Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷെഫിൻ ജഹാനെ കാണും.. ആഴ്‌ച്ചയിൽ ഒരു ദിവസം ഭർത്താവിനെ കാണാൻ കോളേജ് അധികൃതർ അനുമതി നൽകിയെന്ന് സേലത്തെത്തിയ ഹാദിയ; നിലവിൽ അത്തരം അനുമതിയൊന്നും നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് കോളേജ് അധികൃതരും; പഠനം തുടങ്ങാൻ രണ്ടാഴ്‌ച്ചത്തെ സമയമെടുക്കുമെന്നും ശിവരാജ് ഹോമിയോ കോളെജ് അധികാരികൾ; സുരക്ഷക്കായി 15 പൊലീസുകാർ ഒപ്പമുണ്ടാകുമെന്ന് അറിഞ്ഞതോടെ മുഴുവൻ സമയ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് യുവതി

ഷെഫിൻ ജഹാനെ കാണും.. ആഴ്‌ച്ചയിൽ ഒരു ദിവസം ഭർത്താവിനെ കാണാൻ കോളേജ് അധികൃതർ അനുമതി നൽകിയെന്ന് സേലത്തെത്തിയ ഹാദിയ; നിലവിൽ അത്തരം അനുമതിയൊന്നും നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് കോളേജ് അധികൃതരും; പഠനം തുടങ്ങാൻ രണ്ടാഴ്‌ച്ചത്തെ സമയമെടുക്കുമെന്നും ശിവരാജ് ഹോമിയോ കോളെജ് അധികാരികൾ; സുരക്ഷക്കായി 15 പൊലീസുകാർ ഒപ്പമുണ്ടാകുമെന്ന് അറിഞ്ഞതോടെ മുഴുവൻ സമയ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് യുവതി

മറുനാടൻ മലയാളി ബ്യൂറോ

സേലം: സുപ്രീംകോടതി നിർദേശ പ്രകാരം തുടർ പഠനത്തിനായി ഹാദിയയെ സേലത്ത് എത്തിയ ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനെ കാണുമെന്ന ആവർത്തിച്ച് വ്യക്തമാക്കി. ഇതിന് കോളേജ് അധികാരികൾ തനിക്ക് അനുമതി നൽകിയെന്നും ആഴ്‌ച്ചയിൽ ഒരു ദിവസം കാണാൻ അനുമതിയാണ് നൽകിയിട്ടുള്ളതെന്നും ഹാദിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, തൽക്കാലം അത്തരം അനുമതിയൊന്നും നൽകിയിട്ടില്ലെന്നാണ് ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.

ഇന്ന് വൈകീട്ട് ഏഴു മണിയോടെയാണ് ഹാദിയ ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ഡൽഹിയിൽ നിന്ന് സേലത്തേക്ക് തിരിച്ചത്. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ശേഷം റോഡ് മാർഗം കനത്ത സുരക്ഷയിലാണ് ഹാദിയയെ സേലത്തെ കോളേജിലെത്തിച്ചത്. അധികൃതരും പ്രിൻസിപ്പാളുമടക്കമുള്ളവർ നേരത്തെ കോളേജിലെത്തിയിരുന്നു. അതേസമയം താൻ ഇത്തരത്തിലൊരു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹാദിയ മാധ്യമപ്രവർത്തകരോട് വിളിച്ച് പറഞ്ഞു. തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും അവർ പറഞ്ഞു. എന്നാൽ, തൽക്കാലം സുരക്ഷയുണ്ടാകുമെന്ന് അധികൃതരും വ്യക്തമാക്കി.

കോളേജ് പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് തമിഴ്‌നാട് പൊലീസ് ഒരുക്കിയത്. ദേശീയ മാധ്യമങ്ങളടക്കം മാധ്യമപ്രവർത്തകരുടെ വൻപട ഹാദിയയുടെ പ്രതികരണത്തിനായി സേലത്തെത്തിയിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. കോളേജിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊലീസ് ഹാദിയയെ കോളേജ് ഹോസ്റ്റലിൽ എത്തിച്ചിട്ടുണ്ട്. ഹാദിയക്ക് മുഴുവൻ സമയവും സുരക്ഷയൊരുക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. 15 പൊലീസുകാർ കോളേജിൽ ഹാദിയയെ അനുഗമിക്കും. ഹോസ്റ്റലിലും കോളെജിലും മുഴുസമയ സുരക്ഷയുണ്ടാകും. തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമീഷണർ സുബ്ബലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഹാദിയയെ സന്ദർശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് സേലം ശിവരാജ് ഹോമിയോ കോളെജ് പ്രിൻസിപ്പൽ ജി. കണ്ണൻ പറഞ്ഞു. ഹാദിയയെ കോളെജിൽ ചേർത്തത് അച്ഛൻ അശോകനാണെന്നും കോളെജ് രേഖകളിൽ ഹാദിയ ഇപ്പോഴും അഖിലയാണും പറഞ്ഞ ജി കണ്ണൻ മറ്റുള്ളവരുടെ സന്ദർശനാനുമതി വിധി പഠിച്ചതിന് ശേഷം പറയാമെന്നും പ്രതികരിച്ചിരുന്നു.

ഇതിനിടെ ഹാദിയയെ കാണുന്നതിൽ ഭർത്താവ് ഷഫീൻ ജഹാനും മാതാപിതാക്കളും തമ്മിലുള്ള തർക്കം തുടരുകയാണ്. ഷഫീൻ ജഹാൻ ഹാദിയയെ കാണാനെത്തിയാൽ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കൾ അറിയിച്ചു. എന്നാൽ തനിക്ക് ഹാദിയയെ കാണുന്നതിൽ കോടതിയുടെ വിലക്കില്ലെന്നും അവരെ സേലത്തെത്തി കാണുമെന്നും ഷഫീൻ ജഹാനും വ്യക്തമാക്കി. അതേ സമയം ഹാദിയയെ കാണുന്നതിൽ ആർക്കൊക്കെ അനുമതി നൽകണമെന്ന കാര്യത്തിൽ കോളേജ് അധികൃതർ യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്ന് പ്രിൻസിപ്പാൾ അറിച്ചു. കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്ന നടപടികൾ ആരംഭിക്കൂ എന്നും പ്രിൻസിപ്പൾ കൂട്ടിച്ചേർത്തു. രണ്ടാഴ്‌ച്ച കോഴ്‌സ് തുടങ്ങാൻ സമയമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതുവരെ സേലത്ത് തന്നെ ഹാദിയ കഴിയുമെന്നാണ് അറിയുന്നത്. അതേസമയം സുപ്രീം കോടതി നിർദേശ പ്രകാരം പഠനം തുടരാനെത്തുന്ന ഹാദിയയ്ക്ക് കോളേജിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കില്ലെന്നു ശിവരാജ് മെഡിക്കൽ കോളേജ് മാനേജിങ് ഡയറക്ടർ കൽപ്പന ശിവരാജ് പറഞ്ഞു. സർവകലാശാല അനുമതിയോടെ കോളേജിൽ പുനഃപ്രവേശനം നേടാം. ഹാദിയയുടെ സുരക്ഷ സംബന്ധിച്ച് ജില്ലാകലക്ടർക്കും കമ്മിഷണർക്കും കത്തെഴുതിയിട്ടുണ്ടെന്നും കൽപ്പന വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP