Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേദിയിൽ നിമിഷ നേരം കൊണ്ട് കവിത എഴുതി മുഖ്യമന്ത്രിയെ ഞെട്ടിച്ചു; കസവ് സാരിയുടുത്ത് റാംപിലൂടെ തനി നാടൻ സ്റ്റൈലിൽ ഒരു ക്യാറ്റ് വാക്ക്; പരിപാടിയിലുടനീളം ശോഭനാ ജോർജ്ജിന്റെ സാരി തുമ്പിൽ തൂങ്ങി പാറി നടന്നു; സർക്കാരിന്റെ മകളായി ഓണം-ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ താരമായി; ഒരിക്കലും മറക്കാനാവാത്ത ദിവസമെന്ന് ഹനാൻ ഹന്ന

വേദിയിൽ നിമിഷ നേരം കൊണ്ട് കവിത എഴുതി മുഖ്യമന്ത്രിയെ ഞെട്ടിച്ചു; കസവ് സാരിയുടുത്ത് റാംപിലൂടെ തനി നാടൻ സ്റ്റൈലിൽ ഒരു ക്യാറ്റ് വാക്ക്; പരിപാടിയിലുടനീളം ശോഭനാ ജോർജ്ജിന്റെ സാരി തുമ്പിൽ തൂങ്ങി പാറി നടന്നു; സർക്കാരിന്റെ മകളായി ഓണം-ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ താരമായി; ഒരിക്കലും മറക്കാനാവാത്ത ദിവസമെന്ന് ഹനാൻ ഹന്ന

ആർ പീയൂഷ്

തിരുവനന്തപുരം: ഖാദി ബോർഡിന്റെ ഓണം- ബക്രീദ് ഖാദിമേളയിൽ മിന്നിതിളങ്ങി ഹനാൻ ഹന്ന. കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം ഹനാൻ തന്നെയായിരുന്നു. ഖാദിയുടെ കസവ് സാരി ഉടുത്ത് ഖാദി ഫാഷൻ ഷോയിലാണ് ഹനാൻ ആദ്യം പ്രത്യക്ഷ പെട്ടത്. വേദിയിലെത്തിയപ്പോൾ സദസ് കരഘോഷം മുഴക്കിയാണ് വരവേറ്റത്. റാംപിലൂടെ തനി നാടൻ സ്‌റ്റൈലിൽ ഒരു വാക്കിങ്. അത്ര പരിചയമില്ലാത്തതുകൊണ്ട് വേഗം വന്ന് നടന്ന് പോയി. പിന്നെ ക്യാമറകൾക്ക് പോസു ചെയ്തു.

ഈ ഒരു മുഹൂർത്തത്തിൽ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഹനാൻ നൽകിയ മറുപടി ഇതാണ്. ' പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു. ശോഭാമ്മ എന്ന് വിളിക്കുന്ന ശോഭനാ ജോർജ്ജിനോടാണ് ഇതിന് നന്ദി പറയേണ്ടത് . പിന്നെ ഞാനിപ്പോൾ കേരളാ സർക്കാരിന്റെ മകളാണ്. എല്ലാ കേരളീയരും എനിക്ക് സപ്പോർട്ട് തന്നു. അതിനെല്ലാം നന്ദി'. സാരിയുടുത്തപ്പോൾ തനി നാടൻ പെൺകുട്ടിയായഒരു ഫീൽ ഉണ്ടായതായും ഹന പറഞ്ഞു. 'നിരവധി പ്രോഗ്രാമുകളിലും ഈവന്റുകളിലും വെൽക്കം ഗേൾ ആയും ആങ്കറായും നിന്നപ്പോഴൊക്കെ സാരി ഉടുത്തിരുന്നു. എന്നാൽ അതിനുമപ്പുറമാണ് ഇന്നത്തെ ഈ ദിവസം. ഒരിക്കലും മറക്കാനാവാത്ത നിമിഷം. അതിനെല്ലാം ഞാൻ കേരള ജനതയോടും സർക്കാരിനോടും നന്ദി അറിയിക്കുന്നു' ഹനാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്ത്രീ തൊഴിലാളികൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന മേഖലയാണ് ഖാദി. അവരുടെ അധ്വാനമാണ് ഓരോ ഉത്പന്നവും. അവർക്കൊക്കെയുള്ള ഏറ്റവും വലിയ മാതൃകയാണ് ഹനാൻ. സ്വന്തം കാലിൽ നിന്നും ഏതു ജോലിയും അഭിമാനത്തോടെ ചെയ്ത് ജീവിക്കുന്ന ഹനാൻ ഖദർ വസ്ത്രമണിഞ്ഞ് ഈ ഫാഷൻ ഷോയിലെത്തിയതിൽ അഭിമാനം കൊള്ളുന്നുവെന്നാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാജോർജ്ജ് പ്രതികരിച്ചത്.

മാധ്യമങ്ങൾ പിന്നീട് ഹനാന്റെ പല പോസിലുള്ള ചിത്രങ്ങൾ പകർത്തി. ഇതിനിടയിൽ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിൽ ഇനി ഞാൻ ഒരിക്കലും കരയില്ല എന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി എത്താൻ സമയമായി എന്ന് പറഞ്ഞ് ശോഭനാ ജോർജ്ജ് കൂട്ടിക്കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു ബൈറ്റുകൂടി എന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക പിടിച്ചു നിർത്തി. പ്രവേശന കവാടത്തിൽ ആദ്യമെത്തിയത് എ.സി മൊയ്തീനാണ്. ശോഭനാ ജോർജ്ജ് ഖദർ ഷാളിട്ട് സ്വീകരിച്ചു. പിന്നീട് മുഖ്യമന്ത്രിക്കായുള്ള കാത്തു നിൽപ്പ്. പഞ്ച വാദ്യത്തിന്റെ താളത്തിനൊപ്പം കൈകൊണ്ടും കാലുകൊണ്ടും താളംപിടിച്ച് ഹന നിന്നു. പത്ത് മിനിട്ടിനുള്ളിൽ മുഖ്യമന്ത്രി വന്നിറങ്ങി. ഹനാനെ തോളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചു. വേദിയിൽ മുഖ്യമന്ത്രി വന്നിരുന്നിട്ടും ഇരിക്കാതെ ഹനാൻ നിന്നു. ഇരിക്കാൻ പലരും പറഞ്ഞിട്ടും കേൾക്കാതെ നിന്നതോടെ മുഖ്യമന്ത്രി കൈചൂണ്ടി പറഞ്ഞു. ഇരിക്കവിടെ, സ്നേഹത്തോടെ. വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിപ്പിച്ച് ഇരുത്തി. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ഖാദിയുടെ ഉപഹാരവും അദ്ദേഹം കൈമാറി.

ഇതിനിടയിൽ വേദിയിലിരുന്നു കൈയിൽ കിട്ടിയ നോട്ടീസിന് മുകളിൽ ഒരു കവിത എഴുതി. അക്ഷരാജ്ഞനേ.. നിന്റെ അക്ഷയകാന്തിയിൽ...ഉജ്ജ്വലിക്കുന്നു ഞാൻ വിദ്യയെ തേടി.. വർണ്ണങ്ങൾ അണിയുന്ന നന്മയെ തേടി.... മുഖ്യ മന്ത്രിയുടെ അനുമതിയോടെ വേദിയിൽ പാടി. സമ്മാനമായി ഒരു പേനയും അദ്ദേഹം നൽകി.

'സഖാവ്' എന്ന പേരിലുള്ള ഖാദി ബോർഡിന്റെ പുതിയ ഷർട്ട് ബ്രാൻഡ് ഖാദി ഫാഷൻ ഷോയിൽ മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. കടും ചുവപ്പിലും മറ്റു നിറങ്ങളിലും ഈ ഉടുപ്പ് വാങ്ങാം. കടുംനിറങ്ങളിലുള്ള സഖാവ് മുണ്ടുകളും ഉണ്ട്. ഖാദിയിലേക്ക് യുവാക്കളെക്കൂടി ആകർഷിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജീൻസും ഇറക്കും. പെൺകുട്ടികൾക്കായി ഖാദി ടോപ്പുകളും ഓണത്തിന് വിൽപ്പനയ്ക്കെത്തും. കഴിഞ്ഞതവണ ഇറക്കിയ ഖാദി പർദ ഹിറ്റായിരുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമുള്ള ഖാദി പർദകൾ ഇക്കൊല്ലം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഓണക്കാലത്ത് 84 കോടിയോളം രൂപയുടെ വിറ്റുവരവാണ് ഖാദിക്ക് ഉണ്ടാകാറ്്. ഇക്കുറി അത് നൂറുകോടിയിലെത്തിക്കുകയാണ് ലക്ഷ്യം. സ്‌കൂൾ യൂണിഫോമിന്റെ ഉത്പാദനം കൂട്ടും. ഇടതുപക്ഷത്തെത്തിയ കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎ.യുമായ ശോഭനാ ജോർജാണ് ഖാദി ബോർഡ് ഉപാധ്യക്ഷ. 'സഖാവ്' ഷർട്ടും മുണ്ടും ശോഭനയുടെ ആശയമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ലൊണ് അവർ പറഞ്ഞത്. കൊല്ലത്ത് മുൻപ് ഇറക്കിയ ഷർട്ടിന് 'ലീഡർ' എന്നാണ് പേരിട്ടതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP