Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്ത് റവന്യൂ മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരൻ ഗൗതം പട്ടേലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; കുടുംബാം​ഗങ്ങൾക്കൊപ്പം സംസാരിച്ചിരുന്ന ശേഷം സ്വന്തം മുറിയിലേക്ക് പോയി; പിന്നീട് കണ്ടത് തൂങ്ങിമരിച്ച നിലയിലും; ഗൗതം പട്ടേലിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ഗുജറാത്ത് റവന്യൂ മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരൻ ഗൗതം പട്ടേലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; കുടുംബാം​ഗങ്ങൾക്കൊപ്പം സംസാരിച്ചിരുന്ന ശേഷം സ്വന്തം മുറിയിലേക്ക് പോയി; പിന്നീട് കണ്ടത് തൂങ്ങിമരിച്ച നിലയിലും; ഗൗതം പട്ടേലിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് റവന്യു മന്ത്രിയുടെ സഹോദരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റവന്യു മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരൻ ഗൗതം പട്ടേലിനെയാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ആനന്ദ് ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തിയിരുന്ന ഗൗതം പട്ടേൽ മന്ത്രി കൗശിക് പട്ടേലിന്റെ ഇളയ സഹോദരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം അല്പനേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഗൗതം പട്ടേൽ ഒന്നാംനിലയിലെ മുറിയിലേക്ക് പോയത്. വീട്ടുകാർ മുറിയിലെത്തിയ സമയത്താണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് എസ്‌പി. വീരേന്ദ്രയാദവ് പറഞ്ഞു. ഗൗതം പട്ടേലിന് എന്തെങ്കിലും മാനസിക പ്രയാസങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണ വാർത്ത അറിഞ്ഞതോടെ മൂത്ത സഹോദരനും റവന്യൂ മന്ത്രിയുമായ കൗശിക് പട്ടേൽ ഉൾപ്പെടെ നിരവധി നേതാക്കൾ ഗൗതത്തിന്റെ വസതിയിലേക്ക് എത്തി. സംസ്ഥാനത്തെ നിരവധി മുതിർന്ന ബിജെപി നേതാക്കളും നിയമസഭാ​ഗംങ്ങളും പട്ടേലിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP