Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎൻ കാലാവസ്ഥാ സമ്മിറ്റിൽ പൊട്ടിക്കരഞ്ഞ് 16-കാരിയായ പരിസ്ഥിതി പ്രവർത്തക; ട്രംപ് അടങ്ങിയ നേതാക്കളുടെ മുഖത്തുനോക്കി വെല്ലുവിളിച്ചു പെൺസിംഹം; ലോകം ഒരരുപോലെ ചർച്ച ചെയ്യുന്ന ഗ്രെറ്റ തുൻബെർഗിനെ നിങ്ങൾക്കറിയാമോ?

യുഎൻ കാലാവസ്ഥാ സമ്മിറ്റിൽ പൊട്ടിക്കരഞ്ഞ് 16-കാരിയായ പരിസ്ഥിതി പ്രവർത്തക; ട്രംപ് അടങ്ങിയ നേതാക്കളുടെ മുഖത്തുനോക്കി വെല്ലുവിളിച്ചു പെൺസിംഹം; ലോകം ഒരരുപോലെ ചർച്ച ചെയ്യുന്ന ഗ്രെറ്റ തുൻബെർഗിനെ നിങ്ങൾക്കറിയാമോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: No one is too small is to make a difference...കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ 16-കാരി ഗ്രെറ്റ തുൻബെർഗ് ലോകത്തോട് വിളിച്ചുപറയുകയാണ്. ഡൊണാൾഡ് ട്രംപടക്കമുള്ള ലോകനേതാക്കൾക്കുമുന്നിൽ ഐക്യരാഷ്ട്ര സഭയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ നിൽ്ക്കുമ്പോഴും ഗ്രെറ്റ പറയുന്നത് അതുതന്നെയാണ്. നിങ്ങളൊന്ന് മനസ്സുവെക്കൂ, ഈ പ്രകൃതിയെ സംരക്ഷിക്കൂ. അതുപറയുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു.

'ഞാനിവിടെ നിൽക്കേണ്ട കാര്യമില്ലായിരുന്നു. ലോകത്തിന്റെ മറുഭാഗത്ത് സ്‌കൂളിലിരിക്കേണ്ടവളാണ് ഞാൻ. പക്ഷേ, നിങ്ങളെന്റെ കുട്ടിക്കാലവും സ്വപ്‌നങ്ങളുമൊക്കെ തകർത്തു. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കാനാണ് നിങ്ങൾ പറയുന്നത്'-ലോകനേതാക്കളെ നോക്കി അവൾ സധൈര്യം പറഞ്ഞു. പലപ്പോഴും ദേഷ്യം അടക്കാനാവാതെയാണ് ഗ്രെറ്റ സംസാരിച്ചത്. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനായി ലോകനേതാക്കൾ നടത്തുന്ന ശ്രമങ്ങളിൽ താനൊട്ടും തൃപ്തയല്ലെന്നും ഇനിയും വൈകിയാൽ അടുത്ത തലമുറ നിങ്ങൾക്ക് മാപ്പുനൽകില്ലെന്നും ഗ്രെറ്റ വിളിച്ചുപറഞ്ഞു.

ഗ്രെറ്റ ഇർമാൻ തുൻബെർഗ് എന്ന പതിനാറുകാരി ഇപ്പോൾ ലോകമറിയുന്ന താരമാണ്. ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവൾ തുടങ്ങിയ ഒറ്റയാൾ പ്രതിഷേധം ഇന്ന് എല്ലാ രാജ്യങ്ങളിലേക്കും പടർന്നുകഴിഞ്ഞു. തുടർച്ചയായി വെള്ളിയാഴ്ചകളിൽ ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ഗ്രെറ്റ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആ പോരാട്ടത്തിന് കിട്ടിയ അംഗീകാരമാണ് 2019-ലെ കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ഗ്രെറ്റയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ ക്ഷണം ലഭിച്ചത്.

കഴിഞ്ഞവർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് സ്വീഡൻ ശുപാർശ ചെയ്തത് ഗ്രെറ്റയെയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രെറ്റ നടത്തുന്ന ശ്രമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് മുന്നിൽ പ്രതിഷേധവുമായെത്തിയ ഗ്രെറ്റയ്ക്ക് മാർപാപ്പ തന്റെ പൂർണ പിന്തുണ അറിയിച്ചിരുന്നു. 2003-ലാണ് ഗ്രെറ്റ ജനിക്കുന്നത്. സ്വീഡിഷ് ഓപ്പറ ഗായിക മലേന എൺമാന്റെയും അഭിനേതാവ് സ്വാന്ത് തുൻബെർഗിന്റെയും മകൾ. 2018 ഓഗസ്റ്റിലാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ 'ഫ്രൈഡേ സ്‌കൂൾ പ്രൊട്ടെസ്റ്റ്' എന്ന പ്രതിഷേധം സംഘടിപ്പിച്ചത്.

പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് അവൾ സർക്കാരിനോട് ആവശ്യപ്പെട്ടു.  തുടക്കത്തിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഗ്രെറ്റയുടെ സമരം പിന്നീട് ലോകംതന്നെ ഏറ്റെടുതത്ു. ഒരു കൗതുകമായി മാത്രം തുടക്കത്തിൽ വീക്ഷിക്കപ്പെട്ട സമരം പിന്നീട് ലോകത്തെങ്ങുമുള്ള കൗമാരക്കാർക്ക് ആവേശത്തിന്റെ തീ പകർന്നു. ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം? വിദ്യാഭ്യാസം നേടിയവരുടെ വാക്കുകൾ ഭരണകേന്ദ്രങ്ങൾ ചെവിക്കൊള്ളുന്നില്ലെങ്കിൽ പിന്നെ എന്തിനു വിദ്യ നേടണം എന്നീ ചോദ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു ഗ്രെറ്റ സ്‌കൂൾ ബഹിഷ്‌കരണ സമരം സംഘടിപ്പിച്ചത്.

ഗ്രെറ്റയുടെ സമരം ലോകം ഏറ്റെടുത്തതോടെ 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' എന്ന പ്രസ്ഥാനമായി അതുമാറി. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അതിൽ സജീവ പങ്കാളികളായി. ഗ്രെറ്റ ഈ സമരങ്ങളുടെയൊക്കെ ധീരനായികയായി. ലണ്ടനിലും സ്റ്റോക്ക്‌ഹോമിലും ഹെൽസിങ്കിയിലും ബ്രസ്സൽസിലുമൊക്കെ സംഘടിപ്പിച്ച വൻ റാലികളിൽ ഗ്രെറ്റ സംസാരിച്ചു. കഴിഞ്ഞ ഡിസംബറിൽ പോളണ്ടിൽവെച്ച് യു എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയ ഗ്രെറ്റ, പ്രശ്‌നത്തിൽ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ഇക്കൊല്ലം ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിലും ഗ്രെറ്റയെത്തി. പ്രത്യേക ക്ഷണിതാവായെത്തി. അവിടെ ഗ്രെറ്റ നടത്തിയ പ്രസംഗം ലോകമെമ്പാടുമെത്തി. ഇന്ത്യയുൾപ്പെടെ നൂറ്റിയിരുപത്തിയെട്ടോളം രാജ്യങ്ങളിലെ 2233 നഗരങ്ങളിൽ വെള്ളിയാഴ്ചകളിൽ സ്‌കൂൾ വിട്ടിറങ്ങി കുട്ടികൾ പ്രകൃതിക്കായി പ്രകടനങ്ങൾ നടത്തുന്നു. ഇപ്പോഴിതാ ലോക കാലാവസ്ഥാ ഉച്ചകോടിയിലും ഗ്രെറ്റയുടെ ശബ്ദം ഉയർന്നുതന്നെ നിന്നു. ഇനിയും ഞങ്ങളെ സംരക്ഷിക്കാനായില്ലെങ്കിൽ നിങ്ങളെന്തിന് ലോകം ഭരിക്കണമെന്ന ചോദ്യമാണ് ഗ്രെറ്റ ഉയർത്തിയത്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കൊന്നും അതിന് വ്യക്തമായ ഉത്തരമില്ലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP