Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈക്കത്ത് കാക്കി ധരിച്ച എത്ര ഏമാന്മാരുണ്ടെടോ ഞങ്ങളെ തടയാൻ. ഒന്ന് കാണട്ടെ ..! പിള്ളേരുടെ കളിയല്ല സാറെ .. നീയൊക്കെ ഒരുങ്ങ് .. തോക്കും, പീരങ്കിയും എല്ലാമായി: ഹാദിയയെ കാണാൻ വൈക്കത്ത് പോകുമ്പോൾ തടയാൻ ധൈര്യമുള്ളവരുണ്ടോ എന്ന് ചോദിച്ച് അഭിഭാഷകന്റെ പോർവിളി

വൈക്കത്ത് കാക്കി ധരിച്ച എത്ര ഏമാന്മാരുണ്ടെടോ ഞങ്ങളെ തടയാൻ. ഒന്ന് കാണട്ടെ ..! പിള്ളേരുടെ കളിയല്ല സാറെ .. നീയൊക്കെ ഒരുങ്ങ് .. തോക്കും, പീരങ്കിയും എല്ലാമായി: ഹാദിയയെ കാണാൻ വൈക്കത്ത് പോകുമ്പോൾ തടയാൻ ധൈര്യമുള്ളവരുണ്ടോ എന്ന് ചോദിച്ച് അഭിഭാഷകന്റെ പോർവിളി

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: ഹാദിയയായ അഖില വീട്ടുതടങ്കലിലാണ്. അച്ഛനും അമ്മയും ആരേയും കാണാൻ അനുവദിക്കാതെ പൂട്ടിയിട്ടിരിക്കുന്നു. അതിനിടെയിൽ രാഹുൽ ഈശ്വർ വീട്ടിലെത്തി. ഹാദിയയെ കണ്ടു. ഹാദിയ ഇസ്ലാമിക ആചാര പ്രകാരമാണ് ജീവിക്കുന്നതെന്ന് ഇതോടെ പുറം ലോകം അറിഞ്ഞു. പിന്നീട് ചില വനിതാ സാമൂഹിക പ്രവർത്തകരും വന്നു. ഇവരെ കാണാൻ ഹാദിയയ്ക്ക് കഴിഞ്ഞില്ല. അപ്പോഴും ചില സന്ദേശങ്ങൾ പുറത്തു വന്നു. സംഘപരിവാറും വീട്ടുകാരും ചേർന്ന് ഹാദിയയ്ക്ക് മാനുഷിക നീതി നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയിൽ അഭിഭാഷക കൂട്ടായ്മ ഹാദിയയെ കാണാൻ ഒരുങ്ങുകയാണ്.

നനഞ്ഞിറങ്ങിയ സ്ഥിതിക്ക് കുളിച്ച് കയറുന്നു. ഒരു കാര്യം കൂടി അറിയിക്കട്ടെ. ഈ ഓണാവധിക്ക് ഡോ. ഹാദിയയെ കാണാൻ മനുഷ്യാവകാശ പ്രവർത്തകരായ ഒരു കൂട്ടം അഭിഭാഷകർ (ഞാനുൾപ്പടെ) PUCL ( People Union of Civil Liberties (PUCL) നേതാവ് അഡ്വ. പി. എ പൗരന്റെ Pouran Poonolil Antony നേതൃത്വത്തിൽ വൈക്കത്ത് പോകുന്നു. ആരൊക്കെ തടയും ?! ആരൊക്കെ കൂടെയുണ്ടാകും ?! വൈക്കത്ത് കാക്കി ധരിച്ച എത്ര ഏമാന്മാരുണ്ടെടോ ഞങ്ങളെ തടയാൻ. ഒന്ന് കാണട്ടെ ..! പിള്ളേരുടെ കളിയല്ല സാറെ .. നീയൊക്കെ ഒരുങ്ങ് .. തോക്കും, പീരങ്കിയും എല്ലാമായി.. ചില കളികളും, കാര്യങ്ങളും നീയൊക്കെയും പഠിക്കണം... പാവം പെൺകുട്ടികളെ പേടിപ്പിക്കാനും, രാഹുൽ ഈശ്വർമാർക്ക് പരവതാനി വിരിക്കാനും പഠിച്ച നീയൊക്കെ മനുഷ്യാവകാശങ്ങളും, ഭരണഘടനയും, പീനൽ കോഡും എല്ലാം പഠിച്ചേ പറ്റൂ..
നീയൊക്കെ യുദ്ധമുറകൾ കാണാൻ ഇരിക്കുന്നതേയുള്ളൂ..! സ്ലേറ്റും, പെൻസിലും, ഇമ്പോസിഷൻ എഴുതാനുള്ള കടലാസ്സും റെഡിയാക്കിക്കോ .. പഠിപ്പിക്കാം... ഇരുപത്തഞ്ച് വയസ്സുള്ള, വൈദ്യ ശാസ്ത്രത്തിൽ ബിരുദമുള്ള, സ്വന്തം മതവും, ജീവിത പങ്കാളിയേയും സ്വയം തീരുമാനിച്ച, ഒരു ഡോക്റ്റർ യുവതിയെ, ഭരണഘടനാവകാശങ്ങളുള്ള ഇന്ത്യൻ പൗരയെ കാണാൻ ഞങ്ങൾ വരുന്നു; തന്തയ്ക്കു ജനിച്ചവർക്കു തടയാം..! കാണട്ടെ..-ഇങ്ങനെ ഫെയ്‌സ് ബുക്കിൽ കുറിച്ചാണ് അഭിഭാഷകരുടെ യാത്ര. എന്നാണ് ഇവർ വൈക്കത്ത് എത്തുകയെന്ന് വ്യക്തമല്ല. ആർ എസ് എസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഈ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ജഹാംഗീർ.

അഖില ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചതും മാസങ്ങൾക്ക് ശേഷം വിവാഹം കഴിച്ചതും കോടതി ഇടപെട്ടതും വൻ വിവാദമായിരുന്നു. എന്നാൽ ഇതുവരെ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. കടുത്ത മനുഷ്യാവകാശ പ്രശ്നമാണ് ഹാദിയയുടെ വിഷയത്തിൽ നടന്നതെന്ന് പല കോണുകളിൽ നിന്നു അഭിപ്രായം ഉയർന്നെങ്കിലും വനിതാ കമ്മീഷൻ ഇടപെട്ടിരുന്നില്ല. ഇതിനും മാറ്റം വരികയാണ്. ഹാദിയ കേസിൽ കടുത്ത മനുഷ്യാവകാശലംഘനം നടന്നതായി എംസി ജോസഫൈൻ പ്രതികരിച്ചു. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണെന്നും സുപ്രീംകോടതി വരെ എത്തിനിൽക്കുന്ന കേസിൽ കൂടുതലൊന്നും പറയുന്നില്ലെന്നും ജോസഫൈൻ പറഞ്ഞു.

വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. പരാതി കിട്ടിയാൽ വിഷയത്തിൽ ഇടപെടും. വൈക്കത്തെ റിസോർട്ടിൽ യുവതി തടങ്കലിൽ കഴിയുന്നുവെന്ന ഫേസ്‌ബുക്ക് ലൈവ് ശ്രദ്ധയിൽപെട്ടിട്ടില്ല. സംസ്ഥാനത്ത് പെൺകുട്ടികൾ ഇഷ്ടക്കാർക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വർധിക്കുകയാണ്. പ്രായപൂർത്തി ആകാത്തവരാണ് ഇതിൽ കൂടുതലും. ഇതിനെതിരേ ബോധവൽക്കരണം നടത്തുമെന്നും ജോസഫൈൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിഭാഷകരും വൈക്കത്തേക്കുള്ള യാത്ര പ്രഖ്യാപിക്കുന്നത്. കേസിൽ എൻഐഎ അന്വേഷണം താളം തെറ്റിയിരിക്കുകയാണ്. ഹാദിയ കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള എൻ.ഐ.എ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കാൻ കഴിയില്ലെന്ന് റിട്ട.ജസ്റ്റീസ് ആർ.വി രവീന്ദ്രൻ അറിയിച്ചതാണ് ഇതിന് കാരണം.

മേൽനോട്ട ചുമതലയിൽ നിന്ന് പിന്മാറികൊണ്ട് ജസ്റ്റീസ് രവീന്ദ്രൻ ഇക്കാര്യം കോടതിയിൽ അറിയിച്ചു. മേൽനോട്ട ചുമതലയിലേക്ക രവീന്ദ്രനെ നിർദ്ദേശിച്ചതും സുപ്രീം കോടതിയായിരുന്നു. ഈ ആവശ്യമാണ് ജസ്റ്റീസ് രവീന്ദ്രൻ നിരസിച്ചത്. പിന്മാറ്റത്തിനുള്ള കാരണം പുറത്തുവന്നിട്ടില്ല. ഇതേതുടർന്ന് മേൽനോട്ട ചുമതലയ്ക്ക് പുതിയ ജഡ്ജിയെ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെടും. ഹാദിയ കേസ് എൻ.ഐ.എയ്ക്ക് കൈമാറിക്കൊണ്ട് ഓഗസ്റ്റ് 16നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമാണ് റിട്ട. ജസ്റ്റീസ് രവീന്ദ്രനെ സുപ്രീം കോടതി മേൽനോട്ട ചുമതലയ്ക്കായി നിയോഗിച്ചത്.

വൈക്കം സ്വദേശിനിയായ അഖിലയാണ് മതംമാറിയ ഹാദിയ എന്ന് പേര് സ്വീകരിച്ചത്. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത് ചോദ്യം ചെയ്താണ് ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസ് കേന്ദ്ര ഏജൻസിയായ സിബിഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇതു പരിഗണിച്ചാണ് എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹത്തിൽ രക്ഷകർത്താക്കളായി എത്തിയ സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്തിക്കൊടുക്കാൻ അധികാരമില്ലെന്നും ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് ഹേബിയസ് കോർപസ് കേസ് നടക്കുന്നതിനിടെയാണ് വിവാഹം നടന്നതെന്നും കാണിച്ചാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP