Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ

വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ

അർജുൻ സി വനജ്

കൊച്ചി: പഠനത്തിനിടെ മിൻ വിൽപ്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്ടർമാർ. കേരളത്തിന്റെ ധീര മുഖമായി വാർത്തകളിൽ ഇടം നേടിയ വിദ്യാർത്ഥിനിയക്ക് അപകടത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊടുങ്ങല്ലൂരിന് അടുത്ത് വച്ച് ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മുൻ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനും ക്ഷതമേറ്റു. പരിശോധനയിൽ നട്ടെല്ലിന് ഒടിവുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. സ്‌പൈനൽ കോഡിന് പരിക്കേറ്റുവെന്നാണ് സൂചന. ഇത് മൂലം ഹനാന്റെ ഒരു വശത്തിന് ചെറിയ തളർച്ചയുമുണ്ട്. എന്നാൽ ബോധം നഷ്ടമായിട്ടില്ല. മെഡിക്കൽ ട്രസ്റ്റിലെ ന്യൂറോ സർജനായ ഡോ ഹാരൂണിന്റെ നേതൃത്വത്തിലാണ് ഹനാനെ ചികിൽസിക്കുന്നത്.

കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ വാർത്ത മാതൃഭൂമി ദിനപ്പത്രമാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് ഏറെ വിവാദമുണ്ടായി. തട്ടമിട്ട് മീൻ വിറ്റ ഹനാനെ ചിലർ ലക്ഷ്യമിട്ടു. ഹനാൻ കള്ളിയാണെന്നും മീൻ വിൽപ്പന സിനിമയുടെ പരസ്യമാണെന്നും അപമാനിച്ചു. ഇതോടെ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങൾ സത്യം പുറത്തു കൊണ്ടു വന്നു. ഇതോടെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി സുമനസുകളെത്തി. പിന്നീട് സഹായമായി ലഭിച്ച തുക ഹനാൻ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പുതിയ വിവാദമെത്തി. സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടന്ന സംഘ പരിവാർ ആക്രമണത്തിൽ പൊലീസിൽ ഇന്ന് പരാതി നൽകാനിരിക്കുകയായിരുന്നു ഹനാൻ.

ഫേസ്‌ബുക്കിൽ സജീവമല്ലാത്ത ഹനാന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഇതിൽ നിന്ന് മോദിക്കെതിരായ വിദ്വേഷ പോസ്റ്റുകൾ ചിലർ പ്രചരിപ്പിച്ചു. ഇത് ഹനാൻ ആണെന്ന് പറഞ്ഞ് കുട്ടിക്കെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി സംഘപരിവാർ, ബിജെപി പേജുകളിലൂടെ നടക്കുന്നത്. ഇത് തന്റെ പേജല്ലെന്ന് ഹനാൻ വ്യക്തമാക്കിയിരുന്നു. അപ്പോഴും വിമർശനം തുടർന്നു. ഈ പരാതി കൊടുക്കാനായി വരുമ്പോഴാണ് അപകടമുണ്ടായത്. എന്നാൽ ഇതിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്വാഭാവികമായുണ്ടായതാണ് അപകടമെന്നും ഗൂഢാലോചനയില്ലെന്നും പൊലീസ് പറയുന്നു. അപ്പോഴും അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂർ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ ഇവരുടെ കാർ മരത്തിലിടിക്കുകയായിരുന്നു. ഉടൻ ഹനാനെ കൊടുങ്ങല്ലൂരെ ഒരുആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാൽ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. തമ്മനത്ത് സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അൽഅസർകോളജിലെ വിദ്യാർത്ഥിനിയാണ് ഹനാൻ. മൂന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ. അതിനിടെ ഹനാൻ ഹനാനി എന്ന പേജിൽ വന്ന പോസ്റ്റുകൾ പുതിയ വിവാദത്തിന് കാരണമായി. ഫേസ്‌ബുക്കിൽ ഹനാന്റെ പേരിൽ ഒട്ടേറെ വ്യാജപേജുകൾ ഇപ്പോഴും സജീവമാണ്. അത്തരത്തിലൊരു പേജിലാണ് നരേന്ദ്ര മോദി അപമാനിച്ച് ചില പോസ്റ്റുകൾ വന്നത്. 'നരേന്ദ്ര മോദിക്ക് എന്തുപണിയാണ് കൊടുക്കുക' എന്ന തരത്തിലാണ് ചില പോസ്റ്റുകൾ. എന്നാൽ തനിക്ക് ഇങ്ങനെയാെരു ഫേസ്‌ബുക്ക് പേജില്ലെന്നും തന്റെ പേരിൽ കുറേ വ്യാജ ഫേസ്‌ബുക്ക് പേജുകൾ സജീവമാണ്.

എന്നാൽ താൻ ഫേസ്‌ബുക്കിൽ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ലെന്നും ഹനാൻ വ്യക്തമാക്കിയിരുന്നു. സംഘപരിവാർ സ്വാധീനമുള്ള ഫേസ്‌ബുക്ക് പേജുകളിൽ വലിയ അപവാദ പ്രചാരണമാണ് ഹനാനെതിരെ നടക്കുന്നത്. 'ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത്' എന്ന അടിക്കുറിപ്പോടെ ചില പോസ്റ്റുകൾ വൻതോതിൽ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകുമെന്ന് ഹനാൻ പറഞ്ഞരിരുന്നു.സമൂഹമാധ്യമങ്ങളിൽ ഇതിന് മുൻപും ഒട്ടേറെ വ്യാജപ്രചാരണങ്ങൾക്ക് ഹനാൻ ഇരയായിട്ടുണ്ട്. എന്നാൽ പിന്നീട് സത്യം മനസിലാക്കി സർക്കാർ തന്നെ ഹനാനെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചിരുന്നു.

ഹനാന്റെ അക്കൗണ്ട് നമ്പർ:

ഫെഡറൽ ബാങ്കിന്റെ ഇടപ്പിള്ളി ലുലു മാൾ ബ്രാഞ്ചിലാണ് ഹനാന് അക്കൗണ്ട് ഉള്ളത്..ഹനാൻ കെ. എച്ച്. അക്കൗണ്ട് നമ്പർ - 20310100057578
fdrl0002031

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP