1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കൂടെ നിന്നവർ ജയലളിതയെ കൊലപ്പെടുത്തിയോ എന്ന സംശയം ബലപ്പെടുത്തി അപ്പോളോ ആശുപത്രിയിൽ നുഴഞ്ഞുകയറിയ ഹാക്കർമാരുടെ വെളിപ്പെടുത്തൽ; ആശുപത്രി രഹസ്യങ്ങൾക്കൊപ്പം അണ്ണാഡിഎംകെ നേതാക്കളുടെ ഫോൺകോൾ വിവരങ്ങളും ചോർത്തിയെന്ന് ലീജിയൺ സംഘം; വിവരങ്ങൾ പുറത്തുവിട്ടാൽ രാജ്യത്ത് കലാപമുണ്ടാകുമെന്നും മുന്നറിയിപ്പ്

December 13, 2016 | 04:40 PM IST | Permalink



കൂടെ നിന്നവർ ജയലളിതയെ കൊലപ്പെടുത്തിയോ എന്ന സംശയം ബലപ്പെടുത്തി അപ്പോളോ ആശുപത്രിയിൽ നുഴഞ്ഞുകയറിയ ഹാക്കർമാരുടെ വെളിപ്പെടുത്തൽ; ആശുപത്രി രഹസ്യങ്ങൾക്കൊപ്പം അണ്ണാഡിഎംകെ നേതാക്കളുടെ ഫോൺകോൾ വിവരങ്ങളും ചോർത്തിയെന്ന് ലീജിയൺ സംഘം; വിവരങ്ങൾ പുറത്തുവിട്ടാൽ രാജ്യത്ത് കലാപമുണ്ടാകുമെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരണത്തിന് മുമ്പ് 73 ദിവസം ചികിത്സയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രിയിലെ സെർവർ വിവരങ്ങൾ തങ്ങൾ ചോർത്തിയെന്നും വിവരങ്ങൾ പുറത്തുവിട്ടാൽ അത് വൻ കലാപത്തിന് വഴിവയ്ക്കുമെന്നതിനാൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും വ്യക്തമാക്കി പ്രമുഖ ഹാക്കർമാരുടെ ഗ്രൂപ്പായ ലീജിയൺ. അടുത്തകാലത്തായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, വിവാദ മദ്യവ്യവസായി വിജയ് മല്യ, മാദ്ധ്യമപ്രവർത്തകയായ ബർക്ക ദത്ത് തുടങ്ങിയവരുടെ ട്വിറ്റർ, മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ശ്രദ്ധനേടിയ സംഘമാണ് ലീജിയൺ.

സമാനമായ രീതിയിൽ ലോകത്തെ നിരവധി പ്രമുഖരുടെ സോഷ്യൽമീഡിയ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത സംഘമാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക എൻക്രിപ്റ്റഡ് മെസഞ്ചർ വഴി വാഷിങ്ടൺ പോസ്റ്റിനു നൽകിയി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയലളിതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രമുഖ നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു. സമാനമായ പരാതികൾ ജയലളിതയുടെ ബന്ധുക്കളും തമിഴ്‌നാട്ടിലെ ചില നേതാക്കളും ഉന്നയിച്ചിരുന്നു. ജയലളിതയുടെ സ്വത്ത് തട്ടിയെടുക്കാനായും പാർട്ടിയിൽ പിടിമുറുക്കുന്നതിനും തോഴി ശശികലയും അവരുടെ ഭർത്താവ് നടരാജൻ നേതൃത്വം നൽകുന്ന മാന്നാർഗുഡി മാഫിയയും ശ്രമിക്കുന്നതായി ആരോപണമുണ്ട്.

ജയലളിതയെ കൊലപ്പെടുത്താൻ മാന്നാർഗുഡി മാഫിയ ശ്രമിച്ചതായും നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അപ്പോളോ ആശുപത്രിയിൽ നടന്ന വിവരങ്ങൾ തങ്ങൾക്ക് സെർവറിൽ നിന്ന് ലഭിച്ചതായി വ്യക്തമാക്കി ഹാക്കർ ഗ്രൂപ്പ് രംഗത്തെത്തിയത് വലിയ ചർച്ചയായിരിക്കുകയാണിപ്പോൾ.

ജയലളിതയുടെ ചികിൽസ, മരണം എന്നിവ സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് ലീജിയന്റെ വെളിപ്പെടുത്തൽ. അപ്പോളോ ആശുപത്രി സെർവറിലെ രഹസ്യ വിവരങ്ങൾ പുറത്തുവന്നാൽ ഇന്ത്യയിൽ കലാപമുണ്ടാകുമെന്ന് ലീജിയൺ പറഞ്ഞതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനകൾ നടന്നുവോ എന്ന ചോദ്യമാണ് ഉയരുന്നത്. എഐഎഡിഎംകെ നേതാക്കളുടെ കോൾ റെക്കോഡ്‌സ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും പല വിവരങ്ങളും പുറത്തുവിട്ടാൽ അത് ജനങ്ങൾക്കിടയിൽ കലാപത്തിന് വഴിവയ്ക്കുമെന്നതിനാൽ പുറത്തുവിടുന്നില്ലെന്നും ഹാക്കർ വ്യക്തമാക്കുന്നു.

ഇതിനു പുറമെ ആശുപത്രിയിലെ വിവരങ്ങളും മറ്റ് ഇടപാടുകളുടെ നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ഹാക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഇന്ത്യയിലെ 40,000ൽ അധികം സെർവറുകളിൽ കടന്നുകയറിയതായും അടുത്തിടെയാണ് അതു നിർത്തിയതെന്നും അവർ പറഞ്ഞു. എന്തൊക്കെ രേഖകളാണോ ചോർത്തിയെടുക്കുന്നത് അതു പുറത്തുവിടുമെന്നും ലീജിയൺ മുന്നറിയിപ്പു നൽകിയതോടെ അമേരിക്കയുടേതുൾപ്പെടെ രാജ്യാന്തര തലത്തിൽ രഹസ്യങ്ങൾ ചോർത്തി ശ്രദ്ധനേടിയ വിക്കിലീക്‌സിന്റെ പാതയിലാണ് ലീജിയൺ എന്ന ഹാക്കർ സംഘവുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

സഹസ്രകോടികൾ വെട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റർ അക്കൗണ്ട് ചോർത്തി നിരവധി രഹസ്യ വിവരങ്ങളും ലീജിയൺ പുറത്തുവിട്ടിരുന്നു. ചോർത്തിയ ചില വിവരങ്ങൾ ഓൺലൈനിലും പോസ്റ്റ് ചെയ്തതോടെയാണ് ഗ്രൂപ്പിനെ പറ്റി സമീപകാലത്ത് വാർത്തകൾ വന്നത്. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ചോർത്തിയ വിവരങ്ങളും പുറത്തുവിട്ടിരുന്നു. അതേസമയം, കുറച്ചുകാലമായി ആക്റ്റീവ് അല്ലാതിരുന്ന ഗ്രൂപ്പ് ഇപ്പോൾ സജീവമായി രംഗത്തിറങ്ങുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

മടങ്ങിയെത്തിയെന്ന പ്രഖ്യാപനത്തോടെയായിരുന്നു മല്ല്യയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആദ്യ ട്വീറ്റ് ചെയ്തത്. മല്യയുടെ ബിസിനസ്, രഹസ്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മല്യയുടെ ബാങ്കുകളിലുള്ള സ്വത്തുവിവരങ്ങളും അക്കൗണ്ടുകളുടെ പാസ്‌വേഡും എല്ലാം വ്യക്തമായി അറിയാമെന്നും അവർ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങൾ പുറത്തുകൊണ്ട് വരുമെന്ന് ഹാക്കർ സംഘം നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരക്കാരുടെ രഹസ്യങ്ങൾ പുറത്തുക്കൊണ്ടു വരാൻ പൊതുജനത്തിന്റെ പിന്തുണ വേണമെന്നും ഹാക്കർ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങൾ വന്നതോടെയാണ് വിക്കിലീക്‌സ് മാതൃകയിലേക്കാണ് ഈ ഹാക്കർ സംഘം നീങ്ങുന്നതെന്ന സൂചനകൾ ലഭിക്കുന്നത്. അടുത്ത ലക്ഷ്യം ഇന്ത്യയിലെ സർക്കാർ വെബ്‌സൈറ്റാണെന്നും ഇവർ വെളിപ്പെടുത്തി.

യുഎസ് മാദ്ധ്യമമായ വാഷിങ്ടൺ പോസ്റ്റിനും മലയാളിയായ പികെ ജയദേവൻ നേതൃത്വം നൽകുന്ന ഫാക്ടർഡെയ്‌ലി ഡോട്ട് കോമിനും അനുവദിച്ച ഓൺലൈൻ ചാറ്റിങ് അഭിമുഖത്തിലാണ് ലീജിയണിന്റെ പ്രതിനിധി പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യസഭാ, ലോക്‌സഭാ എംപിമാരുടെ ഇമെയിൽ വിലാസം ഉൾക്കൊള്ളുന്ന സൻസദ് ഡോട്ട് നിക് ഡോട്ട് ഇൻ ലക്ഷ്യമിടുന്നതായി വ്യക്തമാക്കിയതോടെ ഈ സെർവറിൽ നിന്ന് സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനാണ് ഉദ്ദേശിക്കുന്നതെന്ന സൂചനകളാണുള്ളത്.

ഡിജിറ്റൽ ഇന്ത്യയെന്ന സങ്കൽപത്തെ കുറിച്ചുള്ള ചോദ്യത്തിന് കറൻസിയുടെ കാര്യത്തിലാണെങ്കിൽ അത് ക്രിപ്‌റ്റോ കറൻസി (ബിറ്റ് കോയിൻ) രൂപത്തിലാണെങ്കിൽ നന്നെന്നും അതിനാൽ അതിനെ അനുകൂലിക്കുന്നുവെന്നും ഹാക്കർ മറുപടി നൽകി. നരേന്ദ്ര മോദിയുടേയും മന്ത്രിമാരുടേയും മറ്റും വിവരങ്ങൾക്ക് ബുള്ളറ്റ് പ്രൂഫ് സെക്യൂരിറ്റി ഉണ്ടല്ലോ എന്ന ചോദ്യത്തിനും എല്ലാം ഇന്റർനെറ്റിൽ കെട്ടിപ്പടുത്തതല്ലേ എന്നും അതിനാൽ ഇതിൽ തകർക്കാൻ പറ്റാത്തതായി ഒന്നുമില്ലെന്നുമുള്ള മട്ടിലായിരുന്നു മറുപടി. മയക്കുമരുന്നിനും ജീവിതം സുഖകരമാക്കാനുമാണ് ഹാക്കിംഗിലൂടെ പണം ഉണ്ടാക്കുന്നതെന്നും തങ്ങൾക്ക് ആവശ്യമുള്ളതിലധികം ഇപ്പോൾത്തന്നെ ആയുധങ്ങളെപ്പറ്റിയുള്ള വിവരങ്ങളും മറ്റും ചോർത്തി നൽകുന്നതിലൂടെ കിട്ടുന്നുണ്ടെന്നും അതിൽ കൂടുതൽ ആഗ്രഹങ്ങളൊന്നും ഇല്ലെന്നും ഹാക്കർ പറയുന്നു.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും
കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ
ആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ 'ഒരു കോടി' സർക്കാരിന് തലവേദനയാകും
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്‌പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ