Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ വാരിയെറിയുന്ന മാദ്ധ്യമങ്ങളുടെ നാവടക്കി വിഷം വിറ്റു ജീവിച്ച പെപ്‌സിയുടെയും കൊക്കക്കോളയുടെയും തനിനിറം പുറത്ത്; കേന്ദ്രസർക്കാർ ലാബിൽ കണ്ടെത്തിയത് കിഡ്‌നിയും തലച്ചോറും തകർക്കുന്ന മാരക രോഗാണുക്കൾ; ചൂട് കൂടും തോറും വിഷാംശവും കൂടുന്നു; കോള കുടിക്കും മുമ്പ് വായിച്ചറിയുക

കോടികൾ വാരിയെറിയുന്ന മാദ്ധ്യമങ്ങളുടെ നാവടക്കി വിഷം വിറ്റു ജീവിച്ച പെപ്‌സിയുടെയും കൊക്കക്കോളയുടെയും തനിനിറം പുറത്ത്; കേന്ദ്രസർക്കാർ ലാബിൽ കണ്ടെത്തിയത് കിഡ്‌നിയും തലച്ചോറും തകർക്കുന്ന മാരക രോഗാണുക്കൾ; ചൂട് കൂടും തോറും വിഷാംശവും കൂടുന്നു; കോള കുടിക്കും മുമ്പ് വായിച്ചറിയുക

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കോടാനുകോടികൾ മുടക്കി ഒരു പ്രദേശത്ത് ഫാക്ടറി സ്ഥാപിച്ചാൽ പിന്നെ അവിടെത്തെ ഭൂഗർഭ ജലം ഊറ്റിയെടുത്ത് കോളയാക്കി വിൽക്കുന്ന കോളകമ്പനികൾ കൊയ്യുന്ന കൊള്ളലാഭം വലിയതാണ്. പെപ്‌സിയെയും കൊക്കക്കോളയെയും പോലുള്ള ആഗോള ബ്രാൻഡുകൾ പ്രവർത്തിക്കുന്നത് തന്നെ ആർക്കും തൊടാനാവാത്ത സൂപ്പർപവറായാണ്. യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ഉയർന്ന ക്വാളിറ്റിയിൽ നിർമ്മിക്കുന്ന ഇവരുടെ ഉൽപ്പന്നങ്ങൾ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിലവാരമില്ലാതെയാണ് നിർമ്മിക്കുന്നതെന്ന ആക്ഷേപം ഏറെക്കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്ലാച്ഛിമടയെന്ന പ്രദേശത്തെ തകർത്തുകളഞ്ഞത് ഇവിടെയുണ്ടാിയിരുന്ന കൊക്കക്കോള ഫാക്ടറി പുറന്തള്ളിയ വിഷമാലിന്യങ്ങളായിരുന്നു. വളമെന്ന വിധത്തിൽ കാൻസറിനും മറ്റ് ഗുരുതര രോഗങ്ങൾക്കും ഇടയാക്കുന്ന രാസമാലിന്യങ്ങൾ കോള കമ്പനി പ്രവേശവാദികളുടെ കൃഷിയിടത്തിൽ തള്ളിയപ്പോഴാണ് ഈ വിഷയം കത്തിപ്പടർന്നതും ആ കമ്പനിക്ക് ഗത്യന്തരമില്ലാതെ പൂട്ടിപ്പോകേണ്ടി വന്നതും.

സമാനമായ വിധത്തിൽ 120 കോടി ജനസംഖ്യയുള്ള ഇന്ത്യക്കാരെ വഞ്ചിക്കുകയാണ് പെപ്‌സിയും കൊക്കക്കോളയും അടക്കമുള്ള ശീതളപാനീയ ബ്രാൻഡുകൾ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യക്കാരുടെ കിഡ്‌നിയും തലച്ചോറും തകർക്കുന്ന വിധത്തിൽ മാരക വിഷാംശം ഈ ശീതളപാനീയങ്ങളുടെ ചില ബ്രാൻഡുകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു ആഗോള ബ്രാൻഡായ നെസ്ലേയുടെ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ പെപ്‌സിക്കോയുടെയും കൊക്കക്കോളയുടെയും ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ മാരക വിഷാംശം കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പരിശോധനാഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മനുഷ്യാരോഗ്യത്തെ അതീവ ഹാനികരമായ അഞ്ചുതരത്തിലുള്ള ലോഹങ്ങൾ/ വിഷാംശങ്ങൾ ഇതിലുള്ളതായാണു കണ്ടെത്തൽ. സ്‌പ്രൈറ്റ്, പെപ്‌സി, കൊക്കക്കോള, മൗണ്ടൻ ഡ്യു, സെവനപ്പ് തുടങ്ങിയ ശീതളപാനീയങ്ങളിലാണ് വിഷാംശം. ലെഡ്(ഈയം), ക്രോമിയം, കാഡ്മിയം, ഡി.ഇ.എച്ച്.പി, ഫത്താലേറ്റ് എന്നിവയാണ് ഇവയിൽ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ നിർദ്ദേശപ്രകാരം കൊൽക്കത്തയിെല ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ ഈ മൂലകങ്ങൾ കണ്ടെത്തിയത്.

പരിശോധനാ ഫലം ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡ് ഡയറക്ടർ ജനറൽ ജഗദീഷ് പ്രസാദിനു കൈമാറി. ഇക്കഴിഞ്ഞ ഫെബ്രുവരി,മാർച്ച് മാസങ്ങളിലായിരുന്നു പരിശോധന നടന്നത്. മൗണ്ടൻ ഡ്യൂവും സെവനപ്പും പെപ്‌സികോയുടെയും സ്‌പ്രൈറ്റ് കൊക്കക്കോളയുടെയും ഉൽപ്പന്നങ്ങളാണ്. ഓരോ ബ്രാൻഡ് ശീതളപാനീയത്തിന്റെയും നാലു ബോട്ടിലുകൾ വീതമെടുത്താണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ലോഹങ്ങൾ അനുവദനീയമായതിലും കൂടുതലുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്.

ചൂട് കൂടുന്നതിന് അനുസരിച്ച് വിഷാംശവും കൂടും

കുപ്പിയിലാക്കിയ ശീതളപാനീയങ്ങളിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിഷാംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങളുടെ അളവാണ് അനുവദനീയമായതിലു ഉയർന്നതാണെന്ന് കണ്ടെത്തിയത്. ലിറ്ററിൽ 0.029, 0.011, 0.0026, 0.009 എന്നിങ്ങനെയാണ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. വളരെ പോപ്പുലറായ ഡ്രിങ്കുകളിലാണ് ഇത്തരം വിഷാശമായി പ്രവർത്തിക്കുന്ന വിധത്തിൽ ലോഹങ്ങളുള്ളത്. സ്‌പ്രൈറ്റിൽ ലെഡിന്റെ അവളവ് 0.007 ആണ് കണ്ടെത്തിയത്. കാഡ്മിയം- 0.003, ക്രോമിയം-0.015,ഡിഇഎച്ച്പി-0.016 ഇങ്ങനെയാണ് പോകുന്നത്. ഓരോ ബ്രാൻഡിലും അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവ് ചുവടേ കൊടുക്കുന്നു.

ശീതളപാനിയം കുപ്പിയിൽ അടയ്ക്കുമ്പോഴാണ് ഇത് വിഷാശമായി പരിണമിക്കുന്നത്. മുറിയിലെ ചൂടു കൂടുന്നതിനനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടുന്നതായും കണ്ടെത്തി. ലെഡ്, കാഡ്മിയം എന്നിവയെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 10 രാസവസ്തുക്കളിലാണ് ലോകാരോഗ്യസംഘടന ഉൾപ്പെടുത്തിയിട്ടുള്ളത്.

കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിൽ ലെഡിന്റെ അളവ്

കേന്ദ്രസർക്കാറിന്റെ പരിശോധനയിൽ കണ്ടെത്തിയ അഞ്ച് ബ്രാൻഡുകളും കു്ട്ടികൾക്ക് ഇഷ്ടപ്പെട്ട പാനീയമാണ്. അതുകൊണ്ട് വിഷാംശത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്നതും കുട്ടികളെയാണ്. കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന വിധത്തിലാണ് കോളയുടെ പ്രവർത്തനങ്ങൾ. ലെഡിന്റെ അംശം ശരീരത്തിൽ പ്രവേശിക്കുന്നത് കുട്ടികളിൽ മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകും. കാഡ്മിയം പ്രധാനമായും വൃക്കകളെയാണ് ബാധിക്കുക. പ്ലാസ്റ്റിക് കുപ്പിയിലുള്ള മരുന്നുകളിൽ അപകടമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും നേരത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടും ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിനു കൈമാറിയിരുന്നു.

ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകി കോളകമ്പനികൾ

അതേസമയം അതീവഗുരുതരമായ കണ്ടെത്തലാണ് പരിശോധനയിൽ ഉള്ളതെന്ന് വ്യക്തമായിട്ടും അതിനെ തള്ളിക്കളുന്ന സമീപനമാണ് പെപ്‌സിക്കോയുടെയും കൊക്കക്കോളയുടെയും. ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ഇവരുടെ പ്രതികരണം. റിപ്പോർട്ടിന്റെ യാതൊരു കോപ്പിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പെപ്‌സികോ വക്താവ് വ്യക്തമാക്കി. ഫുഡ്‌സേഫ്‌സറ്റി സ്റ്റാൻഡേർഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതെന്നുമാണ് ഇവർ വ്യക്തമാക്കിയത്. അതേസമയം വ്യത്യസ്ത ഇടങ്ങളിൽ നിന്നും ശേഖരിച്ച ഒരസു ബ്രാൻഡഡിന്റെ നാല് ബോട്ടിലുകൾ വീതമാണ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ലോകത്താകമാനമായി ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ശീതളപാനീയ ഉൽപ്പന്നങ്ങളാണ് പെപ്‌സിക്കോയുടെയും കോക്കോക്കോളെയുടെയും. ഇത് നമ്മുടെ രക്തത്തിന്റെ അമ്ല സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും ഒരു തുടക്കമായി തീരും. ശീതള പാനീയത്തിലടങ്ങിയിരിക്കുന്ന പൂരിത കോൺ പഞ്ചസാര അപകടകരമാണ്. സാധാരണ പഞ്ചസാരക്കു പകരം ഉപയോഗിക്കുന്ന സാക്കറിൻ, അസ്പാർട്ടമിൻ തുടങ്ങിയ പദാർത്ഥങ്ങൾ സാധാരണ പഞ്ചസാരയുടെ 200 മുതൽ 300 വരെ ഇരട്ടി മധുരം തരുന്നു. ഈ ഘടകങ്ങൾ ഓർമ്മക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുംമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. പാനീയത്തിലടങ്ങിയ ഫോസ്‌ഫോറിക് ആസിഡ്, പ്രിസർവേറ്റീവുകളായ സോഡിയം സിറ്ററേറ്റ് സോഡിയം ബൻസോഡെറ്റ് തുടങ്ങിയവയും ശരീരത്തിനു ഹാനീകരമാണ്. ഇവയിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾ (4mel, sdUv 2,4 sunset yellow) വൻ അപകടസാധ്യതകൾ ഒരുക്കുന്നുണ്ട്.

എന്തായാലും നെസ്ലേക്കെതിരെ കർക്കശ നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാർ വിഷാംശം കണ്ടെത്തിയ കോളക്കമ്പനികൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. കോടികൾ മുടക്കി പരസ്യം നൽകിയും പ്രമുഖ താരങ്ങളെ ബ്രാൻഡ് അംബാസിഡർമാരാക്കിയും മാദ്ധ്യമങ്ങലെ വിലയ്ക്കെടുത്തുമാണ് ഈ ആഗോള ബ്രാൻഡുകളുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ എത്രത്തോളം സർക്കാർ ഇടപെടൽ ഫലപ്രദമാകുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP