Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്മോഹൻ സിംഗിന്റെ എസ്‌പിജി സുരക്ഷ പിൻവലിച്ച് ബിജെപി സർക്കാർ; ഇനി മുതൽ മുൻ പ്രധാനമന്ത്രിക്കുള്ളത് സിആർപിഎഫ് സുരക്ഷ മാത്രം; തീരുമാനം കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷം; ഇനി എസ്‌പിജി സുരക്ഷ മോദിക്കും സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും മാത്രം; ആദ്യമായി എസ്‌പിജി സംവിധാനം ഏർപ്പെടുത്തുന്നത് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടർന്ന്

മന്മോഹൻ സിംഗിന്റെ എസ്‌പിജി സുരക്ഷ പിൻവലിച്ച് ബിജെപി സർക്കാർ; ഇനി മുതൽ മുൻ പ്രധാനമന്ത്രിക്കുള്ളത് സിആർപിഎഫ് സുരക്ഷ മാത്രം; തീരുമാനം കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷം; ഇനി എസ്‌പിജി സുരക്ഷ മോദിക്കും സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും മാത്രം; ആദ്യമായി എസ്‌പിജി സംവിധാനം ഏർപ്പെടുത്തുന്നത് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിന്റെ എസ്‌പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇനി മുതൽ മന്മോഹൻ സിങ്ങിനു സിആർപിഎഫിന്റെ സുരക്ഷ നൽകാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മന്മോഹന്റെ മക്കൾ മുമ്പ് തന്നെ എസ്‌പിജി സുരക്ഷ വേണ്ടെന്നു വച്ചിരുന്നു. സിആർപിഎഫായിരിക്കും ഇനി മന്മോഹന് സുരക്ഷനൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്‌പിജി) സുരക്ഷ നൽകേണ്ടവരുടെ പട്ടിക പ്രതിവർഷം പുനഃപരിശോധിക്കാറുണ്ട്. ഈ അവസരത്തിലാണ് മന്മോഹൻ സിങ്ങിനെ ഒഴിവാക്കിയതെന്നാണു റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ നൽകേണ്ട രാഷ്ട്രീയനേതാക്കൾക്ക് എസ്‌പിജിയാണ് സംരക്ഷണം ഒരുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്ക് എസ്‌പിജി സുരക്ഷയാണു നൽകുന്നത്. പ്രധാനമന്ത്രിമാരായിരുന്ന എച്ച്.ഡി. ദേവെഗൗഡയുടെ എസ്‌പിജി സുരക്ഷയും പിൻവലിച്ചിരുന്നു. സുരക്ഷാഭീഷണി കണക്കിലെടുത്താണു മുൻപ്രധാനമന്ത്രിമാർക്കും കുടുംബത്തിനും എസ്‌പിജി സുരക്ഷ നൽകിയിരുന്നത്.മന്മോഹൻ സിംഗിന്റെ മക്കൾ സുരക്ഷ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

2014 ൽ പ്രധാനമന്ത്രി പദത്തിൽനിന്ന് മാറിയതിനെ തുടർന്ന് മന്മോഹൻ സിംഗിന് ഏർപ്പെടുത്തിയ എസ്‌പിജി സുരക്ഷയുടെ കാര്യത്തിൽ ഒരോ വർഷവും അവലോകനം നടക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെയും മറ്റും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടന്ന അവലോകനത്തെ തുടർന്ന് മൂന്ന് മാസത്തേക്കായിരുന്നു കഴിഞ്ഞ തവണ എസ്‌പിജി സംരക്ഷണം നീട്ടിയത്. അതിന് ശേഷം എസ്‌പിജി സംരക്ഷണം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മന്മോഹൻ സിംഗിനും ഭാര്യ ഗുർശരൺ കൗറിനും പുറമേ ഇവരുടെ പെൺമക്കളും എസ്‌പിജി സുരക്ഷയുടെ പരിധിയിൽ വരുമെങ്കിലും മന്മോഹൻ സിങ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ ഉടൻ തന്നെ ഇവർ സ്വമേധയാ എസ്‌പിജി സംരക്ഷണം ഒഴിവാക്കിയിരുന്നു.

എസ്‌പിജി സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ മന്മോഹൻ സിംഗിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ ഇപ്പോഴും 200-ഓളം സുരക്ഷാ ഭാടന്മാരുണ്ടെന്നും ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നു മാസത്തെ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും സർക്കാർ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കാത്തതിനാലാണിത്.

മന്മോഹൻ സിംഗിന്റെ സംരക്ഷണം പിൻവലിക്കുന്നതിനുള്ള അധികാരം സാങ്കേതികമായി സർക്കാരിനുണ്ടെങ്കിലും അത്തരമൊരു കീഴ് വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2004 ൽ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും അടൽ ബിഹാരി വാജ്പേയ്ക്കുള്ള എസ്‌പിജി സുരക്ഷ യുപിഎ സർക്കാരും എൻഡിഎ സർക്കാറും പിൻവലിച്ചിരുന്നില്ല. രോഗാവസ്ഥയെ തുടർന്ന് വീട്ടിൽ തന്നെ കഴിയേണ്ട വന്ന വാജ്പേയിയേക്കാൾ സുരക്ഷാ ആവശ്യം പൊതുപരിപാടികളിൽ പങ്കെടുക്കുകയും നിരന്തരം യാത്ര ചെയ്യുകയും ഒപ്പം ഇപ്പോൾ രാജ്യസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മന്മോഹൻ സിംഗിനാണെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാര്യങ്ങൾ കൃത്യമായി വിലയിരുത്തി മാത്രമേ ഏതൊരു സർക്കാരും ഇത്തരം തീരുമാനങ്ങൾ എടുക്കാറുള്ളൂ, രാഷ്ട്രീയ കാര്യങ്ങൾ അല്ല അതിനു പിന്നിൽ ഉണ്ടാവേണ്ടത് എന്നും മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. രാജീവ് ഗാന്ധിക്ക് എസ്‌പിജി സുരക്ഷ വി.പി സിങ് സർക്കാർ പിൻവലിച്ചത് അദ്ദേഹം കൊല്ലപ്പെട്ടതും പിന്നീട് വലിയ വിവാദമായിരുന്നു എന്നതും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടർന്ന് 1985-ലാണ് എസ്‌പിജി സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 1988-ൽ ഇതുസംബന്ധിച്ച ആക്ട് പാർലമെന്റ് പാസ്സാക്കി. എന്നാൽ ഈ ഘട്ടത്തിൽ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എസ്‌പിജി സുരക്ഷ ഉണ്ടായിരുന്നില്ല. 1989-ൽ വി.പി സിങ് അധികാരത്തിൽ വന്നതോടെ രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചു. 1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഇതോടെ ആ വർഷം തന്നെ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാങ്ങൾക്കും കുറഞ്ഞത് 10 വർഷം കൂടി എസ്‌പിജി സുരക്ഷ ഏർപ്പെടുത്താനുള്ള ഭേദഗതി നിയമത്തിൽ കൊണ്ടുവന്നു.സിആർപിഎഫ്, ഇന്ത്യോ തിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ് എന്നിവയിൽ നിന്നാണ് ഇതിലേക്കുള്ള സുരക്ഷ ഭടന്മാരെ തെരഞ്ഞെടുക്കാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP