Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധനാലയങ്ങളിൽ 10 വയസ്സിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പ്രവേശിക്കരുതെന്നത് ചട്ടം; പ്രായക്കൂടുതലുള്ള പുരോഹിതന്മാർക്ക് പോലും വിലക്ക്; എന്നിട്ടും ഗുരുവായൂരിൽ ചെയർമാൻ സജീവം; മോഹൻദാസിന്റെ ക്ഷേത്ര ദർശനവും ഭരണവും സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ഗുരുവായൂരിലെ ലോക്ഡൗൺ വിവാദം ഇങ്ങനെ

ആരാധനാലയങ്ങളിൽ 10 വയസ്സിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പ്രവേശിക്കരുതെന്നത് ചട്ടം; പ്രായക്കൂടുതലുള്ള പുരോഹിതന്മാർക്ക് പോലും വിലക്ക്; എന്നിട്ടും ഗുരുവായൂരിൽ ചെയർമാൻ സജീവം; മോഹൻദാസിന്റെ ക്ഷേത്ര ദർശനവും ഭരണവും സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ഗുരുവായൂരിലെ ലോക്ഡൗൺ വിവാദം ഇങ്ങനെ

ആർ പീയൂഷ്

ഗുരുവായൂർ: സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു കൊണ്ട് ഗുരുവായൂർ ദേവസ്വം ചെയർമാൻ ക്ഷേത്രത്തിൽ വിലസുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച സജീവമാണ്.

ആരാധനാലയങ്ങളിൽ 10 വയസ്സിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പ്രവേശിക്കരുതെന്ന നിബന്ധകളോടെയാണ് സർക്കാർ ഇളവുകളോടെ ലോക്ക് ഡൗൺ കാലത്ത് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇക്കാര്യമൊന്നും വിലപ്പോകില്ല. സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് ക്ഷേത്രത്തിനുള്ളിലും മറ്റും ദർശനം നടത്തി വിലസുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ എതിർപ്പും ഉയർന്നിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്തും ചെയർമാൻ തൃശൂർ സിവിൽലൈൻ റോഡിലെ വസതിയിൽ നിന്നും 30 കിലോമീറ്ററോളം ദൂരമുള്ള ക്ഷേത്രത്തിലെത്തി മുടങ്ങാതെ ദർശനം നടത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നത്. ഇങ്ങനെയുള്ള സമയത്ത് എന്ത് അടിസ്ഥാനത്തിലാണ് ചെയർമാൻ മുടങ്ങാതെ ക്ഷേത്രത്തിലെത്തിയതെന്നാണ് ഉയർന്ന ചോദ്യം. ലോക്ക് ഡൗൺ കാലത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തിൽ ചെയർമാന് കാര്യമായ ഒരു ഔദ്യോഗിക പരിപാടികളും ഇല്ലായിരുന്നു. ക്ഷേത്ര മേൽശാന്തിയെ നിയമിക്കുന്നതിനുള്ള കമ്മറ്റിപോലും ഓൺലൈനിലായിരുന്നു നടന്നത്. ഇത്തരം ഒരു ആരോപണം നില നിൽക്കെയാണ് ചെയർമാനെതിരെ പുതിയ ആരോപണം ഉയരുന്നത്.

ക്ഷേത്രത്തിൽ സർക്കാർ നിർദ്ദേശം അവഗണിച്ച് പ്രവേശിക്കുക മാത്രമല്ല, പരിചയക്കാരുമായി കൂട്ടംകൂടി നിന്ന് മാസ്‌ക്ക് ധരിക്കാതെ കുശലാന്വേഷണം നടത്തുകയും കളഭം നെറ്റിയിൽ ചാർത്തുകയും ചെയ്യും. കളഭവും വഴിപാടും ക്ഷേത്രത്തിൽ പാടില്ല എന്ന് സർക്കാർ നിർദ്ദേശമുള്ളപ്പോഴാണ് പരസ്യമായ ഈ നിയമലംഘനം നടത്തുന്നത്. ചെയർമാന് 67 വയസ്സുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇത്തരത്തിൽ സർക്കാരിന്റെ പ്രതിനിധി തന്നെ നിയമങ്ങൾ ലംഘിക്കുമ്പോൾ ഈ നിയന്ത്രണങ്ങൾക്ക് സാധാരണക്കാർ എന്ത് വില കൽപ്പിക്കുമെന്ന് ക്ഷേത്രത്തിലെ ജീവനക്കാർ തന്നെ അടക്കം പറയുന്നുണ്ട്.

ഏപ്രിൽ മാസം വിലക്കുകൾ ലംഘിച്ച് ഗുരുവായൂരിൽ ആനകൾക്ക് ചക്കയൂട്ട് നടത്തിയ സംഭവം വിവാദമായിരുന്നു. വിഷുദിനത്തിൽ പുന്നത്തൂർ കോട്ടയിലെ ആനകൾക്കാണ് ചക്കയൂട്ട് നടത്തിയത്. സർക്കാർ വിലക്കുകൾ ലംഘിച്ച് അഞ്ചിലധികം പേരാണ് ചക്കയൂട്ടിനെത്തിയത്. ദേവസ്വം ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരുന്നു ചക്കയൂട്ട് നടത്തിയത്. അഞ്ചിലധികം പേർ സംഘടിച്ച് നടത്തിയ സംഭവം പ്രമുഖ വാർത്താ ചാനലിൽ ഉൾപ്പെടെ വാർത്ത വന്നിട്ടും നടപടി എടുക്കാതെ ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറി.

നിസ്‌ക്കാരം നടത്തിയതിനും കുർബാന നടത്തിയതിനും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന നിയലംഘനത്തിൽ മാത്രം നടപടി എടുക്കാതിരിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരിന്നു. ഈ സാഹചര്യത്തിൽ പുതിയ ആരോപണം ചെയർമാന് ദേവസ്വം ബോർഡിന് തലവേദനയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP