Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറുദിവസം ചിക്കൻ ബിരിയാണിയും ഒരു ദിവസം മട്ടനും കിട്ടിയ നല്ല നാളുകളൊക്കെ പൊയ്‌പ്പോയ്; ഇപ്പോൾ ബിരിയാണി ചോദിച്ചാൽ അധിക്ഷേപവും മേലനങ്ങി പണിയെടുക്കാൻ ശകാരവും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി

ആറുദിവസം ചിക്കൻ ബിരിയാണിയും ഒരു ദിവസം മട്ടനും കിട്ടിയ നല്ല നാളുകളൊക്കെ പൊയ്‌പ്പോയ്; ഇപ്പോൾ ബിരിയാണി ചോദിച്ചാൽ അധിക്ഷേപവും മേലനങ്ങി പണിയെടുക്കാൻ ശകാരവും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: പണ്ടൊക്കെ എന്തൊരു ബുദ്ധിമുട്ടായിരുന്നു. ട്രെയിനിലും, ബസിലുമൊക്കെ കയറിയിറങ്ങി ഭിക്ഷ യാചിക്കണം. കി്ട്ടുന്നതിൽ ഒരു പങ്ക് സംഘത്തലന്മാർക്ക് കൊടുക്കണം. ഇ്‌പ്പോൾ ആ ബുദ്ധിമൊട്ടുന്നുമില്ല. ആഴ്ചയിൽ രണ്ടുദിവസം മീൻകറിയും ചോറും, ഒരുദിവസം മട്ടൻ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളിൽ ജയിൽ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരൻ സുബ്രഹ്മണ്യൻ കൃത്യമായി പണം എത്തിക്കുന്നതിനാൽ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാൻ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി.. തുടങ്ങിയ വിഭവങ്ങൾ. ആവശ്യത്തിന് പണം കയ്യിലുള്ളതിനാൽ ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കൻകറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും.

ഭക്ഷണകാര്യത്തിൽ യാതൊരു ഒത്തുതീർപ്പിനും തയ്യാറാകാത്ത ഗോവിന്ദച്ചാമി ഒരിക്കൽ ബിരിയാണിയില്ലാത്തതിനാൽ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തിരുന്നു. ഇതിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രം. കൊളസ്ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെട്ടാലും കുഴപ്പമില്ല. സർക്കാർ ചെലവിൽ സൗജന്യ ചികിത്സകിട്ടുമല്ലോ.

സൗമ്യവധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുഖവാസമാണെന്ന മട്ടിൽ വാർത്തകൾ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അങ്ങനെയാണെങ്കിൽ കാണിച്ചുതരാമെന്നായി ജയിൽ അധികൃതർ.ഇതോടെ ഗോവിന്ദച്ചാമിക്ക് ശനിദശ തുടങ്ങി.

തന്നെ ജയിൽ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ചാമി. കഇക്കാര്യം ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകുമെന്ന് അറിയുന്നു. ജയിൽ ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെപ്പോലെയാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഇയാളുടെ പ്രധാന പരാതി.

കഴിക്കാൻ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജയിൽ അധികൃതർ ആക്ഷേപിച്ചു. തന്നെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുന്നു തുടങ്ങിയ പരാതികളും ഇയാൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെയോ, കർണാടകയിലേയോ ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് ഗോവിന്ദച്ചാമിയുടെ ആവശ്യം

കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റിയാൽ തന്നേപ്പറ്റി കൂടുതൽ അറിയാൻ സാധ്യതയില്ലെന്ന് ഗോവിന്ദച്ചാമി കണക്കൂട്ടുന്നു. നേരത്തെയും കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു.

ഷൊർണൂരിൽ ഓടുന്ന ട്രെയിനിൽ വെച്ച് സൗമ്യയെന്ന പെൺകുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിടുകയും ബലാൽസംഗം ചെയ്തുകൊല്ലുകയുമായിരുന്നു. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർഷ;ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. കേരള ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും, സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP