Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ലണ്ടനിലെ യൂസഫലിയുടെ ഹോട്ടലിൽ താമിക്കാൻ ഒരു രാത്രിക്ക് ഇനി എട്ട് ലക്ഷം രൂപ നൽകണം; ലോകത്തെ ഏറ്റവും സുശക്തമായ പൊലീസിന്റെ ആദ്യ ആസ്ഥാനം സ്വന്തമാക്കി യൂസഫലി ഹോട്ടലാക്കിയപ്പോൾ വമ്പൻ ഡിമാൻഡ്; സ്‌കോട്ട് ലൻഡ് യാർഡിന്റെ ആദ്യ ആസ്ഥാനം ഇനി മുതൽ ലുലു ഗ്രൂപ്പിന്റെ ഹോട്ടൽ; 'ദ ഗ്രേറ്റ് സ്‌കോട്ട് ലൻഡ് യാർഡ്' കണ്ണായ സ്ഥലത്തും; ഗൾഫിൽ സാന്നിധ്യം അറിയിച്ച മലയാളി വ്യവസായി യൂറോപ്പിന്റെ ഹൃദയം തൊടുമ്പോൾ

ലണ്ടനിലെ യൂസഫലിയുടെ ഹോട്ടലിൽ താമിക്കാൻ ഒരു രാത്രിക്ക് ഇനി എട്ട് ലക്ഷം രൂപ നൽകണം; ലോകത്തെ ഏറ്റവും സുശക്തമായ പൊലീസിന്റെ ആദ്യ ആസ്ഥാനം സ്വന്തമാക്കി യൂസഫലി ഹോട്ടലാക്കിയപ്പോൾ വമ്പൻ ഡിമാൻഡ്; സ്‌കോട്ട് ലൻഡ് യാർഡിന്റെ ആദ്യ ആസ്ഥാനം ഇനി മുതൽ ലുലു ഗ്രൂപ്പിന്റെ ഹോട്ടൽ; 'ദ ഗ്രേറ്റ് സ്‌കോട്ട് ലൻഡ് യാർഡ്' കണ്ണായ സ്ഥലത്തും; ഗൾഫിൽ സാന്നിധ്യം അറിയിച്ച മലയാളി വ്യവസായി യൂറോപ്പിന്റെ ഹൃദയം തൊടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ് എംഎ യൂസഫലി. ഗൾഫിലെ വ്യവസായ സാമ്രാജ്യം ഇന്ന് ലോകത്തെങ്കലും വ്യാപിച്ചിരിക്കുന്നു. അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ മലയാളി ഇപ്പോൾ യൂറോപ്പിലും ചുവടുറപ്പിക്കുകയാണ്. ലണ്ടൻ മെട്രോപോളിറ്റൻ പൊലീസിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്‌കോട്ലൻഡ് യാർഡ് കെട്ടിടം ഇനി ലുലു ഗ്രൂപ്പിന്റെ ആഡംബര ഹോട്ടലാണ്. 2015-ൽ 1000 കോടി രൂപക്കാണ് മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി സ്‌കോട്ലൻഡ് യാർഡ് കെട്ടിടം ഏറ്റെടുത്തത്. 685 കോടി രൂപ ചെലവഴിച്ച് ഇപ്പോൾ അത് ഫൈവ് സ്റ്റാർ ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. ഈ വർഷം തന്നെ ഹോട്ടൽ തുറക്കും. ഹയാട് ഗ്രൂപ്പിനായിരിക്കും ഹോട്ടലിന്റെ നിയന്ത്രണം.

ഏറ്റവും അഭിമാനകരമായ പദ്ധതിയാണിത്. യു.കെ.യിലേത് മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കെട്ടിടമാണ് സ്‌കോട്ലൻഡ് യാർഡ്. യഥാർത്ഥ കെട്ടിടത്തിന്റെ സത്തയ്ക്ക് ഒരു പോറലുമേൽക്കാതെ ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. ഒരു കല്ല് പോലും ഇളക്കി മാറ്റിയിട്ടില്ല. ഓരോ അതിഥികൾൾക്കും അവിസ്മരണീയ ഓർമകൾ ഇത് നൽകും. 53 മുറികളാണ് ഹോട്ടലിലുള്ളത്. എട്ട് ലക്ഷം രൂപ വരെയാണ് ഒരു രാത്രി ഇവിടെ തങ്ങാൻ വേണ്ടിവരുന്ന തുക. യു.കെ. ചരിത്രത്തിൽ പ്രത്യേക പ്രസക്തിയുള്ളതാണ് ഗ്രേറ്റ് സ്‌കോട്ലൻഡ് യാർഡ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ. റോബർട്ട് പീലാണ് ലണ്ടൻ മെട്രോപോളിറ്റൻ പൊലീസിന്റെ ആസ്ഥാനമായി സ്‌കോട്ലൻഡ് യാർഡ് തെരഞ്ഞെടുത്തത്.

വർഷങ്ങൾക്ക് മുമ്പ് 110 മില്യൻ പൗണ്ട് (ഏകദേശം 1094 കോടി രൂപ) നൽകിയാണ് യൂസഫലിയുടെ ലുലു ഗ്രൂപ്പ്, ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ സ്‌കോട്ട്ലൻഡ് യാർഡ് വാങ്ങിയത്. നേരത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികൾ വാങ്ങിയും ലുലു ഗ്രൂപ്പ് വാർത്തകളിലിടം പിടിച്ചിരുന്നു.2015 ഏപ്രിലിൽ തന്നെ ലുലു സ്‌കോട്ട്ലന്റ് യാർഡ് വാങ്ങാൻ പോകുന്നതായി വാർത്തകൾ പ്രചരിച്ചെങ്കിലും സ്‌കോട്ട്ലൻഡ് യാർഡ് മന്ദിരം വാങ്ങുന്നതുസംബന്ധിച്ച് ലുലു ഗ്രൂപ്പിൽനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. 1829ൽ മെട്രോപൊലിറ്റൻ പൊലീസ് സേന രൂപവൽക്കരിച്ചതുമുതൽ 1890 വരെ അതിന്റെ ആസ്ഥാന മന്ദിരമായി പ്രവർത്തിച്ച ഈ കെട്ടിടം ഇംഗ്ലിഷ് നോവലുകളിലും സിനിമകളിലുമെല്ലാം ഏറെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ കെട്ടിടനിർമ്മാതാക്കളായ ഗാലിയാർഡ് ഹോംസ് ആണ് 92,000 ചതുരശ്രയടിയിൽ ഹോട്ടൽ രൂപകൽപന ചെയ്തത്

ലണ്ടൻ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്‌കോട്ലൻഡ് യാർഡ് സ്വന്തമാകുന്നതുവഴി നഗരത്തിന്റെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാകുകയായിരുന്നു ലുലു ഗ്രൂപ്പ്. ആറുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരമാണിത്. 230 അടി ഉയരവുമുണ്ട്. വെസ്റ്റ്മിനിസ്റ്റർ അബി, ബക്കിങ്ങാം കൊട്ടാരം, പാർലമെന്റ് മന്ദിരം, ലണ്ടൻ ഐ തുടങ്ങി നഗരത്തിലെ കണ്ണായ സ്ഥലങ്ങളൊക്കെ കാണാവുന്ന സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടെൻ ബ്രോഡ്വേയിൽ 1.7 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മന്ദിരം വിൽക്കുന്നുവെന്നറിഞ്ഞപ്പോൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും പണം മുടക്കാൻ ആളുകൾ തയ്യാറായി എത്തിയിരുന്നു. 'എഡ്വേർഡിയൻ ബിൽഡിങ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിലാണ് സ്‌കോട്ട്ലൻഡ് യാർഡ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു.

നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികൾ യൂസഫലി സ്വന്തമാക്കിയിരുന്നു. 1829ൽ മെട്രോപൊലിറ്റൻ പൊലീസ് സേന രൂപവൽക്കരിച്ചതുമുതൽ 1890 വരെ അതിന്റെ ആസ്ഥാന മന്ദിരമായി പ്രവർത്തിച്ച കെട്ടടമാണ് യൂസഫലി സ്വന്തമാക്കിയത്. ആറുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരമാണിത്. 230 അടി ഉയരവുമുണ്ട്. വെസ്റ്റ്മിനിസ്റ്റർ അബി, ബക്കിങ്ങാം കൊട്ടാരം, പാർലമെന്റ് മന്ദിരം, ലണ്ടൻ ഐ തുടങ്ങി നഗരത്തിലെ കണ്ണായ സ്ഥലങ്ങളൊക്കെ കാണാവുന്ന സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 'ദ ഗ്രേറ്റ് സ്‌കോട്ട്ലൻഡ് യാർഡ്' എന്ന പേരിൽത്തന്നെയാവും യൂസഫലിയുടെ പുതിയ ഹോട്ടൽ അറിയപ്പെടുക.

ലണ്ടനിലെ നിർമ്മാണരംഗത്തെ പ്രമുഖരായ ഗല്ലിയാർഡ് ഹോംസാണ് നവീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്തത്്. കെട്ടിടത്തിന്റെ പൗരാണികമായ പ്രത്യേകതകളെല്ലാം നിലനിർത്തിക്കൊണ്ടാണ് നിർമ്മാണം നടന്നത്. രാജകീയപ്രതാപം വിളിച്ചോതുന്ന ചുവന്ന ഇഷ്ടികകളും കല്ലുകളും കെട്ടിടത്തിന്റെ പുറത്ത് നിലനിർത്തുന്നുണ്ട്. കമാനരൂപത്തിലുള്ള മുഖ്യപ്രവേശന കവാടവും ഉയരംകൂടിയ ജനവാതിലുകളും അതേപോലെ തന്നെ നിലനിർത്തി. ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ 'ട്വന്റി 14 ഹോൾഡിങ്സ്' ആവും ഹോട്ടലിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. യൂസഫലിയുടെ മകളുടെ ഭർത്താവും ലുലു എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.

1829 മുതൽ 1890 വരെ സ്‌കോട്ട്ലൻഡ് യാർഡ് ആസ്ഥാനമന്ദിരത്തിന്റെ ഭാഗമായിരുന്ന കെട്ടിടം പിന്നീട് രൂപവത്കരിക്കപ്പെട്ട മെട്രോപൊലീറ്റൻ പൊലീസ് ഫോഴ്സിന്റെയും ആസ്ഥാനമായി. 1910ൽ ഈ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോഴത്തെ എഡ്വർഡിയൻ ബിൽഡിങ് ഉയർന്നു. ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫീസായും റോയൽ മിലിറ്ററി പൊലീസ് ആസ്ഥാനമായും കെട്ടിടം പ്രവർത്തിച്ചു. 1982ൽ നവീകരണത്തിനുശേഷം കെട്ടിടം 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റൈ ലൈബ്രറിയായും ഉപയോഗിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP