Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് മെഷിൻ വെച്ചിട്ടും രക്ഷയില്ല: ഓഫിസ് സമയത്തിനു മുൻപും ശേഷവും ഉച്ചഭക്ഷണ സമയത്തും ക്ലാസുകൾ: ഓഫിസിൽ നിന്ന് അനധികൃതമായി മുങ്ങി സർക്കാർ ജീവനക്കാർ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ജീവനക്കാർക്ക് പഠനത്തിരക്ക്

ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് മെഷിൻ വെച്ചിട്ടും രക്ഷയില്ല: ഓഫിസ് സമയത്തിനു മുൻപും ശേഷവും ഉച്ചഭക്ഷണ സമയത്തും ക്ലാസുകൾ: ഓഫിസിൽ നിന്ന് അനധികൃതമായി മുങ്ങി സർക്കാർ ജീവനക്കാർ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ജീവനക്കാർക്ക് പഠനത്തിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുമാസം ശേഷിക്കെ സർക്കാർ ജീവനക്കാർ ഉയർന്ന ഉദ്യോഗത്തിനുള്ള പഠനത്തിരക്കിലാണ് ഇവർ. പിഎസ്‌സി നടത്തുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ പിന്നാലെയാണു ജീവനക്കാർ. കെഎഎസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നാണ്. ഒഎംആർ മാതൃകയിലുള്ള പരീക്ഷയെഴുതാൻ മൂന്നു വിഭാഗങ്ങളിലായി 5,76,243 അപേക്ഷകർ.

ഇതിൽ സർക്കാരിലെ ഗസറ്റഡ് ഇതര തസ്തികയിലുള്ള ജീവനക്കാർ 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്. സർക്കാർ - പൊതുമേഖല ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും കെഎഎസ് പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട്. ഓഫിസ് സമയത്തിനു മുൻപും ശേഷവും ഉച്ചഭക്ഷണ സമയത്തുമൊക്കെയാണു പലയിടത്തും ക്ലാസുകൾ. പലരും ഓഫിസിൽ നിന്ന് അനധികൃതമായി മുങ്ങിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് ആരോപണമുണ്ട്.

ഓഫിസ് സമയത്തു പോലും അവധി എടുക്കാതെ ജീവനക്കാർ ക്ലാസിൽ പങ്കെടുക്കാൻ പോകുന്നു. പ്രളയവും സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ മിക്ക വകുപ്പുകളിലും പ്രതീക്ഷിച്ച പദ്ധതിച്ചെലവ് ഉണ്ടായിട്ടില്ല. സാധാരണ ഗതിയിൽ ഇനിയുള്ള മാസങ്ങളിലാണു ചെലവുകൾ വർധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടുത്ത വർഷത്തെ പദ്ധതി രൂപീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വർഷം ദുരന്ത നിവാരണ പദ്ധതി കൂടി തയാറാക്കേണ്ടതുണ്ട്.

2018 ഒക്ടോബർമുതൽ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയിരുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ അന്ന് ഇക്കാര്യം അറിയിച്ചതും. സെക്രട്ടേറിയറ്റിലും ഏതാനും കളക്ടറേറ്റുകളിലും ചില ഡയറക്ടറേറ്റുകളിലും മാത്രമാണ് പഞ്ചിങ് നിലവിലുള്ളത്.അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെങ്കിലും ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടി ഹാജർ പഞ്ചിങ് വഴിയാക്കുന്ന കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സെക്രട്ടറിയേറ്റിലെ കാര്യക്ഷ്മത ഈ സംവിധാനം കൂട്ടിയെന്ന തിരിച്ചറിവിലാണ് ഇത്.

വിദ്യാഭ്യാസ വകുപ്പിൽ ഇത് ഉടൻ നടപ്പാക്കും. ശമ്പളവുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് ഫിംഗർ പ്രിന്റ് പഞ്ചിങ്ങിനായി 24നു മുൻപു രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. പിന്നാലെ മറ്റു വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. മുമ്പ് ചില സർവീസ് സംഘടനകളുടെ എതിർപ്പു മൂലം ഇത് വിദ്യാഭ്യാസ വകുപ്പിൽ വേണ്ടെന്ന് വച്ചിരുന്നു. പഞ്ചിങ് വരുന്നതോടെ വൈകിയെത്തിയാൽ ശമ്പളം കുറയും.

തുടർച്ചയായി വൈകിയെത്തിയാൽ അവധിയാകും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഉൾപ്പെടാത്ത ഓഫിസുകൾ പഞ്ചിങ് മെഷീൻ വാങ്ങി അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കുകയും ഓഫിസ് മേധാവികൾ ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും വേണം എന്ന് കാര്യങ്ങളും നിർദ്ദേശം ഇറക്കിയിരുന്നു.

സ്വന്തം സൗകര്യമനുസരിച്ചു നേരത്തേ ജോലിക്കെത്തി 7 മണിക്കൂർ ജോലി ചെയ്തു മടങ്ങാനുള്ള ക്രമീകരണം ഒഴിവാകും. സെക്രട്ടേറിയറ്റിൽ ഒരു മാസത്തേക്ക് ആകെയുള്ള ഗ്രേസ് ടൈം 180 മിനിറ്റിൽനിന്ന് 300 മിനിറ്റാക്കിയിരുന്നു. ഇത് എല്ലാ ഓഫിസുകളിലേക്കും വ്യാപിപ്പിച്ചേക്കാം. ദിവസം പരമാവധി ഒരു മണിക്കൂർ ഗ്രേസ് ടൈം. ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസിൽ പോകുമ്പോൾ അവിടെ പഞ്ച് ചെയ്യാനും സെക്രട്ടറിയേറ്റിലെ ജീവനക്കാർ അവസരമുണ്ടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുള്ളത് എന്നാൽ ഇക്കാര്യങ്ങളല്ല നിലവിൽ സർക്കാർ ഓഫീസുകളിൽ നടക്കുന്നതെന്ന് വ്യക്തം. ജോലി സമയത്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് അധികൃതരുടെ തീരുമാനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP