Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ

അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളികളുടെ സൈബർ ഇടത്തിൽ രണ്ട് ദിവസം ഭൂകമ്പം സൃഷ്ടിച്ച ഹനാൻ ഒരു തട്ടിപ്പായിരുന്നോ? മലയാള സിനിമയിലെ നവാഗത സംവിധായകനായ അരുൺ ഗോപിയും സൂപ്പർ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടവും ചേർന്ന് മുഴുവൻ പേരെയും വിഡ്ഢികളാക്കുയായിരുന്നോ? ഇവരുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഹനാനെ മീൻ വില്പനക്കാരിയാക്കുകയും അതിന്റെ വാർത്ത ആദ്യം മതൃഭൂമിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിടത്ത് തുടങ്ങിയ കെണിയിൽ സർവ ചാനലുകളും പത്രങ്ങളും സോഷ്യൽ മീഡിയയും വീണു പോയതാണോ? മാതൃഭൂമി പടിച്ച പുലിവാല് ഒരു കാരണവും ഇല്ലാതെ മനോരമ എറ്റേടുത്തതോടെ മാധ്യമങ്ങൾ ന്യായീകരണത്തിന്റെ വക്കിലാണ്. മറുനാടൻ അടക്കമുള്ള സർവ്വ ഓൺലൈൻ പത്രങ്ങളും ഇന്നലെ ഹനാന്റെ മാതൃകാ ജീവിതത്തിന്റെ കഥകൾ എഴുതി. എന്നാൽ അതൊക്കെ വെറും തട്ടിപ്പായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. ഹനനെ പിന്തുണക്കാനും കുറച്ച് പേരൊക്കെ രംഗത്തുണ്ട്.

മീൻ വിൽക്കുന്ന വിദ്യാർത്ഥിനിയുടെ വാർത്ത വായിച്ചു... അധ്വാനിച്ചു പഠിക്കുന്ന പെൺകുട്ടിയെ കുറിച്ച് അഭിമാനവും തോന്നി... പക്ഷേ ബുദ്ധിപൂർവ്വമായ മാർക്കറ്റിങ്ങുകൾ ഇതിന് പിന്നിൽ ഉണ്ട്... രാവിലെ വാങ്ങി വെക്കുന്ന മീൻ വൈകിട്ടു വിക്കുന്നു.. വാർത്തയിൽ പറയുന്ന പ്രകാരം മീൻ വില്പന തുടങ്ങിയിട്ട് കുറേ നാളായിട്ടും ഇതുവരെയും ആരും പറഞ്ഞു കേട്ടില്ല... രാവിലെ വാർത്ത വരുന്നു.... ഉച്ചക്ക് പെൺകുട്ടിക്ക് സിനിമയിൽ അവസരം... ഇതിന് പിന്നിൽ ഒരു സിനിമാ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.... പലരും പ്രതീക്ഷിച്ചത് ആ പെൺകുട്ടിക്ക് നല്ലൊരു പാർട്ട് ടൈം ജോലി ലഭിക്കും എന്നാണ്... സിനിമാ അവസരമൊക്കെ നേരത്തേ തീരുമാനിച്ചതാകാനാണ് വഴി... പ്രിയാ വാര്യരുടെ കണ്ണിറുക്കലിന്റെ തരത്തിലേക്ക് ഈ അധ്വാനത്തെ വഴി തിരിച്ച് വിടരുത്...-ഇങ്ങനെയാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനം. ഹനാന്റെ വാർത്തയിൽ ചില പൊരുത്തക്കേടുകളുണ്ട്. ഇത് തെളിയിക്കാൻ ഹനാൻ നേരത്തെ തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പം ഫോട്ടോ എടുത്തതുമെല്ലാം തെളിവ് സഹിതം നിരത്തുകയാണ് സോഷ്യൽ മീഡിയ.

രാമലീല എന്ന സൂപ്പർ ഹിറ്റിന് ശേഷമാണ് അരുൺ ഗോപി മോഹൻലാലിന്റെ മകനെ നായകനാക്കി സിനിമയെടുക്കുന്നത്. ആദിയെന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് എത്തുന്ന സിനിമ. പുലിമുരുകനിലൂടെ താരമായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയിൽ അഭിനയിച്ചിട്ടുള്ള ആങ്കറായ പെൺകുട്ടിയുടെ കഥയിലൂടെ ചിത്രത്തിന് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. സംവിധായകൻ ഇത് നിഷേധിക്കുമ്പോഴും ട്രോളുകൾ നിറയുകയാണ്. അങ്ങനെ ഇന്നലത്തെ നായിക ഇന്ന് സോഷ്യൽ മീഡിയയിൽ വില്ലത്തിയാവുകയാണ്. മാതൃഭൂമിയിൽ ഈ വാർത്ത റിപ്പോർട്ടു ചെയ്ത ലേഖകനും മോഹൻലാലുമൊത്തുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയാകുന്നുണ്ട്. വാർത്തിയിലെ ഒത്തുകളി ഇതോടെ പൊളിഞ്ഞെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം. മലയാള സിനിമയിലെ മിക്കവർക്കും ഈ പെൺകുട്ടിയെ അറിയാമെന്നതും വസ്തുതയാണ്. അവരും ഈ വാർത്തയെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

തമ്മനത്ത് ഒരു പെണ്കുട്ടിയുടെ മീൻ വില്പനയാണ്. എന്ത് അറിഞ്ഞിട്ടാണ് നീയൊക്കെ ഈ കിടന്ന് കൊട്ടിഘോഷിക്കുന്നത് എന്നറിയില്ല. മൂന്ന് ദിവസം മുന്നേ ഒരു റിപ്പോർട്ടറുമായി തമ്മനത്ത് ജംഗ്ഷനിൽ വരികയും കറങ്ങി തിരിഞ്ഞ് ഒടുവിൽ ഒരു സ്ഥലം കണ്ടുപിടിച്ച് കുറച്ച് മീനുകളുമായി ഇരുപ്പുറപ്പിച്ച പെണ്കുട്ടിയാണ് ഇന്ന് നിങ്ങൾ വാഴ്‌ത്തുന്ന കഷ്ടതകൾക്കിടയിലെ പെണ് താരകം. ആ പെണ്കുട്ടി ഒരു ആങ്കർ ആണ്. വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. രാവിലെ മുതൽ 60 കിലോമീറ്റർ അപ്പുറത്തുള്ള കോളേജിൽ നിന്നും വന്ന് മീൻ വിൽക്കുന്ന കഥ കേട്ടു തുടങ്ങിയപ്പോൾ മുതൽ പുറകെ പിടിച്ചതാ. അന്നേരം തോന്നിയ സംശയം ചെന്നെത്തിച്ചത് മറ്റൊരിടത്താണ്. ഇതും ഇപ്പൊ കണ്ടതാണ്... മലയാളി എന്നുള്ള പേര് മാറ്റി. ശശിയാളി കൾ എന്നാക്കേണ്ടി വരുമോ-ഇതാണ് ഉയരുന്ന ചോദ്യം. അങ്ങനെ ഹനാനെ പലരും പൊളിച്ചെഴുതുകയാണ് ഈ വാർത്തയെ. മാതൃഭൂമിയിലാണ് ഈ വാർത്ത ആദ്യം വന്നത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. മറുനാടനും അഭിമുഖം നൽകി. ഇതോടെയാണ് സോഷ്യൽ മീഡിയ സടകുടഞ്ഞെഴുന്നേറ്റത്. മോഹൻലാലും മുകേഷും എല്ലാം ഹനാനുമായൊത്തെടുത്ത ഫോട്ടോകൾ സഹിതം പ്രചരിപ്പിച്ചു. സിനിമയുമായി ബന്ധമുള്ള ഹനാൻ ക്വീൻ എന്ന സിനിമയിൽ അഭിനയിച്ചുവെന്നും തെളിഞ്ഞു. അതായത് സിനിമാ മേഖലയുമായി അഭേദ്യമായ ബന്ധം പെൺകുട്ടിക്കുണ്ടെന്നും വ്യക്തമായി.

ഇന്നലെയാണ് മാതൃഭൂമിയിൽ വാർത്ത എത്തിയത്. ഇതോടെ സോഷ്യൽ മീഡിയ തന്നെ ഹനാനെ പുകഴ്‌ത്താൻ തുടങ്ങി. ഫോട്ടോയും വൈറലായി. ഇതോടെയാണ് മനോരമയും മറുനാടനും അടക്കം കുട്ടിക്ക് പിറകേ പോയത്. ജീവിത പ്രാരാബ്ധങ്ങൾ തലയിലേറ്റി പഠനത്തിനും കുടുംബം പുലർത്താനും ക്ലാസ് കഴിഞ്ഞ് മീൻ വില്പന നടത്തിയ ഹനാൻ എന്ന മിടുക്കിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ സൗജന്യ പഠനത്തിനു സാഹചര്യമൊരുങ്ങി. രാവിലെ ഹനാന്റെ ജീവിത ദുരിതങ്ങൾ മാധ്യമങ്ങളിൽ വായിച്ചറിഞ്ഞ ചെന്നിത്തല ഹനാൻ പഠിക്കുന്ന തൊടുപുഴ അൽ അസ്ഹർ കോളേജിന്റെ ഉടമയെ ഫോണിൽ വിളിച്ച് കുട്ടിക്ക് സൗജന്യ പഠനത്തിനു സാഹചര്യം ഒരുക്കാൻ കഴിയുമോ എന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് കോളേജ് ഉടമകൾ ചെന്നിത്തലയെ വിളിച്ച് ഹനാന്റെ പഠന ചെലവ് തങ്ങൾ ഏറ്റെടുത്ത കാര്യം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു . ചെന്നിത്തല തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് വഴി പുറംലോകത്തെ അറിയിച്ചത്. അങ്ങനെ ഹനാന്റെ കഷ്ടപാടുകളായി ചർച്ച.

എന്നാൽ തമ്മനത്തുകാർക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ാവിലെ 60 കിലോമീറ്റർ താണ്ടി കോളേജിലെത്തി പഠിച്ചു വൈകിട്ട് മീൻവിൽപ്പന നടത്തുന്ന ഡിഗ്രി വിദ്യാർത്ഥിനിയായ ഹനാനെ കുറിച്ച് പലരും സംശയങ്ങളുമായി എത്തി. ആരുടേയും മുന്നിൽ കൈനീട്ടാതെ ,തലകുനിക്കാതെ അഭിമാനത്തോടെ സ്വന്തം കാലിൽ നിവർന്നു നിന്ന് കുടുംബം പുലർത്തുന്ന ഈ പെൺകുട്ടി മാതൃകയും പ്രചോദനവുമാണെന്ന് പറഞ്ഞവർ തന്നെ ഇതോടെ തിരുത്തി. ഇതിനിടെയാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ ഹനാൻ അഭിനയിക്കുന്നുവെന്ന് വ്യക്തമായത്. ഇതോടെയാണ് ആളുകൾ പൊങ്കാലയുമായെത്തിയത്. മോഹൻലാലുമായി ഫോട്ടോ എടുത്ത സിനിമാക്കാരിയുടെ മീൻ കച്ചവടത്തിൽ ഏറെ സംശയമുണ്ടെന്ന് അവർ വിശദീകരിച്ചു. മാതൃഭൂമി വാർത്തയെ ട്രോൾ ചെയ്ത് പലരും രംഗത്തു വന്നു.

പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കൊളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ഓട്ടപാച്ചിലുകൾക്കിടയിലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ ജീവിതത്തിന് പിന്നിൽ അനുഭവത്തിന്റെ ഒരു വലിയ കടലുണ്ട്. ജീവിതത്തിന്റെ നീർചുഴി കടന്നാണ് ഹനാൻ എന്ന 'പ്രകാശം പരത്തുന്ന പെൺകുട്ടി' മീന്മാർക്കറ്റിലേക്ക് എത്തുന്നതെന്നായിരുന്നു വാർത്ത. മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളേജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് പഠിക്കുന്ന അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ. ഇവിടേയും സോഷ്യൽ മീഡിയയ്ക്ക് ഒരു സംശയമുണ്ട്. വെളുപ്പിന് തമ്മനത്ത് നി ന്ന് ചെല്ലാനം വരെ സൈക്കിളിൽ. അത് വായിച്ചപ്പോൾ ഒരു ചെറിയ പന്തികേട് തോന്നിയില്ലേ. അമ്മയെ തൃശ്ശൂർ തന്നെ താമസിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ അമ്മയുടെ തൃശൂർ താമസവും സോഷ്യൽ മീഡിയ സംശയത്തോടെ ഉയർത്തുന്നു. മൊത്തത്തിൽ നാടകമായിരുന്നു മാതൃഭൂമി വാർത്ത എന്നാണ് ഉയരുന്ന ആരോപണം.

ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂർപഠനത്തിനുശേഷം സൈക്കിൾചവിട്ടി നേരെ ചമ്പക്കര മീന്മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽകയറ്റി തമ്മനത്തേക്ക്. അവിടെ മീൻ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തുമെന്ന വാർത്തയുടെ സത്യാവസ്ഥയിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ബഹുഭൂരിപക്ഷവും വാർത്ത പൊള്ളത്തരമെന്നാണ് വാദിക്കുന്നതും തെളിവ് നിരത്തുന്നതും. മോഹൻലാലിന്റെ മകൻ പ്രണവിന്റെ സിനിമയ്ക്കായുള്ള പ്രചരണ ബുദ്ധിയാണെന്നാണ് കളിയാക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP