Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായി ഒരമ്മ; വാടക വീടും നഷ്ടമായതോടെ ശാന്തി റോഡിൽ കുടിൽ കെട്ടിയത് സ്വന്തം അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി; കുട്ടികളുടെ ചികിത്സ ഏറ്റെടുത്ത് സംസ്ഥാന സർക്കാരും

ഹൃദയം വിറ്റും മക്കളുടെ ജീവൻ നിലനിർത്താൻ തയ്യാറായി ഒരമ്മ; വാടക വീടും നഷ്ടമായതോടെ ശാന്തി റോഡിൽ കുടിൽ കെട്ടിയത് സ്വന്തം അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി; കുട്ടികളുടെ ചികിത്സ ഏറ്റെടുത്ത് സംസ്ഥാന സർക്കാരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒടുവിൽ ശാന്തിയുടെ ആവലാതികൾക്ക് പരിഹാരമാകുന്നു. ശാന്തിയുടെ മൂന്ന് മക്കളുടെയും ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. വീടിന്റെ വാടക ലയൺസ് ക്ല​​ബ്ബ് നൽകും. ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ശാന്തിയുമായി സംസാരിച്ചതിന് ശേഷമാണ് കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ സ്വന്തം അവയവങ്ങൾ വിൽക്കാൻ തെരുവിലിറങ്ങിയാണ് ശാന്തി കേരളത്തിന്റെ നൊമ്പരമായി മാറിയത്.

മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാൻ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാർഗവുമായി നിരത്തിലിറങ്ങിയത്. കഴിഞ്ഞ ഒമ്പതു വർഷമായി ഇവർ വരാപ്പുഴയിലാണ് താമസിച്ചു വരുന്നത്. മക്കളുടെ ചികിത്സയ്ക്കായാണ് ഇവർ എറണാകുളത്ത് എത്തിയതെന്ന് പറയുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു.

ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലാണ്. മൂന്നു പേർക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. അഞ്ചു ലക്ഷം രൂപയോളം കടമുണ്ടെന്നും ഇവർ പറയുന്നു. ഇന്നലെ മുതൽ മുളവുകാടിനടുത്ത് കണ്ടെയ്നർ റോഡിൽ ടാർപോളിൻ വലിച്ചു കെട്ടി അതിനടിയിലാണ് കഴിഞ്ഞത്. കനത്ത മഴയിലാണ് രോഗികളായ മക്കളുമായി റോഡരികിൽ കഴിഞ്ഞത്. വാടക കൊടുക്കാൻ സാധിക്കാതെ വന്നതോടെയാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവരുടെ വീട്ടുപകരണങ്ങളും സാധന സാമഗ്രികളും എല്ലാം ഉൾപ്പടെയാണ് റോഡിൽ കഴിഞ്ഞത്.

ഇവരുടെ മക്കൾ ചെറിയ ജോലികൾക്കു പോയിരുന്നെങ്കിലും അപകടത്തിൽ പരുക്കേറ്റ് മൂത്ത രണ്ടു മക്കളും കിടപ്പിലായതോടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. മൂത്ത മകൻ വാഹനാപകടത്തിൽ സാരമായ പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. രണ്ടാമത്തെ മകനും അപകടത്തിൽ പെട്ട് കിടപ്പിലായി. മൂന്നാമത്തെ മകൻ വയറ്റിൽ മുഴയുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാലാമതുള്ള മകൾക്ക് കണ്ണിന് ഗുരുതര പ്രശ്നങ്ങളുമായി ചികിത്സയിലാണ്.

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി കൊച്ചി കണ്ടെയ്നർ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മക്കളും കുടിൽ കെട്ടിയത്. മൂന്ന് മക്കൾക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്. ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്തത്. മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകൾക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. വലിയ സാമ്പത്തിക പ്രശ്നത്തിൽ നിന്ന് കരകയറാൻ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി.

ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവർ വില്‌‍പനയ്ക്ക് വച്ചത്. ഇന്നലെ മുതലാണ് ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപനയ്ക്ക് എന്ന ബോർഡുമായി കൊച്ചി കണ്ടെയ്നർ റോഡിലാണ് വീട്ടമ്മ നിൽക്കാൻ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാർഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോർഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോർഡിൽ വിശദമാക്കുന്ന ബോർഡുമായാണ് വീട്ടമ്മ സമരം ചെയ്തത്.

വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ ഇവർക്ക് മുന്നിൽ മറ്റ് വഴികളില്ലാതെ വരികയായിരുന്നു. റോഡിൽ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈൽഡ് ലൈൻ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച വാർത്ത ശ്ര​ദ്ധയിൽ പെട്ടതോടെ ആരോ​ഗ്യ മന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP