Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സെൽഫിയും ലൈവും ആധുനിക ജീവിതത്തിന്റെ ഭാഗമായപ്പോൾ രംഗബോധമില്ലാത്ത കോമാളികൾ പിറക്കുന്നു; ഏറ്റവും ഒടുവിൽ ലൈവ് ചെയ്തു ഉപദ്രവിച്ചത് ഹനാനെ; അപകടത്തിൽ പരിക്കേറ്റ് ഹനാൻ ആശുപത്രിയിൽ എത്തിയെന്നറിഞ്ഞ് ഉടൻ ഓടിയെത്തിയ യുവാവ് വേദനയിൽ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങളും പറയിച്ചു; യുവാവിന്റെ പ്രകടനം ഡോക്ടറുടെ വിലക്ക് ലംഘിച്ച്; കേസെടുത്ത് അന്വേഷിച്ച് പൊലീസും

സെൽഫിയും ലൈവും ആധുനിക ജീവിതത്തിന്റെ ഭാഗമായപ്പോൾ രംഗബോധമില്ലാത്ത കോമാളികൾ പിറക്കുന്നു; ഏറ്റവും ഒടുവിൽ ലൈവ് ചെയ്തു ഉപദ്രവിച്ചത് ഹനാനെ; അപകടത്തിൽ പരിക്കേറ്റ് ഹനാൻ ആശുപത്രിയിൽ എത്തിയെന്നറിഞ്ഞ് ഉടൻ ഓടിയെത്തിയ യുവാവ് വേദനയിൽ പിടയുന്ന ഹാനാനെ കൊണ്ട് രോഗ വിവരങ്ങളും പറയിച്ചു; യുവാവിന്റെ പ്രകടനം ഡോക്ടറുടെ വിലക്ക് ലംഘിച്ച്; കേസെടുത്ത് അന്വേഷിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: അപകടത്തിൽ പരുക്കേറ്റ ഹനാനൊപ്പം ഫേസ്‌ബുക് ലൈവ് നടത്തിയ യുവാവിനെതിരെ ആശുപത്രിയിൽ അതിക്രമിച്ച് കയറി രോഗിയെ ബുദ്ധിമുട്ടിച്ചതിനും ദൃശ്യങ്ങൾ പകർത്തിയതിനും എതിരെ പൊലീസ് കേസെടുത്തേക്കും. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വച്ചു ലൈവ് ചെയ്ത കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്കെതിരെയാണ് പൊലീസ് നടപടി ആലോചിക്കുന്നത്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. ഡോക്ടറുടെ അനുമതിയില്ലാതെയായിരുന്നു ലൈവ് എന്ന് വ്യക്തമായിട്ടുണ്ട്. ഇതു മൂലം ചികിൽസ വൈകിയെന്നാണ് ആശുപത്രി നൽകുന്ന സൂചന.

ഡോക്ടർ വിലക്കിയിട്ടും ഇയാൾ ലൈവ് തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്നു കണ്ടെത്തി. സ്മാർട് പിക്‌സ് മീഡിക്ക് വേണ്ടിയാണ് ലൈവെന്നും ഇയാൾ പറഞ്ഞിരുന്നു. ഫെയ്‌സ് ബുക്കിലും യൂ ടൂബിലും ദൃശ്യങ്ങൾ ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കണമെന്ന അഭ്യർത്ഥനയും ഉണ്ട്. വാർത്ത നൽകുകയെന്നതിൽ അപ്പുറമുള്ള സാമ്പത്തിക മോഹം ഇതിലുണ്ടെന്നാണ് ഉയരുന്ന ആരോപണം. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാൻ വേദനകൊണ്ട് പുളയുകയായിരുന്നു.

ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാൾ ഫേസ്‌ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ആദ്യം ആശുപത്രിയിലെത്തിയത് തങ്ങളാണെന്നും പറയുന്നു. സ്മാർട് പിക്‌സ് മീഡിയ എന്ന സ്ഥാപനത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കൽ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാൾ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. തനിക്ക് ഒരു കാൽ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളിൽ കാണാം.

ഹനാൻ അപകടത്തിൽ പെട്ടിരിക്കുകയാണ്. എന്താ സംഭവിച്ചതെന്ന് ചോദിക്കുന്നുണ്ട്. ഇതിനോട് അപകടത്തിൽ കാർ വെട്ടിതിരിച്ചതാണെന്ന് കരഞ്ഞു കൊണ്ട് ഹനാൻ പറയുന്നു. തുടർന്ന് ലൈവ് തുടരുന്നു. അതിന് ശേഷം മോദിക്കെതിരെ താൻ പരാമർശം നടത്തിയില്ലെന്നും കമ്മീഷണർ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നും ഹനാൻ പറയുകയും ചെയ്യുന്നു. ഇതിന് ശേഷം ലൈവ് ചെയതതിലെ ധാർമിക പ്രശ്‌നങ്ങളും ഇയാൾ ചൂണ്ടിക്കാട്ടുന്നു. തെറ്റായി ഒന്നും കരുതരുതെന്നും വാർത്തയെന്ന നിലയിലാണ് ഇത് കാണിക്കുന്നതെന്നും പറയുന്നു. ഇതിന് ശേഷം കാർ അകപടമുണ്ടായ സ്ഥലത്തെത്തിയും ലൈവ് ചെയ്തു.

ഈ ദൃശ്യങ്ങളെത്തിയതോടെയാണ് വേദന കൊണ്ട്് പുളയുന്ന ഹനാനെ വാണിജ്യ താൽപര്യത്തിന് വേണ്ടി ലൈവിൽ കാട്ടിയത് വിവാദമാകുന്നത്. പലരും രോഷത്തോടെ പ്രതികരിച്ചു. ഇതോടെയാണ് ആശുപത്രിയുടെ വിലക്കിന്റെ കാര്യം പുറത്തു വന്നത്. അത്യാഹിത വിഭാഗത്തിലെ ലൈവായതു കൊണ്ട് ജീവൻ രക്ഷാ ചികിൽസ വൈകിയെന്ന് കാട്ടി ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ഇതിനുള്ള സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക ചികിൽസ നടക്കുന്നതിനിടയിലാണ് ഇയാൾ ഹനാനെ സമീപിച്ചത്. ഹനാന് നിസാരപരുക്കുകളേയുള്ളൂവെന്നാണ് ഇയാൾ ലൈവിൽ പറയുന്നത്. ഈ വാർത്ത എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നു.

അതേസമയം, അപകടത്തെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഹനാന്റെ അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു. തുടർന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് അറിയിച്ചത്.

ഉപജീവനത്തിനായി കോളേജ് യൂണിഫോമിൽ മീൻ വിൽപന നടത്തി വാർത്തകളിൽ നിറഞ്ഞ ഹനാന് ഇന്നലെ രാവിലെ കൊടുങ്ങല്ലൂർ കോതപറമ്പിൽ വച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് ഹനാനെ ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ രക്ഷപ്പെടുത്താൻ കാർ വെട്ടിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP