Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എണ്ണൂറിലധികം ബെഡ്ഡുകളുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ ശമ്പളം 23,760 രൂപ; ഏറ്റവും കുറഞ്ഞ വേതന വർധനവ് 50 ശതമാനം; എല്ലാ തൊഴിലാളികളുടെയും ശമ്പളം കൂട്ടുമെന്നും ഉറപ്പ്; സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ ഇങ്ങനെ

എണ്ണൂറിലധികം ബെഡ്ഡുകളുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ ശമ്പളം 23,760 രൂപ; ഏറ്റവും കുറഞ്ഞ വേതന വർധനവ് 50 ശതമാനം; എല്ലാ തൊഴിലാളികളുടെയും ശമ്പളം കൂട്ടുമെന്നും ഉറപ്പ്; സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ ഇന്ന് നടന്ന ചർച്ചയിൽ നഴ്‌സുമാരുടെ സേവനം സംബന്ധിച്ച് ധാരണയായി. ഏറ്റവും കുറഞ്ഞ വർദ്ധനവ് 50 ശതമാനം ആണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ പുറത്തിറക്കിയ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരള പുറത്തിറക്കിയ പോസ്റ്റ് ഇപ്രകാരം:

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഇന്ന് ചേർന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തിൽ ധാരണയായി. ഇതനുസരിച്ച് എണ്ണൂറിലധികം ബെഡുകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23,760 രൂപയുമായി ഉയരും. ഏറ്റവും കുറഞ്ഞ വർദ്ധനവ് 50% ആണ്. ആശുപത്രികളിൽ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളിൽപെടുന്ന തൊഴിലാളികളുടെ വേതനത്തിൽ ആനുപാതിക വർദ്ധനവുണ്ടാകും.

ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18,232 രൂപയായി ഉയരും. ജൂലൈ 20ന് ഐ.ആർ.സി വീണ്ടും യോഗം ചേർന്ന് മിനിമം വേതന ഉപദേശകസമിതിക്ക് ശുപാർശ സമർപ്പിക്കും. മിനിമം വേതന ഉപദേശകസമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് നിന്നുള്ള ആക്ഷേപങ്ങൾ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നൽകുകയും ചെയ്യും.

ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

അതേസമയം, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 17,200 രൂപയാക്കാൻ മിനിമം വേതന സമിതി തീരുമാനിച്ചവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. നേരത്തെ 8,775 രൂപയായിരുന്നു. അലവൻസ് ഉൾപ്പെടെ നഴ്‌സുമാർക്കു ശരാശരി 20,806 രൂപ ശമ്പളമായി ലഭിക്കും. എന്നാൽ, സുപ്രീം കോടതി ശുപാർശ ചെയ്ത 27,800 രൂപ അനുവദിക്കാത്തതിലും ട്രെയിനി നഴ്‌സുമാരുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിലും പ്രതിഷേധിച്ച് ഇന്നു മുതൽ സമരം ശക്തിപ്പെടുത്തുമെന്ന നിലപാടാണ് നഴ്‌സുമാരുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, മറ്റു ആശുപത്രി ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ മെച്ചപ്പെടൽ വരുത്തുന്ന നിലപാടും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വീപ്പർമാരുടെ ശമ്പളം 15,600 രൂപയാകും. നിലവിൽ 7775 രൂപയാണ്. മിനിസ്റ്റീരിയൽ വിഭാഗം ഉൾപ്പെടെയുള്ളവർക്ക് 50 ശതമാനത്തിനുമേൽ ശമ്പളം വർധിക്കുമെന്നു മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും കെ.കെ.ശൈലജയും അറിയിച്ചു. ഡോക്ടർമാർ മിനിമം വേതന പരിധിയിൽ വരില്ല. ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും അലവൻസും അനുസരിച്ചു ശമ്പളത്തിൽ വ്യത്യാസം വരും.

അലവൻസ് ഉൾപ്പെടെ ജനറൽ നഴ്‌സുമാരുടെ ശമ്പളം ഇങ്ങനെ: 20 കിടക്ക വരെ 18,232 രൂപ, തുടർന്ന് 100 കിടക്ക വരെ 19,810 രൂപ, തുടർന്ന് 300 കിടക്ക വരെ 20,014 രൂപ, 301 മുതൽ 500 കിടക്ക വരെ 20,980 രൂപ, തുടർന്ന് 800 കിടക്ക വരെ 22,040 രൂപ, 800 കിടക്കയ്ക്കു മുകളിൽ 23,760 രൂപ.

ഇപ്പോൾ നിശ്ചയിച്ച ശമ്പളവിവരം സർക്കാർ മിനിമം വേതന ഉപദേശക സമിതിക്കു വിടും. അവർ പരാതികൾ കേട്ട ശേഷം റിപ്പോർട്ട് നൽകുമ്പോഴാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. ഇതിനു രണ്ടുമാസമെങ്കിലും വേണ്ടിവരും. അതിനു ശേഷമാകും പുതുക്കിയ ശമ്പളം നടപ്പാകുകയെന്നും ലേബർ കമ്മിഷണർ കെ.ബിജു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP