Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ചെറിയ തലപൊക്കി ആകാശം മുട്ടി നിവർന്ന് നിൽക്കുന്ന ശീലം; ആന ലിസ്റ്റിൽ റൗഡിയെന്ന പേരും; മുരളി ലോഡ്ജ് ഉടമ നടയ്ക്കൽ ഇരുത്തിയത് 81ൽ; വല്യേട്ടൻ സിനിമയിലൂടെ സിനിമാക്കാരനായ ഗുരുവായൂർ ആനക്കോട്ടയിലെ സെലിബ്രിറ്റി; ഗുരുവായൂർ മുരളി ചരിഞ്ഞു; അന്ത്യം ദീർഘനാളായുള്ള ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഗുരുവായൂർ ദേവസ്വം ആന മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇതിനെ തുടർന്ന് 20 വർഷമായി എഴുന്നള്ളിപ്പുകൾക്ക് പോയിരുന്നില്ല. ഏകദേശം 45നും 48നുമിടയിലാണ് ആനയുടെ പ്രായം.

1981ൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള മുരളി ലോഡ്ജ് ഉടമയാണ് ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം ആനയുടെ മൃതശരീരം നാളെ കോടനാട് വനത്തിൽ എത്തിച്ച് സംസ്‌ക്കരിക്കും.

Stories you may Like

തലഭാരം കുറവുള്ള മുരളി തന്റെ തല എപ്പോഴുമങ്ങനെ ഉയർത്തിപ്പിടിച്ചു നിൽക്കും. ഇതായിരുന്നു മുരളിയുടെ പതിവ്. 1981ൽ ഗുരുവായൂരപ്പന്റെ നടയിരുത്താനായി '2 ' ആനകുട്ടികളെ ഒരു ലോറിയിൽ കൊണ്ടുവന്നത്.കോഴിക്കോട് സ്വദശി മാധവമേനോനു നടയിരുത്താനുമുള്ള 6 വയസ്സുള്ള ആനക്കുട്ടിയോടൊപ്പം(ഗുരുവായൂർ ജൂനിയർ മാധവൻ)കേവലം 3 വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്കുറുമ്പനും ഉണ്ടായിരുന്നു ലോറിയിൽ .. ഗുരുവായൂര് പടിഞ്ഞാറെ നടയിലുള്ള മുരളി ലോഡ്ജിങ്ങ്‌സിനു വേണ്ടിയാണ് ആനക്കുട്ടിയെ കൊണ്ടുവന്നത്.

അത്യാവശ്യം കുറുമ്പുകൾ ഉണ്ടായിരുന്ന മരളി ചെറുപ്പത്തിൽ തന്നെ ആന കേഡി ലിസ്റ്റിൽ പെട്ടു. പ്രഗത്ഭനായ ചട്ടക്കാരനും ആനക്കോട്ടയിലെ വഴക്കുള്ളവരെയെല്ലാം വഴിനടത്തിയിട്ടുള്ള ചട്ടക്കാരനുമായ ആറംമുള മോഹൻദാസിന്റെ കയ്യിൽ ഭദ്രമായിരുന്നു മുരളി.ഈ കൂട്ടുകെട്ടിൽ മുരളി ഗുരുവായൂർ ആനയോട്ടത്തിലും,പിടിക്കപ്പറമ്പ് ആനയോട്ടത്തിലും ജേതാവായിട്ടുണ്ട്..മുരളിക്ക് 'വല്യേട്ടൻ' സിനിമിയയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു ....സിനിമയുടെ സെറ്റിലെത്തിയ മുരളി സെറ്റ് തകർത്താണ് തന്റെ അഭിനയ പാടവം തെളിയിച്ചത്.പിന്നീട് മറ്റൊരു ആനയെ വച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP