Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാമറയ്ക്ക് മുന്നിൽ ഉള്ളവരൊഴികെ എല്ലാവർക്കും മാസ്‌ക് നിർബന്ധം; തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം; രോഗബാധ സംശയിക്കുന്നവരെ താൽക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം; സന്ദർശകർ, കാഴ്ചക്കാർ എന്നിവർക്ക് അനുമതി ഇല്ല; സിനിമാ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിന് പുതിയ മാർഗരേഖയുമായി സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണം, ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണം എന്നിവയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. അത് സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കി.

*സാമൂഹിക അകലം പാലിക്കണം
*ക്യാമറയ്ക്ക് മുന്നിലുള്ളവർ ഒഴികെ ചിത്രീകരണത്തിലുൾപ്പെടുന്ന എല്ലാവരും മാസ്‌ക് ധരിക്കണം
*മേക്കപ്പ് ചെയ്യുന്നവരും ഹെയർ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം.
*ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം. *ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ.
*ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകൾ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
*സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പടങ്ങൾ ക്രമീകരിക്കണം.
*രോഗബാധ സംശയിക്കുന്നവരെ താൽക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
*അണുനശീകരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവ കൈക്കൊള്ളണം.
*ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാൻ ശുപാർശ
*ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകൾ
സന്ദർശകർ, കാഴ്ചക്കാർ എന്നിവർക്ക് അനുമതി ഇല്ല
*ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം, വാനിറ്റി വാൻ എന്നിവിടങ്ങളിൽ കൃത്യമായ ഇടവേളകളിൾ അണുനശീകരണം നടത്തണം.
കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കൾ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം.
ഉപകരണങ്ങൾ പങ്കുവെച്ച് ഉപയോഗിക്കുന്നവർക്ക് ഗ്ലൗവ്സ് നിർബന്ധം.
ലേപ്പൽ മൈക്കുകൾ പങ്കുവെയ്ക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP