Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘം വെടിവച്ചിട്ട മൂന്നാമത്തെ ഭീകരൻ; മുഫ്തി ഖൈസർ ഫാറൂഖ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ

മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘം വെടിവച്ചിട്ട മൂന്നാമത്തെ ഭീകരൻ; മുഫ്തി ഖൈസർ ഫാറൂഖ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസർ ഫാറൂഖ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസർ ഫാറൂഖ്. പാക്കിസ്ഥാനെ ഈ കൊല ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഫറൂഖ്.

ശനിയാഴ്ച സമനാബാദ് പ്രദേശത്തായിരുന്നു സംഭവമെന്നാണു റിപ്പോർട്ട്. ഇയാൾ നടന്നു പോകുന്നതിനിടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. വെടിവയ്ക്കലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സമാനാബാദിലെ ആരാധനാലയത്തിന് സമീപം മുപ്പതുകാരനായ ഖൈസർ ഫാറൂഖ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചതായി ഡോൺ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഖൈസർ ഫാറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തോയ്ബയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഖൈസർ ഫാറൂഖ്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തലവൻ ഖൈസർ ഫാറൂഖിന്റെ അടുത്ത കൂട്ടാളിയും സഹായിയുമാണിയാൾ. വെള്ളിയാഴ്ച ഹിസ്ബുൾ ഭീകരൻ സിയ ഉർ റഹ്‌മാനെ കറാച്ചിയിൽ വച്ച് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ കമാലൂദ്ദീന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഖൈസർ ഫറൂഖും കൊല്ലപ്പെടുന്നത്.

ആഴ്ചകൾക്ക് മുമ്പ് ആദ്യം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഇസ്ലാം മതപുരോഹിതൻ മൗലാന സിയാവുർ റഹ്‌മാൻ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ കമാൻഡറും അടുത്ത സഹായിയുമായ ബഷിർ പീർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്ഐ ആസ്ഥാനത്തിന്റെ സമീപത്ത് വച്ചാണ് അജ്ഞാതരായ അക്രമികൾ കൊപ്പെടുത്തിയത്. സെപ്റ്റംബറിൽ റാവൽകോട്ടിൽ അബു ഖാസിം കാശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ഈ കൊലപാതകങ്ങൾ ഐഎസ്‌ഐയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. ഭീകരമാരുടെ കൊലപാതകത്തെ പാക് പൊലീസ് വിശേഷിപ്പിച്ചത് 'ഭീകരാക്രമണം' എന്നാണ്. ഇതിന് പിന്നിൽ രാജ്യത്ത് യഥേഷ്ടം പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ തന്നെയാണെന്നാണ് റിപ്പോർട്ട്. കൊലപാതകങ്ങൾ തീവ്രവാദ സംഘങ്ങൾ തമ്മിലുള്ള കുടിപകയിൽ നിന്ന് ഉടലെടുക്കുന്നതാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

എന്നാൽ കൊലപാതകങ്ങൾക്ക് അന്താരാഷ്ട്രം ബന്ധം ആരോപിക്കുകയാണ് പാക് പൊലീസും എജൻസികളും. ഇന്ത്യയെ ഉന്നം വയ്ക്കുന്ന നീക്കമാണിത്. എന്നാൽ കൊല്ലപ്പെട്ടവരുടെ തീവ്രവാദ ബന്ധം വ്യക്തമാണെന്നതിനാൽ ലോക രാജ്യങ്ങൾ പാക് നീക്കത്തെ പിന്തുണയ്ക്കുകയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP