Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നോബി മറുനാടനിലൂടെ അറിയിച്ചതോടെ സഹായവുമായി നൂറുകണക്കിന് സുമനസുകൾ; സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ സഹായം കല്ലമ്പലത്തെ വീട്ടിലെത്തി കൈമാറി മന്ത്രി എ.കെ.ബാലൻ; ഷാബു സാംസ്‌കാരിക ക്ഷേമനിധിയിൽ അംഗമല്ലാതിരുന്നിട്ടും ധനസഹായം നൽകിയത് പ്രത്യേക പരിഗണന നൽകി

മിിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നോബി മറുനാടനിലൂടെ അറിയിച്ചതോടെ സഹായവുമായി നൂറുകണക്കിന് സുമനസുകൾ; സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ സഹായം കല്ലമ്പലത്തെ വീട്ടിലെത്തി കൈമാറി മന്ത്രി എ.കെ.ബാലൻ; ഷാബു സാംസ്‌കാരിക ക്ഷേമനിധിയിൽ അംഗമല്ലാതിരുന്നിട്ടും ധനസഹായം നൽകിയത് പ്രത്യേക പരിഗണന നൽകി

വിനോദ്.വി.നായർ

കല്ലമ്പലം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപധനസഹായം മന്ത്രി എ.കെ ബാലൻ ഷാബുരാജിന്റെ ഭാര്യചന്ദ്രികയ്ക്ക് കൈമാറി. ഷാബുരാജിന്റെ കല്ലമ്പലം പുതുശേരിമുക്കിലുള്ള ചന്ദ്രിക വിലാസം വീട്ടിലെത്തിയാണ് മന്ത്രി രണ്ട്‌ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

കുടുംബത്തിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്്തത്. ഷാജുവിന്റെ സുഹൃത്തും ചലച്ചിത്ര താരവുമായ നോബി മറുനാടനിലൂടെ നടത്തിയ അഭ്യർത്ഥന സമൂഹ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ക്ഷേമനിധിയിൽ അംഗമല്ലാതിരുന്നിട്ടും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽനിന്നും പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നൽകാൻ തിരുമാനിച്ചതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.

ഹൃദ്രോഗ ബാധിതയായ ഷാബുവിന്റെ ഭാര്യ ചന്ദ്രികയുടെ ചികിത്സാ ചിലവുകളും സർക്കാർ വഹിക്കുമെന്നും കൂടാതെ പട്ടിക ജാതി വകുപ്പിൽ നിന്നുംഅമ്പതിനായിരം രൂപ കൂടി അധിക ധനസഹായമായി കൈമാറുമെന്നും എ.കെബാലൻ വ്യക്തമാക്കി. ഷാബുരാജിന്റെ മൂത്ത മകൻ ജീവന്റെ പഠനച്ചിലവുകളുംസർക്കാർ നൽകും. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന മോഡൽറസിഡൻഷ്യൽ സ്‌കൂളിൽ ചേർത്ത് കുട്ടിയെ പഠിപ്പിക്കാനുള്ള നടപടികൾ എത്രയുംവേഗം കൈക്കൊള്ളണമെന്ന് സ്ഥലം എം എൽ എ ബി. സത്യന് മന്ത്രി നിർദ്ദേശംനൽകി. ഷാബു രാജിന്റെ വീടിന്റെ അവസ്ഥ മനസിലാക്കിയ മന്ത്രി എത്രയും വേഗംപണി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കരവാരം പഞ്ചായത്ത്അധികൃതരോട് നിർദ്ദേശിച്ചതോടെ കോമഡിസ്റ്റാറിലെ സഹപ്രവർത്തകർ ചേർന്ന്വീടുപണി പൂർത്തിയാക്കി നൽകാമെന്ന് മന്ത്രിക്ക് ഉറപ്പുനൽകി. പ്രമുഖവാണിജ്യശൃംഖലയായ രാജകുമാരി ഗ്രൂപ്പിന്റെ ചാരിറ്റി ട്രസ്റ്റ് നൽകിയഅമ്പതിനായിരം രൂപയും മന്ത്രി കൈമാറി.

ഷാബുവിന്റെയടക്കമുള്ള വീടുകളിലേയ്ക്കുള്ള വഴി എത്രയും പെട്ടെന്ന്ശരിയാക്കണമെന്നും എം എൽ എയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. ഈ വഴിശരിയാക്കുന്നതിനുള്ള മണ്ണ് ചാക്കിൽ നിറച്ച് ചുമന്നുകൊണ്ട് കുന്നിന്മുകളിലേയ്ക്ക് വരുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായ ഷാബുരാജിനെകഴിഞ്ഞ ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊല്ലത്തെ സ്വകാര്യമെഡിക്കൽ കോളേജിൽ വച്ച് കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാവിലെയാണ് ഹൃദയസ്തംഭനംമൂലം ഷാബുരാജ് നിര്യാതനായത്.

രണ്ടു പതിറ്റാണ്ടോളം മിമിക്രി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാൻ നൂറുകണക്കിന് സുമനസുകളാണ് രംഗത്തെത്തിയത്. മറുനാടൻ നൽകിയ വാർത്തയെ തുടർന്ന് ഏകദേശം പന്ത്രണ്ടുലക്ഷത്തോളം രൂപ ഇതുവരെ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായംലഭിച്ചതായി കോമഡി സ്റ്റാറിൽ ഷാബുരാജിന്റെ സഹപ്രവർത്തകരായ ബിനു വി. കമലും ദീപു നാവായിക്കുളവും പറഞ്ഞു. കഴിഞ്ഞ ദിവസം ഷാബുരാജിന്റെ വീട്‌സന്ദർശിച്ച ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂട് ടോയിലറ്റ് നിർമ്മാണത്തിനുള്ളസാമ്പത്തിക സഹായം കൈമാറിയിട്ടുണ്ട്. ഷാബുരാജിന്റെ കുടുംബത്തിന്റെദുരവസ്ഥയറിഞ്ഞ ചലച്ചിത്രതാരം ജോജു ജോർജ് അമ്പതിനായിരം രൂപഷാബുവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളമലയാളികളുടെ സഹായം ഷാബുരാജിന്റെ കുടുംബത്തിന്‌ലഭിച്ചുകൊണ്ടിരിയ്കുന്നതായും ഇത്തരത്തിൽ ലഭിക്കുന്ന മുഴുവൻ തുകയുംകുട്ടികളുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യാനാണ് തീരുമാനമെന്നുംസുഹൃത്തുക്കൾ വ്യക്തമാക്കി. ഷാബു രാജിന്റെ കുടുംബത്തെ സഹായിക്കാൻസ്റ്റേജ് ഷോ സംഘടിപ്പിച്ച് ധനസമാഹരണം നടത്താൻ മിമിക്രി കലാകാരന്മാരുടെസംഘടനയായ മാസ്‌ക് ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP