Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റിന് 750 രൂപ വീതം സർക്കാരിന് നൽകാൻ പറഞ്ഞിട്ടും അഹന്തമൂലം വിസമ്മതിച്ചു; പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള പാത്രക്കുളം നികത്തി തീർത്ത കോടികൾ വിലമതിക്കുന്ന 60 സെന്റ് സ്ഥലം ഏറ്റെടുത്ത് സർക്കാർ; മുൻ ചീഫ് സെക്രട്ടറിയും കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന ആരോപണം നിലനിൽക്കുകയും ചെയ്യുന്ന ആർ രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന് നഷ്ടമായത് 100 കോടി രൂപ വിലമതിക്കുന്ന ഭൂമി

സെന്റിന് 750 രൂപ വീതം സർക്കാരിന് നൽകാൻ പറഞ്ഞിട്ടും അഹന്തമൂലം വിസമ്മതിച്ചു; പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള പാത്രക്കുളം നികത്തി തീർത്ത കോടികൾ വിലമതിക്കുന്ന 60 സെന്റ് സ്ഥലം ഏറ്റെടുത്ത് സർക്കാർ; മുൻ ചീഫ് സെക്രട്ടറിയും കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന ആരോപണം നിലനിൽക്കുകയും ചെയ്യുന്ന ആർ രാമചന്ദ്രൻ നായരുടെ ട്രസ്റ്റിന് നഷ്ടമായത് 100 കോടി രൂപ വിലമതിക്കുന്ന ഭൂമി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സർക്കാർ മുന്നോട്ട് വച്ച ചെറിയ നിബന്ധന അഹന്തമൂലം അപ്പാടെ നിരസിച്ചു. ഇതോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം, മുൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ശ്രീവിദ്യാധിരാജ സഭയുടെ കൈവശമിരിക്കുന്ന കോടികൾ വിലമതിക്കുന്ന 65 സെന്റ്് സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന ആരോപണം നിലനിൽക്കുന്ന ആർ രാമചന്ദ്രൻ നായരുടെതാണ് ട്രസ്റ്റ്. ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ടായിരുന്ന ജലസ്രോതസ്സായ പാത്രക്കുളം നികത്തിയെടുത്ത ഈ സ്ഥലത്താണു തീർത്ഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്നത്. കുളം നികത്തി നീരൊഴുക്കു തടസ്സപ്പെടുത്തിയതിന്റെ പേരിലാണു നടപടി.വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നടപടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇടപ്പെട്ടാണ് ത്വരിതപ്പെടുത്തിയത്.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതവാഴ്‌സിറ്റിക്ക് സ്ഥലംവാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന കേസിൽ ആർ രാമചന്ദ്രനെ വിജിലൻസ് പ്രത്യേക കോടതി വർഷങ്ങൾക്ക് മുൻപ് രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു. രമചന്ദ്രൻ നായർ സംസ്‌കൃതസർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നപ്പോഴാണ് വിദ്യാധിരാജാ വിദ്യാ സമാജത്തിൽ നിന്ന് സ്ഥലം വാങ്ങിയത്.1994ൽ ആറ്റുകാലിലുള്ള വിദ്യാധിരാജാ വിദ്യാസമാജത്തിന്റെ 75 സെന്റ് സ്ഥലം മതിപ്പുവിലയേക്കാൾ കൂടിയ വിലക്ക് സംസ്‌കൃതസർവകലാശാലക്ക് വേണ്ടി വാങ്ങുകയായിരുന്നു.വിദ്യാധിരാജാ വിദ്യാ സമാജത്തിന്റെ സ്ഥാപകൻ കൂടിയാണ് ആർ.രാമചന്ദ്രൻനായർ.സർവകലാശാലയ്ക്ക് ഒരു പ്രാദേശികകേന്ദ്രവും ഗസ്‌റ് ഹൗസും പണിയാൻ സെന്റിന് 50,000 രൂപവച്ചാണ് ഈ സ്ഥലം വാങ്ങിയത്.എന്നാൽ ഈ സ്ഥലത്തിന് സെന്റിന് 5,000 രൂപയിലധികം വിലയില്ലെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ നിരവധി ആരോപണങ്ങളുള്ള ആളാണ് ആർ രാമചന്ദ്രൻ. ആരോപണങ്ങളൊന്നും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പിന്നീട് ശിക്ഷാവിധി റദ്ദാക്കി.

മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അധ്യക്ഷനായ വിദ്യാധിരാജ സഭയ്ക്ക് 1976 ജൂണിലാണു ഭൂമി പതിച്ചു നൽകിയത്. സെന്റിന് 750 രൂപ വീതം സർക്കാരിനു നൽകണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഭൂമി പതിച്ചു കൊടുത്ത നടപടി, അന്നു നിശ്ചയിച്ച തുക സർക്കാരിലേക്കു പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ 2007 ൽ കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രിയായിരിക്കെ റദ്ദാക്കി. ഇതിനെതിരെ വിദ്യാധിരാജ സഭ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളി.

ഇപ്പോഴത്തെ സർക്കാർ വന്ന ശേഷം ഭൂമി ഏറ്റെടുക്കൽ നടപടി പുനഃരാരംഭിച്ചെങ്കിലും ഒന്നര വർഷമായി നിയമ, റവന്യു, റജിസ്‌ട്രേഷൻ വകുപ്പുകളിലായി ബന്ധപ്പെട്ട ഫയൽ കെട്ടിക്കിടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടാണു ഫയൽ നീക്കം വേഗത്തിലാക്കിയത്. നഗരമധ്യത്തിലെ ഈ സ്ഥലത്തിനു വിപണി വിലയനുസരിച്ച് 100 കോടി രൂപയെങ്കിലും മൂല്യമുണ്ടെന്നാണു റവന്യു വകുപ്പ് കണക്കാക്കുന്നത്. ഏറ്റെടുത്ത ഭൂമി എന്തു ചെയ്യണമെന്നു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു രാജകുടുംബവും സർക്കാരും തമ്മിൽ സുപ്രീം കോടതിയിൽ കേസുണ്ട്. ഈ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാവും തുടർനടപടി. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആർ. രാമചന്ദ്രൻ നായർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP