Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരുഷന്മാരുടെ ശുചിമുറിയിൽ ക്ലോസെറ്റും ഒരു വാഷ് ബെയ്സിനും വച്ചു; ബാൽക്കണിയിൽ കസേരയിൽ നിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റർ കുറച്ചു; പ്രധാന വാതിലിനു മുൻപിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റർ കൂട്ടി; തുറസ്സായ സ്ഥലത്തെ ജലസംഭണി മാറ്റി; നഗരസഭ ചൂണ്ടിക്കാട്ടിയ നാല് പിശകുകൾ മാറ്റാൻ വേണ്ടി വന്നത് നാല് ദിവസവും 50,000 രൂപയും; ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സാജനെ വിധിക്ക് വിട്ടു കൊടുക്കേണ്ടി വരുമായിരുന്നോ ശ്യാമളേ

പുരുഷന്മാരുടെ ശുചിമുറിയിൽ ക്ലോസെറ്റും ഒരു വാഷ് ബെയ്സിനും വച്ചു; ബാൽക്കണിയിൽ കസേരയിൽ നിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റർ കുറച്ചു; പ്രധാന വാതിലിനു മുൻപിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റർ കൂട്ടി; തുറസ്സായ സ്ഥലത്തെ ജലസംഭണി മാറ്റി; നഗരസഭ ചൂണ്ടിക്കാട്ടിയ നാല് പിശകുകൾ മാറ്റാൻ വേണ്ടി വന്നത് നാല് ദിവസവും 50,000 രൂപയും; ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ സാജനെ വിധിക്ക് വിട്ടു കൊടുക്കേണ്ടി വരുമായിരുന്നോ ശ്യാമളേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരിക്കാൻ നഗരസഭ ചൂണ്ടിക്കാട്ടിയത് തുക്കടാ ന്യായങ്ങൾ ആണെന്ന് വ്യക്തമാകുന്നു. സിപിഎം രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ ഇരയായിരുന്നു സാജനെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങലും സൂചിപ്പിക്കുന്നത്. 15 കോടി രൂപ മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്ററിന് അനുമതി നൽകാതിരിക്കാൻ ഒടുവിൽ നഗരസഭ ചൂണ്ടിക്കാട്ടിയത് 5 പോരായ്മകൾ മാത്രമായിരുന്നു. ഇതാകട്ടെ വലിയ കാര്യമുള്ളതും ആയിരുന്നില്ല. എന്നിട്ടും പ്രവാസി സംരംഭകന്റെ ഫയൽ വെച്ചുനീട്ടുന്ന നടപടിയാണ് ഉണ്ടായിരുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ച് കൺവെൻഷൻ സെന്ററിന് അനുമതി നൽകാൻ വേണ്ടി ചിലവു വന്നതാകട്ടെ വെറും 50,000 രൂപയും.

നഗരസഭാ അധികാരികൾ ചൂണ്ടിക്കാട്ടിയത് പോരാായ്മകളിൽ നാലെണ്ണവും പരിഹരിച്ചു. ഇതോടെയാണ് കൺവൻഷൻ സെന്ററിനു നഗരസഭയുടെ അന്തിമാനുമതി നൽകിയത്. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകുമായിരുന്നോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഈ പോരായ്മകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ സാജൻ ജീവനൊടുക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നു വിലപിക്കുകയാണു കുടുംബം. കൺവൻഷൻ സെന്ററിനു പുറത്തെ ജലസംഭരണി മാറ്റിപ്പണിയാൻ 6 മാസം അനുവദിച്ചുകൊണ്ടാണു നഗരസഭാ സെക്രട്ടറി കെട്ടിടത്തിനു ലൈസൻസ് നൽകിയത്.

പുരുഷന്മാരുടെ ശുചിമുറിയിൽ ഏതാനും ക്ലോസെറ്റും ഒരു വാഷ് ബെയ്‌സിനും കുറവ്, ബാൽക്കണിയിൽ കസേരയിൽനിന്നു കൈവരിയിലേക്കുള്ള ദൂരം 50 സെന്റിമീറ്റർ കൂടുതൽ, പ്രധാന വാതിലിനു മുൻപിലെ റാംപിന്റെ ചരിവ് 5 സെന്റിമീറ്റർ കുറവ്, തുറസ്സായ സ്ഥലത്തു ജലസംഭരണിയുടെ സാന്നിധ്യം എന്നിവയാണു സാജന്റെ മരണശേഷം ചീഫ് ടൗൺ പ്ലാനറുടെ സംഘം കണ്ടെത്തിയ പോരായ്മകൾ. ഇവ പരിഹരിക്കാൻ ആകെ ചെലവായതു നാലു ദിവസത്തെ അധ്വാനവും അരലക്ഷത്തോളം രൂപയും മാത്രമാണെന്നു പാർഥാ ബിൽഡേഴ്‌സ് മാനേജർ സജീവൻ പറഞ്ഞു.

സാജൻ ജീവിച്ചിരിക്കേ രണ്ടു വട്ടം പ്ലാൻ സമർപ്പിച്ചിട്ടും ഇതാണു പോരായ്മകളെന്നു നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നില്ല. യഥാർഥ പ്രശ്‌നമെന്തെന്നു പറയാതെ സാജനെ നടത്തിക്കുകയായിരുന്നു. സാജന്റെ ആത്മഹത്യയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മനസാ വാചാ ചിന്തിക്കാത്തവയാണെന്ന് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള പ്രതികരിച്ചു. അ്‌തേസമയം പോരായ്മകൾ എന്തെന്ന് കൃത്യമായി ഒരു ഘട്ടത്തിലും പറഞ്ഞിരുന്നില്ല. ഇതാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ അന്നു തന്നെ പരിഹരിക്കുമായിരുന്നുവെന്ന് സാജന്റെ ഭാര്യ ബീനയും ചൂണ്ടിക്കാട്ടുന്നു.

സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർഥാ കൺവൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകുന്നതിനു നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ അഡീഷനൽ സെക്രട്ടറി ടികെ ജോസ് ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. നിർമ്മാണത്തിൽ കണ്ടെത്തിയ അപാകതകൾ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയത് പ്രകാര നടത്തി. കൺവൻഷൻ സെന്ററിന്റെ നിർമ്മാണത്തിൽ അഞ്ച് ചട്ടലംഘനങ്ങൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവിലെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.

സ്വന്തം സമ്പാദ്യം മുഴുവൻ ചെലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകാതിരുന്നതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. നഗരസഭ മനഃപൂർവം സാജന്റെ സ്ഥാപനത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സാജന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സാജൻ പാറയിൽ ആത്മഹത്യ ചെയ്ത കേസിൽ ആന്തൂർ നഗരസഭാ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം,വി ഗോവിന്ദന്റെ ഭാര്യയുമായ പികെ ശ്യാമളയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പാർത്ഥാസ കൺവൻഷൻ സെന്ററുമായി ബന്ധപ്പെട്ട കെട്ടിടാനുമതി രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.

ആന്തൂർ നഗരസഭാ പരിധിയിൽ കൺവെൻഷൻ സെന്ററിന് പ്രവർത്തന അനുമതി നൽകുന്നതിലെ കാലതാമസത്തിൽ മനം നൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ കുടുംബാംഗങ്ങൾ ആരോപണമുന്നയിച്ചിരുന്നു. കൺവൻഷൻ സെന്ററിന് താൻ നഗരസഭാ ചെയർപേ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കുന്നില്ലെന്നു ശ്യാമള സാജനോ് പറഞ്ഞിരുന്നതായി സാജന്റെ ഭാര്യ ബീനയും കുടുംബാംഗങ്ങളുമാണ് ആരോപണമുന്നയിച്ചത്.

എന്നാൽ സാജൻ ആതമഹത്യ ചെയ്്ത സംഭവത്തിൽ ശ്യാമളയക്ക് പങ്കില്ലെന്നായിരുന്നു സി. പി. എം നിലപാട്. കൊറ്റാളിയിലെ വീട്ടിൽ നിന്നും ലഭിച്ച സാജന്റെ ഡയറിയിൽ ശ്യാമളയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും ഇതിനു തെളിവായി സി.പി. എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാജൻ ആത്മഹത്യ ചെയത സംഭവത്തിൽ ശ്യാമളയെ ചോദ്യം ചെയ്യാത്ത പൊലിസ് നടപടിയിൽ പ്രതിഷേധിച്ച കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫും ബിജെപിയും സമരത്തിലാണ്.

ഇതിനെ തുടർന്നാണ് ആന്തൂർ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിഅന്വേഷണ സംഘം മൊഴിയെടുത്തത്.രാവിലെ പത്തുമുതൽ മണിക്കൂറുകളോളം നടന്ന മൊഴിയെടുക്കലുമായി പി.കെ ശ്യാമളയും നഗരസഭാ ഉദ്യോഗസ്ഥരും സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കൺവൻഷൻ സെന്ററിന്റെ കെട്ടിടനിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സകലരേഖകളും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.

ആന്തൂർ നഗരസഭാ ചെയർപേഴ്സന്റെ മാനസിക പീഡനത്തെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് കേസിലെ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്റെ മൊഴിയിലും സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്ക്കെതിരെ ആരോപണമുണ്ട്. ഏതായാലും കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായത്. കഴിഞ്ഞ ദിവസം ശ്യാമളയെ വിളിച്ച് നഗരസഭാ കാര്യാലയത്തിൽ എത്തണമെന്ന് നിർദ്ദേശിച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP