Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഹലാൽ' നിക്ഷേപങ്ങളിലൂടെ തട്ടിയത് 4000 കോടി; ക്ലീൻ ചിറ്റ് നൽകാൻ മുൻ ബംഗളൂരു നോർത്ത് അസി.കമ്മീഷണർ കൈക്കൂലി വാങ്ങിയത് 4.50 കോടി രൂപ; വില്ലേജ് അക്കൗണ്ടന്റ് കൈക്കൂലി വാങ്ങിയത് 10 ലക്ഷം; ഐമ എന്ന ഇസ്ലാമിക് മോണിറ്ററി അഡ് വൈസറി നടത്തിയത് ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപ തട്ടിപ്പ്; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

'ഹലാൽ' നിക്ഷേപങ്ങളിലൂടെ തട്ടിയത് 4000 കോടി; ക്ലീൻ ചിറ്റ് നൽകാൻ മുൻ ബംഗളൂരു നോർത്ത് അസി.കമ്മീഷണർ കൈക്കൂലി വാങ്ങിയത് 4.50 കോടി രൂപ; വില്ലേജ്  അക്കൗണ്ടന്റ് കൈക്കൂലി വാങ്ങിയത് 10 ലക്ഷം; ഐമ എന്ന ഇസ്ലാമിക് മോണിറ്ററി അഡ് വൈസറി നടത്തിയത് ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപ തട്ടിപ്പ്; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: 'ഹലാൽ' നിക്ഷേപങ്ങളിലൂടെ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം പേരിൽ നിന്ന്4000 കോടി രൂപ സമാഹരിച്ച ജൂവലറി തട്ടിപ്പിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ രണ്ടു പേർക്കെതിരെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബംഗളൂറു പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഐമ(ഇസ്ലാമിക് മോണിറ്ററി അഡൈ്വസറി) ജൂവലറി നിക്ഷേപ സ്ഥാപനത്തിന് ബംഗളൂരു നോർത്ത് അസി.കമ്മീഷണറായിരിക്കെ 4.50 കോടി രൂപ കൈക്കൂലി വാങ്ങി ക്ലീൻ ചിറ്റ് നൽകിയ കെ.എ.എസ് ഉദ്യോഗസ്ഥൻ എൽ.സി.നാഗരാജ്, 10 ലക്ഷം കൈക്കൂലി വാങ്ങിയ വില്ലേജ് അക്കൗണ്ടന്റ് എൻ.മഞ്ചുനാഥ് എന്നിവർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.'ഐമ'യുടെ ഇടപാടുകൾ സംബന്ധിച്ച് ആർ.ബി.ഐ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അന്വേഷിച്ച് അത് തയ്യാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് നാഗരാജിനെയായിരുന്നു.അയാളുടെ സഹായിയായി മഞ്ചുനാഥും പ്രവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂവലറി സ്ഥാപനങ്ങളുടെ മാനജിങ് ഡയറക്ടർ മൻസൂർ ഖാൻ ദുബായിലേക്ക് കടന്നതോടെയാണ് തട്ടിപ്പിന്റെ ആഴം നിക്ഷേപകർ അറിഞ്ഞത്.മുന്മന്ത്രിയും ശിവജി നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎ‍ൽഎയുമായ റോഷൻ ബെയ്ഗ് ഐമയിൽ നിന്ന് 400 കോടി രൂപ വാങ്ങി തിരികെ നൽകാത്തതിനാൽ സ്ഥാപനം നഷ്ടത്തിലാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദസന്ദേശം നൽകിയായിരുന്നു മൻസൂർ ഖാൻ ഇന്ത്യ വിട്ടത്.അദ്ദേഹം ഉൾപ്പെടെ 25 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. റോഷൻബെയ്ഗിനെ ഐമ ഇടപാട് ആരോപണത്തെത്തുടർന്ന് കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു.പണം ഇനിയും തിരിച്ചു നൽകാതെ ബിജെപി സംരക്ഷണത്തിൽ കഴിയുന്ന ബെയ്ഗ് രാജിവെച്ച കോൺഗ്രസ് വിമത എംഎ‍ൽഎമാരിൽ ഒരാളാണ്.

ഒന്നര ലക്ഷം നിക്ഷേപകരിൽ 51,500 പേരാണ് ഇതിനകം അന്വേഷണ സംഘത്തിന് മുമ്പാകെ പരാതി നൽകിയത്.സാമ്പത്തിക ഉറവിടം ഹാജരാക്കാൻ കഴിയാത്തവരും പരാതി കൗണ്ടറുകളിലെ തിരക്കുകാരണം നൽകാൻ വൈകുന്നവരുമാണ് ശേഷിക്കുന്നത്.2006 മുതൽ വിവിധ ഘട്ടങ്ങളിൽ പണം നിക്ഷേപിച്ചവരിൽ ആർക്കും കേസ്സ് അന്വേഷണം പൂർത്തിയാവാത്തതിനാൽ തുക തിരിച്ചു കിട്ടിത്തുടങ്ങിയിട്ടില്ല.ബംഗളൂറു അർബൻ ജില്ല ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ഐമയിൽ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നതിന് കേസ്സിൽ പ്രതി ചേർക്കപ്പെട്ട ബി.എം.വിജയ് ശങ്കറിന്റെ പേര് അദ്ദേഹം മരിച്ചുപോയതിനാൽ സിബിഐ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP