Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പല കുടയ്ക്കും കൂരയ്ക്കും കീഴിലായി കഴിയുന്നവരെ ഒരുകുടക്കീഴിലാക്കാൻ കച്ചമുറുക്കി സർക്കാർ; പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ ഡയറക്ടറേറ്റ് വരുമ്പോൾ അക്കാദമിക് കാര്യങ്ങളുടെ തലതോട്ടപ്പൻ പ്രിൻസിപ്പൽ; ഹെഡ്‌മാസ്റ്റർക്ക് ഭരണചുമതല മാത്രം; ഡിപിഐയ്ക്ക് പകരം ഡിഎസ്ഇയും അദ്ധ്യാപകരെ വിലയിരുത്താൻ ഗ്രേഡുമൊക്കെയായി പൊളിച്ചെഴുത്തിന് തുടക്കമിടുമ്പോൾ ശക്തമായ എതിർപ്പുമായി പ്രതിപക്ഷ സംഘടനകൾ

പല കുടയ്ക്കും കൂരയ്ക്കും കീഴിലായി കഴിയുന്നവരെ ഒരുകുടക്കീഴിലാക്കാൻ കച്ചമുറുക്കി സർക്കാർ; പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ ഡയറക്ടറേറ്റ് വരുമ്പോൾ അക്കാദമിക് കാര്യങ്ങളുടെ തലതോട്ടപ്പൻ പ്രിൻസിപ്പൽ; ഹെഡ്‌മാസ്റ്റർക്ക് ഭരണചുമതല മാത്രം; ഡിപിഐയ്ക്ക് പകരം ഡിഎസ്ഇയും അദ്ധ്യാപകരെ വിലയിരുത്താൻ ഗ്രേഡുമൊക്കെയായി പൊളിച്ചെഴുത്തിന് തുടക്കമിടുമ്പോൾ ശക്തമായ എതിർപ്പുമായി പ്രതിപക്ഷ  സംഘടനകൾ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ അഴിച്ചുപണി നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ ഏകീകരിക്കാൻ നീക്കം നടക്കുന്നതായി വാർത്തകൾ വരികയും അതിനെതിരെ ഒരുവിഭാഗം അദ്ധ്യാപകർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം.

നിലവിൽ പ്രത്യേക ഡയറക്ടറേറ്റായാണ് ഹയർസെക്കൻഡറി പ്രവർത്തിക്കുന്നത്.ഇതിന് പകരം സ്‌കൂൾതലത്തിൽ പുതിയ ഡയറ്കടറേറ്റ് രൂപീകരിക്കാനാണ് തീരുമാനം.ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളെ ഒരു ഡയറക്ടേറ്റിന് കീഴിലാക്കാനാണ് ഒരുക്കം.ഡിപിഐ ഇനി പഴങ്കഥയാകും. അതിന് പകരം ഡയറക്ടേറ്റ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ എന്നായിരിക്കും പുതിയ ഡയറക്ടറേറ്റിന്റെ പേര്(ഡിഎസ്ഇ).ഒരു ഡയറക്ടറും മൂന്ന ജോയിന്റ് ഡയക്ടർമാരുമാകും ഉണ്ടാകുക.മുൻ എസ്സിആർടി ഡയറക്ടർ ഡോ.എം.എ.ഖാദർ അദ്ധ്യക്ഷനായ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.

ഹയർസെക്കൻഡറിയിൽ മാർക്കിന് പകരം ഗ്രേഡായിരിക്കും ഏർപെടുത്തുക.പ്രിൻസിപ്പിലിന് സ്‌കൂളിന്റെ മൊത്തം അക്കാദമിക് കാര്യങ്ങളുടെ ചുമതല നൽകുമ്പോൾ, ഹെഡ്‌മാസ്റ്റർക്ക് അഡ്‌മിനിസ്‌ട്രേഷൻ ചുമതലയായിരിക്കും. എന്നാൽ, പ്രിൻസിപ്പലിന്റെ അദ്ധ്യാപന ചുമതല ഒഴിവാക്കില്ല. ഹയർസെക്കൻഡറി സ്‌കൂളുകളുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം ൽകുന്നത് ഹെഡ്‌മാസ്റ്റർമാരാണ്. അവരുടെ സ്ഥാനം നിലനിർത്തി വേണം ഏകീകരണം നടത്തേണ്ടതെന്നാണ് പുതിയ തീരുമാനത്തെ എതിർക്കുന്നവരുടെ വാദം.

12 വർഷം സർവീസില്ലാത്ത ടെസ്റ്റ് പാസാകാത്ത മുഴുവൻ പ്രിൻസിപ്പൽമാരെയും എച്ചഎസ്എസ്ടിമാരായി തംതാഴ്‌ത്തും. 11,12 ക്ലാസുകളിൽ 40 കുട്ടികൾ ഇല്ലാത്ത ാച്ചുകൾ അവസാനിപ്പിക്കും.ഡിപിഐ, ഹയർസെക്കൻഡറി ജീവനക്കാർക്ക് 2:1 അനുപാതത്തിൽ പ്രമോഷൻ നൽകും.ഡപ്യൂട്ടേഷനിലുള്ള ജീവനക്കാരെ നിലനിർത്തില്ല. 1 മുതൽ 5 വരെയും, 6 മുതൽ 8 വരെയും, 9 മുതൽ 12 വരെയും മൂന്ന് വിഭാഗങ്ങളായി തിരിക്കും.

അധികം വരുന്ന അദ്ധ്യാപകരെ പഞ്ചായത്ത് എഡ്യുക്കേഷൻ വിഭാഗത്തിൽ നിയമിക്കും.ജൂനിയർ സീനിയർ തസ്തികകൾ ഏകീകരിക്കാനും നിർദ്ദേശമുണ്ട്. ഹെഡ്‌മാസ്റ്റർ സ്‌കെയിൽ എച്ചഎസ്എസ്ടി സ്‌കെയിലിന് മുകളിലാക്കും. ഡിഇഒയ്ക്ക് എച്ചഎസ്എസ്ടിക്ക് മുകളിലെ സ്‌കെയിൽ നൽകും.പ്രിൻസിപ്പലിനും ഡിഇഒയ്ക്കും ഒരേ റാങ്കായിരിക്കും. എച്ച്എസ്എസ്ടിയുടെ മുകളിൽ ഡിഇഒ, ഡിഡി, ആർഡിഡി എന്നിവർക്ക് അധികാരമുണ്ടാകും.

മറ്റുശുപാർശകൾ ഇങ്ങനെ: 11,12 ക്ലാസുകളിൽ 40 കുട്ടികൾ ഇല്ലാത്ത ബാച്ചുകൾ അവസാനിപ്പിക്കും. സൂപ്പർവിഷൻ, മുല്യനിർണയം, പ്രാക്ടിക്കൽ ഡ്യൂട്ടികൾക്ക് ആകെ സർവീസ് പരിഗണിച്ച് സീനിയോരിറ്റി നിശ്ചയിക്കും. പുതിയ ഒഴിവുകളിൽ സംരക്ഷിതാദ്ധ്യാപകരെ നിയമിക്കും. ഹയർസെക്കൻഡറിയിൽ സിലബസ് കുറയ്ക്കും. ഹയർസെക്കൻഡറി വിഭാഗത്തിന് മുകളിൽ ഡിഇഒക്ക് മേൽനോട്ടച്ചുമതല നൽകും. അദ്ധ്യാപകരുടെ കാര്യക്ഷമത വിലയിരുത്തി ഗ്രേഡ് നൽകാനും ശുപാർശയുണ്ട്.ഹയർസെക്കൻഡറിയിൽ പഞ്ചായത്ത് തല മേൽനോട്ടം ശക്തമാക്കും.ജൂൺ 1 മുതൽ പുതിയ ഘടന പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.

അതേസമയം, പീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ ഏകീകരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം അദ്ധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്.ശമ്പളവ്യവസ്ഥ, പ്രമോഷൻ തുടങ്ങിയവയെ അട്ടിമറിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് അദ്ധ്യാപകരുടെ ആരോപണം. എൽപി മുതൽ ഹയർ സെക്കൻഡറി വരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതോടെ നിർദിഷ്ട യോഗ്യതയുള്ളവർക്കു വേഗത്തിൽ ഹയർസെക്കൻഡറി അദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുമെന്നും ഇത് ഹയർ സെക്കൻഡറി അദ്ധ്യാപകരാകാൻ പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കു തിരിച്ചടിയാകുമെന്നുമാണ്് വാദം.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ ഏകീകരണം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ ഹൈസ്‌കൂളുകളുടെയും ഹയർസെക്കണ്ടറിയുടെയും ഭരണസമിതി ഒന്നാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പഞ്ഞിരുന്നു.ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP