Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒപ്പമുണ്ട് സർക്കാർ' എന്ന കൃത്യമായ സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി; വിഎസും വനിതാ കമ്മീഷനും പിന്തുണച്ച് രംഗത്തെത്തിയതോടെ മനസു നിറഞ്ഞ് ഹനാൻ; റേഷൻ കാർഡ് പോലും ഇല്ലാത്ത തനിക്ക് സർക്കാർ ഒപ്പമുണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് മീൻവിറ്റ് ഉപജീവനം നയിക്കുന്ന പെൺകുട്ടി; വിവിധ കോണുകളിൽ നിന്നും പിന്തുണ പ്രവഹിച്ചതോടെ സൈബർ ലോകത്ത് അധിക്ഷേപം ചൊരിഞ്ഞവർക്ക് വെപ്രാളം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാൻ നിർദ്ദേശം നൽകി ഡിജിപിയും

'ഒപ്പമുണ്ട് സർക്കാർ' എന്ന കൃത്യമായ സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി; വിഎസും വനിതാ കമ്മീഷനും പിന്തുണച്ച് രംഗത്തെത്തിയതോടെ മനസു നിറഞ്ഞ് ഹനാൻ; റേഷൻ കാർഡ് പോലും ഇല്ലാത്ത തനിക്ക് സർക്കാർ ഒപ്പമുണ്ടെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്ന് മീൻവിറ്റ് ഉപജീവനം നയിക്കുന്ന പെൺകുട്ടി; വിവിധ കോണുകളിൽ നിന്നും പിന്തുണ പ്രവഹിച്ചതോടെ സൈബർ ലോകത്ത് അധിക്ഷേപം ചൊരിഞ്ഞവർക്ക് വെപ്രാളം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാൻ നിർദ്ദേശം നൽകി ഡിജിപിയും

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് ഹനാൻ. സ്വന്തമായി ഒരു റേഷൻകാർഡ് പോലും ഇല്ലാത്ത തനിക്ക് ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഹനാൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇട്ട പോസ്റ്റ് സുഹൃത്തുക്കളാണ് കാണിച്ച് തന്നതെന്നും ഹനാൻ പറയുന്നു. സർക്കാർ ഒപ്പമുണ്ടെന്നത് തന്റ് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ തന്നെ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അവർ പറയുന്നു.

നിയമം നിയത്തിന്റെ വഴിക്ക് പോകണമെന്നാണ് ആഗ്രഹം. സോഷ്യൽ മീഡിയ വഴി അപമാനിച്ചവർക്കെതിരെ പൊലീസ് കേസെടുക്കുമെന്നറിഞ്ഞു. ഒരു പരാതി നൽകാനോ അതിന് പിറകേ പോകാനോ ഈ അവസ്ഥയിൽ എനിക്ക് കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്- ഹനാൻ പറയുന്നു.സോഷ്യൽ മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ചവർക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ വ്യാജപ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി എസ് പറഞ്ഞിരുന്നു.അതേസമയം ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗതെത്തിയതോടെ ഹനാനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിവന്ന പലരും പോസ്റ്റ് മുക്കിയിരിക്കുകയാണ്.

മാതൃഭൂമി വാർത്ത വന്നതിന് പിന്നാലെ പെൺകുട്ടിക്ക് പിന്തുണയുമായി നിരവധിപേർ രംഗതെത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ ഗോപിയുടെ ചിത്രത്തിൽ അവസരം നൽകും എന്ന വാർത്ത വന്നതോടെ വലിയ രീതിയിൽ വിമർശനവുയർന്നു. മീൻകച്ചവടം സെറ്റിട്ട ഒരു പരിപാടിയാണെന്നും പൊളിച്ചടുക്കണമെന്നും ആഹ്വാനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകളുയർന്നു. എന്നാൽ പെൺകുട്ടിയുടെ ശരിക്കുള്ള അവസ്ഥയും മൂന്ന് മാസത്തോളമായി കളമശ്ശേരിയിലെ തോഷിബ ജംഗ്ഷനിൽ വിൽപ്പന നടത്തിയിരുന്നുവെന്ന് മുനാടൻ മലയാളി വാർത്ത നൽകിയതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിലെ നുണ പ്രചാരണങ്ങൾ കുറഞ്ഞ് തുടങ്ങിയത്.

മീൻ വിറ്റും മറ്റു ജോലികൾ ചെയ്തും ജീവിക്കാൻ വഴി തേടുന്ന കോളജ് വിദ്യാർത്ഥിനി ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു. സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാൻ മീൻ വിറ്റതെന്ന തരത്തിലാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇതിനെതിരെ സുഹൃത്തുക്കളും കോളേജ് അധികൃതരും രംഗത്തെത്തിയപ്പോഴാണ് ഹനാന്റെ കഷ്ടപ്പാടുകൾ പുറംലോകം അറിഞ്ഞത്.ഹനാനെതിരെ സമൂഹമാധ്യമങ്ങളിൽ അവഹേളനപരമായ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകി. ഹനാന് ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹനാൻ എന്ന പെൺകുട്ടിക്കു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു.അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനിൽപ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാൽ, വസ്തുതകൾ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാൻ ബോധപൂർവ്വം ശ്രമിച്ചവർ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും വി എസ് പറഞ്ഞു.

യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടിൽ ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ ഇകഴ്‌ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെൺകുട്ടിക്ക് പിന്തുണ നൽകാൻ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈ പെൺകുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ബാധ്യത പൊലീസ് നിറവേറ്റണമെന്നും വി എസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP