Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം മാതൃരാജ്യം, അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ; കുൽഭൂഷൺ ജാദവിന് വേണ്ടി പാക്കിസ്ഥാനോട് അഡ്വ. ഹരീഷ് സാൽവെ പോരാടുന്നത് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി! പിണറായി വിജയനിൽ നിന്നും 30 ലക്ഷം ഫീസ് വാങ്ങിയ സാൽവെ രാജ്യതാൽപ്പര്യത്തിൽ വ്യത്യസ്തനായത് ഇങ്ങനെ

ആദ്യം മാതൃരാജ്യം, അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ; കുൽഭൂഷൺ ജാദവിന് വേണ്ടി പാക്കിസ്ഥാനോട് അഡ്വ. ഹരീഷ് സാൽവെ പോരാടുന്നത് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി! പിണറായി വിജയനിൽ നിന്നും 30 ലക്ഷം ഫീസ് വാങ്ങിയ സാൽവെ രാജ്യതാൽപ്പര്യത്തിൽ വ്യത്യസ്തനായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലാവലിൻ കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനാണ് സുപ്രീംകോടതിയിലെ തലമുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ. ഇതേ സാൽവെ തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ വളരെയേറെ ശ്രദ്ധേയമായ കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ വാദങ്ങൾ വിജയിപ്പിക്കാനായി പോരാടുന്നത്. ഇന്നതെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യൻ വാദങ്ങൾ അക്കമിട്ട് നിരത്തിയത്. ജാദവിന്റെ വധശിക്ഷ റദ്ദാക്കിയത് തന്നെ ഇന്ത്യയ്ക്ക് നേട്ടമായിരുന്നു. എന്തായാലും രാജ്യതാൽപ്പര്യത്തിന് പ്രഥമ പരിഗണന നൽകുന്ന അഡ്വ ഹരീഷ് സാൽവെ കുൽഭൂഷൺ കേസിലും വ്യത്യസ്തനയി.

ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി വാദിക്കാനെത്തിയ അഭിഭാഷകൻ ഹരീഷ് സാൽവെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമാണ്. ഇക്കാര്യം വ്യക്തമാക്കിയത് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. ഹരീഷ് സാൽവെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്. ഹരീഷ് സാൽവെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തിൽ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയൽ എന്നയാൾ ട്വീറ്റ് ചെയ്തിരുന്നു. അവർ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാൽവെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ സുഷമ സ്വരാജ് പുറത്തുവിട്ടത്.

ഇന്ത്യയുടെ മികച്ച അറ്റോർണികളിൽ ഒരാളാണ് ഹരീഷ് സാൽവെ. രാജ്യാന്തര കോടതിയിൽ കുൽഭൂഷണൻ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച കേസ് വാദിക്കുന്നത് സാൽവെയാണ്. ലോകമെമ്പാടുമുള്ള നിയമജ്ഞർക്കിടയിൽ സുപരിചിതമായ നാമമാണ്. സുപ്രീംകോടതിയിലെ ഗർജ്ജിക്കുന്ന സിംഹമായ ഹരീഷ് സാൽവ തോൽവികൾ അറിയാത്ത കളിക്കാരനാണ്. കോർപ്പറേറ്റുകളുടെ ശീതയുദ്ധങ്ങൾക്കിടിയൽ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികൾ കൊയ്യുന്ന മിടുക്കൻ കൂടിയാണ് അദ്ദേഹം.

സാധാരണ ഗതിയിൽ ഫീസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത വ്യക്തിയാണ് അഡ്വ. ഹരീഷ് സാൽവെ. എന്നാൽ, ചില കേസുകളിൽ ഈ ശീലം തെറ്റിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ഒരു രൂപ മാത്രം പ്രതിഫലം പറ്റി സാൽവെ ഹാജരാകുന്നത്. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.

ഈ കേസിൽ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ. അംബാനിക്ക് നിരവധി സിറ്റിംഗുകൾ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയിൽ ഹാജരായി. ഒടുവിൽ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വർഷത്തോളം നീണ്ടു നിന്നും ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാൽവെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ അനിൽ അംബാനിക്കായി ഹാജരായ രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു. ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റായുടെ നിയമ യുദ്ധങ്ങൾക്ക് കടിഞ്ഞാൺ ടാറ്റ ഏൽപ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്.

രാജ്യത്തെ നടുക്കിയ ഗുജറാത്ത് കൂട്ടക്കൊലയിൽ ഇരകളുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ എന്ന അഭിഭാഷകൻ നിലകൊണ്ടത്. ഒരു രൂപ പോലും പണം കൈപ്പറ്റാതെ ബിൽക്കിസ് ബാനു കേസിൽ ഇരകൾക്കു വേണ്ടി അദ്ദേഹം വാദിച്ചു. ആ വാദം വെറുതേയായില്ല. ഇരകൾക്ക് നീതി നേടിക്കൊടുത്താണ് അദ്ദേഹം അടങ്ങിയത്. അന്ന് മനുഷ്യസ്നേഹിയായ അഭിഭാഷകൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലും ഹരീഷ് സാൽവെയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. കേസിൽ നാവികരെ രക്ഷിക്കാൻ കോടികളുമായി ഇറ്റാലിയൻ ഉദ്യോഗസ്ഥർ ആദ്യം സമീപിച്ചത് സാർവെയെ ആയിരുന്നു. എന്നാൽ, വമ്പൻ പ്രതിഫലത്തിന് മുമ്പിലും അദ്ദേഹം കുലുങ്ങിയില്ല. കൊല്ലപ്പെട്ടത് സാധുക്കളായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇ്ക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയും ചെയ്തു.

നിയമം അരച്ചുകലക്കി കുടിച്ച കുടുംബമാണ് ഹരീഷ് സാൽവെയുടേത്. നാഗ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാൽവേയുടെ മുത്തച്ഛൻ ബ്രിട്ടീഷ് ഭരണകാലത്തു മുംബയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഈ രക്തമാണ് സാർവെയുടേത്. 1999ൽ ഇന്ത്യൻ സോളിസിറ്റർ ജനറലായും അദ്ദേഹം സ്ഥാനം വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP