Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

1500 വർഷംമുമ്പ് സ്ഥാപിച്ച ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത് ഓട്ടോമാൻ ഭരണാധികാരികൾ; പ്രതിഷേധം കനത്തപ്പോൾ മ്യൂസിയമാക്കി സംരക്ഷിച്ചു; ഹാഗിയ സോഫിയ എന്ന ചരിത്രസ്മാരകത്തെ ഇപ്പോൾ വീണ്ടും മോസ്‌ക്ക് ആക്കുന്നു; നടപടി യുനെസ്‌ക്കോ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ സമ്മർദം മറികടന്ന്; ഏർദോഗാന്റെ തുർക്കിയിൽ വിവാദമായ ഒരു ബാബറി മസ്ജിദിനെ വെല്ലുന്ന പ്രശ്നം ഇങ്ങനെ

1500 വർഷംമുമ്പ് സ്ഥാപിച്ച ക്രിസ്ത്യൻ പള്ളി മോസ്‌ക്ക് ആക്കി മാറ്റിയത് ഓട്ടോമാൻ ഭരണാധികാരികൾ; പ്രതിഷേധം കനത്തപ്പോൾ മ്യൂസിയമാക്കി സംരക്ഷിച്ചു; ഹാഗിയ സോഫിയ എന്ന ചരിത്രസ്മാരകത്തെ ഇപ്പോൾ വീണ്ടും മോസ്‌ക്ക് ആക്കുന്നു; നടപടി യുനെസ്‌ക്കോ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ സമ്മർദം മറികടന്ന്; ഏർദോഗാന്റെ തുർക്കിയിൽ വിവാദമായ ഒരു ബാബറി മസ്ജിദിനെ വെല്ലുന്ന പ്രശ്നം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: അമ്പലമാണോ പള്ളിയാണോ എന്ന തർക്കത്തിന്റെ പേരിൽ ബാബറി മസ്ജിദ് കഴിഞ്ഞ എത്രയോ വർഷമായി ഇന്ത്യയുടെ സാസ്ഥ്യം കെടുത്തിയിരുന്നു. എന്നാൽ സമാനമായ ഒരു തർക്കത്തിനാണ് ഇപ്പോൾ യൂറോപ്പിലെ ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ തുർക്കിയും സാക്ഷ്യവഹിക്കുന്നത്. 15ാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഇവിടുത്തെ ക്രിസ്ത്യൻ ദേവലായം, അന്നത്തെ ഭരണാധാകാരികൾ ഒറ്റയടിക്ക് മോസ്‌ക്ക് ആക്കുകയാണ് ചെയ്തത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതോടെ പിന്നീട് ഇത് മ്യൂസിയമാക്കി. ഇപ്പോൾ ഹാഗിയ സോഫിയ എന്ന മുൻ ദേവാലയം യുനെസ്‌ക്കോപോലും അംഗീകരിച്ച ലോക പ്രശസ്തമായ മ്യൂസിയവും ചരിത്ര സ്മാരകവുമാണ്. എന്നാൽ ഈ മ്യൂസിയത്തെ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാനുള്ള തീരുമാനത്തിലാണ് തുർക്കിയിലെ എർദോഗാൻ ഭരണകൂടം. യുനെസ്‌ക്കോയുടെത് അടക്കമുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകൾ തള്ളി ഈ തീരുമാനവുമായി തുർക്കി മുന്നോട്ട് നീങ്ങുയാണ്. എർദോഗാൻ അധികാരത്തിൽ ഏറിയ ശേഷം പേരിനെങ്കിലും മതേതരത്വം ഉണ്ടായിരുന്ന തുർക്കിയെ പൂർണ്ണമായും ഇസ്ലാമികവത്ക്കരിച്ചിരിക്കയാണ്. മത ന്യുനപക്ഷങ്ങക്കെതിരായ പീഡനവും തുർക്കിയിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ജൂലൈ രണ്ടാം തീയതി തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ വിഷയം ചർച്ചയ്ക്കെടുക്കും. ഇതിനിടയിൽ വിവിധ സർക്കാർ ഇതര പ്രസ്ഥാനങ്ങളും ക്രൈസ്തവ ദേവാലയം, മുസ്ലിം പള്ളിയായി മാറ്റുന്നതിനെതിരെ തങ്ങളുടെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ, ഹാഗിയ സോഫിയ ദേവാലയം മോസ്‌ക്ക് ആക്കി മാറ്റുവാനുള്ള ശ്രമം ആരംഭിച്ചതു മുതൽ തങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്‌കോ അധികൃതർ വ്യക്തമാക്കി.വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് തുർക്കി സർക്കാരിന് ജൂൺ മാസം ആദ്യം കത്ത് അയച്ചിരുന്നുവെങ്കിലും, ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഫോർ കൾച്ചർ പദവി വഹിക്കുന്ന ഏണസ്റ്റോ ഒട്ടോണി റാമിറസ് പറഞ്ഞു. മറുപടി ലഭിക്കുന്നതുവരെ കത്തുകൾ അയക്കുന്നത് തങ്ങൾ തുടരും. സാംസ്‌കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടനെ തന്നെ വിഷയം ചർച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നൽകുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വിവരിച്ചു.

1930 മുതൽ മ്യൂസിയമായി പ്രവർത്തിക്കുന്ന ദേവാലയം മുസ്ലിം പള്ളി ആക്കാനുള്ള തുർക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് യുനെസ്‌കോയുടെ അംഗ രാജ്യങ്ങൾക്ക് ഗ്രീക്ക് സാംസ്‌കാരികമന്ത്രി ലിനാ മെൺഡോണി കഴിഞ്ഞ വ്യാഴാഴ്ച കത്തയച്ചിരുന്നു. ദേശീയതയും, മത വികാരവും ഉണർത്താനുള്ള ശ്രമമാണ് തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തുന്നതെന്നും മെൺഡോണി ആരോപിച്ചു. യുനെസ്‌കോയുടെ അംഗീകാരം ഇല്ലാതെ ദേവാലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസിഡർ സാം ബ്രൗൺബാക്ക്, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയ മറ്റ് പ്രമുഖർ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകൾ സാംസ്‌കാരികവും, ആത്മീയവുമായ പ്രാധാന്യം നൽകുന്ന സ്മാരകമാണ് ഹാഗിയ സോഫിയയെന്നും ഒരു മ്യൂസിയമായി തന്നെ അതിനെ നിലനിർത്തണമെന്നും ബ്രൗൺബാക്ക് ആവശ്യപ്പെട്ടു. 1500 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം ജനങ്ങളെ ഒരുമിപ്പിക്കേണ്ടതിനു പകരം ഇപ്പോൾ ഭിന്നിപ്പിക്കുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞു. എന്നാൽ വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ തങ്ങളുടെമേൽ വേണ്ട എന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിരിക്കുന്നത്. കടുത്ത തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള നേതാവാണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ.

ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ദേവാലയം നിർമ്മിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരിന്നു. 1453-ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതിൽ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അത്താതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. ഇതിനെ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാനുള്ള അവസാന ശ്രമത്തിലാണ് ടർക്കിഷ് ഭരണകൂടം.

അടുത്തകാലത്തായി തുർക്കിയിൽ നിന്നുവരുന്ന വാർത്തകൾ ഇത്തരത്തിൽ ഉള്ളവ തന്നെയാണ്. ഒരു ജനാധിപത്യ റിപ്പബ്ലിക്കായ തുർക്കിയിപ്പോൾ പൂർണ്ണമായും ഒരു ഇസ്ലാമിക രാജ്യം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. 1923ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആയത്.കമാൽ പാഷയായിരുന്നു ഏകകക്ഷിജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു. എന്നാൽ കമാൽപാഷക്കുശേഷം തുർക്കി മതേതര മൂല്യങ്ങളിൽ നിരന്തരമായി വെള്ളം ചേർക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്ലാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്ധഅവലംബം ആവശ്യമാണ്പ. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്. എർദോഗാൻ എന്ന ഇസ്ലാമിസ്റ്റ് അധികാരമേറ്റതോടെ തുർക്കിയുടെ മതേതര സ്വഭാവം തന്നെ പൂർണ്ണമായും ഇല്ലാതാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP