിവരം ഹാർദിക് ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ''സ്വേച്ഛാധിപത്യത്തിന്റെ തടങ്കലിൽ നിന്ന് പുറത്തിറങ്ങി. എന്തായിരുന്നു ഞാൻ ചെയ്ത തെറ്റ്?'' എന്നായിരുന്നു ഹർദികിന്റെ ട്വീറ്റ്.

ഹർദിക് പട്ടേലിന്റെ തിരോധാനത്തിന് പിന്നിൽ സർക്കാരാണെന്ന് ഭാര്യ കിഞ്ജാൽ ആരോപിക്കുന്നു. തന്നെയും കുടുംബത്തെയും നിരന്തരമായി അവർ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. അസമയത്താണ് ഇവർ വീട്ടിൽ കയറിവരുന്നതെന്നും കിഞ്ജാൽ കുറ്റപ്പെടുത്തി. അദ്ദേഹത്തെ നിരവധി കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പുറത്തിറങ്ങിയാൽ ഉടനെ മറ്റേതെങ്കിലും കേസിൽ ഉൾപെടുത്തി ജയിലിലിടും. ഇത് ഉപദ്രവമല്ലെന്നാണോ നിങ്ങൾ കരുതുന്നത്? കിഞ്ജാൽ ചോദിക്കുന്നു. പട്ടേലിന്റെ തിരോധാനം സംസാരയോഗ്യമായ കാര്യമല്ലെന്നാണ് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ പറയുന്നത്. അയാൾ ഒരു പരാമർശവും അർഹിക്കുന്നില്ലെന്നും അയാൾക്ക് അതിനുള്ള വിലയില്ലെന്നുമാണ് ഝായുടെ പ്രതികരണം.

ഹർദിക് പട്ടേൽ എവിടെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സംഘടനാ നേതാക്കൾക്കും അറിവില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേ സമയം ഗുജറാത്ത് പൊലീസ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും പട്ടേലിനെ നിരന്തരമായി കേസുകളിൽ കുടുക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

2015 ൽ പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിൽ ഹർദിക് പട്ടേൽ നടത്തിയ റാലികൾ ഗുജറാത്ത് സർക്കാരിന്റെ ഉറക്കം കെടുത്തിയിരുന്നു. റാലികൾ അടിച്ചമർത്താൻ തുടങ്ങിയതോടെ വൻ പ്രക്ഷോഭമാണ് അരങ്ങേറിയത്. തുടർന്ന് പട്ടേലിനെ ജയിലിൽ അടച്ചിരുന്നു. 2017 ലെ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപി സർക്കാരിനെതിരെ പോരാട്ടം തുടരുന്നതിനായി ഹർദിക് കോൺഗ്രസിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP