'രാജി സമർപ്പിക്കില്ല, പിരിച്ചു വിടട്ടെ'; ബാക്കി നടപടികൾ അപ്പോൾ തീരുമാനിക്കാമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ; പ്രതികരിക്കാതെ മറ്റ് വി സിമാർ; ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് ആവശ്യപ്പെടും; നിയമപരമായി നേരിടാൻ സർക്കാർ; ഗവർണറുടെ അടുത്ത നീക്കം നിർണായകം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ തിങ്കളാഴ്ച രാവിലെ 11.30നകം രാജി വയ്ക്കണമെന്ന ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ ഒരുങ്ങി സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം.
സർക്കാരുമായുള്ള പോര് കടുപ്പിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒൻപത് സർവകലാശാലകളിലെ വിസിമാരോട് രാജി സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി.
കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചി സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗവർണറുടെ നടപടി കോടതിയിൽ നേരുന്നത് സംബന്ധിച്ച് ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി. രാജി വയ്ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദ്ദേശം നൽകും. അതേസമയം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്.
വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.
അതേ സമയം സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.
എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അറിഞ്ഞിട്ടുണ്ടെന്നും രാജി സമർപ്പിക്കില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാര്യങ്ങളിലാണ് വി സിയുടെ രാജി ആവ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ല. പിരിച്ചു വിടുന്നെങ്കിൽ പിരിച്ചു വിടട്ടെ, ബാക്കിയുള്ള നടപടികൾ അപ്പോൾ തീരുമാനിക്കാം - അദ്ദേഹം പ്രതികരിച്ചു.
കണ്ണൂർ വി സി. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു കേസ് നിലനിൽക്കെ ഇത്തരത്തിൽ വി സിയെ പുറത്താക്കാൻ സാധിക്കുമോ എന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആരാഞ്ഞു.
'വെകുന്നേരമാണ് എഴുത്ത് കിട്ടിയത്. തിങ്കളാഴ്ച രാവിലെ രാജിവെക്കാനാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ രാജിവെക്കുന്നില്ല. പിരിച്ചു വിടുന്നെങ്കിൽ വിടട്ടെ, ഞാനായിട്ട് രാജിവെക്കില്ല. ഒരു സംസ്ഥാനത്തിലും ഇത്തരത്തിൽ എല്ലാ വി സിമാരെയും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പിരിച്ചു വിട്ടിട്ടില്ല' കണ്ണുർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
അതേസമയം ഗവർണർ രാജി ആവശ്യപ്പെട്ടതിൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വി സി. കെ.എം. മധുസുദനൻ മാധ്യമങ്ങളോട് പറഞ്ഞത്.
തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- മുടി പറിച്ചും തുണിയൂരിയും തമ്മിൽ തല്ലി; ഒരു വിമാനത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സീറ്റ് ഒഴിഞ്ഞു കൊടുക്കാതിരുന്ന ടിക്ടോക്കർ സൂര്യ കുറ്റക്കാരിയാണോ? രണ്ട് വിമാനയാത്ര സംഭവങ്ങൾ ഒരുമിച്ച്
- തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ
- യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു; പനി ബാധിച്ച് അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത് ലൂട്ടൻ മലയാളികളുടെ മകളായ 16കാരി: സംസ്ക്കാരം യുകെയിൽ നടക്കും
- 'കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്'; കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ട്രോളിൽ രോഷം നിറയുന്നു; നികുതി വർധിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് കരിദിനം ആചരിക്കും; പ്രവാസി ക്ഷേമം എന്ന പേരിൽ ബജറ്റിൽ കണ്ണിൽ പൊടിയിടൽ മാത്രമെന്നും വിമർശനം
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍