Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാര്യം നടക്കണമെങ്കിൽ കാണണ്ടത് പോലെ കാണണം എന്ന് ഉദ്യോഗസ്ഥൻ; ആധാരം സാക്ഷ്യപ്പെടുത്താൻ കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്കിനെ തൂക്കിയെടുത്ത് അകത്തിട്ട് വിജിലൻസ്; `കള്ളന്മാർ എന്റെ വകുപ്പിൽ വേണ്ട`; അഴിമതിക്കാരനെ സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കി മന്ത്രി ജി സുധാകരൻ; കൊള്ളക്കാർക്ക് പാഠമായിരിക്കട്ടെ എന്ന് താക്കീതും; ഇതാകണമെടാ മിനിസ്റ്റർ എന്ന് സോഷ്യൽ മീഡിയ

കാര്യം നടക്കണമെങ്കിൽ കാണണ്ടത് പോലെ കാണണം എന്ന് ഉദ്യോഗസ്ഥൻ; ആധാരം സാക്ഷ്യപ്പെടുത്താൻ കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്കിനെ തൂക്കിയെടുത്ത് അകത്തിട്ട് വിജിലൻസ്; `കള്ളന്മാർ എന്റെ വകുപ്പിൽ വേണ്ട`; അഴിമതിക്കാരനെ സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കി മന്ത്രി ജി സുധാകരൻ; കൊള്ളക്കാർക്ക് പാഠമായിരിക്കട്ടെ എന്ന് താക്കീതും; ഇതാകണമെടാ മിനിസ്റ്റർ എന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടി എന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ പ്രഖ്യാപിത മുദ്രാവാക്യം. അത് സർക്കാർ ഉദ്യോഗസ്ഥരായാലും ശരി മന്ത്രിമാരായാലും ശരി അഴിമതിയുടെ കറ കൈയിൽ പുരണ്ടാൽ സ്ഥാനം പുറത്തായിരിക്കും എന്നും എൽഡിഎഫ് നയമാണ്. ഇതിന് അനുസരിച്ച് ആണോ കാര്യങ്ങൾ നടക്കുന്നത് എന്ന് ചോദിച്ചാൽ അത് അങ്ങനെ തന്നെയാണ് എന്ന് ധൈര്യമായി നെഞ്ച് വിരിച്ച് പറയും പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. കൈക്കൂലി ചോദിച്ച് വാങ്ങിയ ഗിരീഷ് കുമാർ എന്ന ഉദ്യോഗസ്ഥനെ തെളിവ് സഹിതം പൊക്കിയതോടെ കടക്ക് പുറത്ത് എന്ന് പറയാൻ മന്ത്രിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി. ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ കക്ഷി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകുകയും പരാതിയിന്മേലുള്ള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലൻസ് കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകൾ പിടികൂടി കോടതിയിൽ ഹാജരാക്കി ഗിരീഷിനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിനെ ഒരുവർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്..ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ് എന്നും മന്ത്രി ജി സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മന്ത്രി ജി സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാർക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സർക്കാർ. വാക്കും പ്രവർത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നത്.രജിസ്‌ട്രേഷൻ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വർഷമായി നിരവധി പരിഷ്‌കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.കുറച്ച് ദിവസം മുമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ വന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയ മുക്കം സബ് രജിസ്ട്രാർ ഉൾപ്പെടെ നാല് പേരെ സസ്‌പെന്റ് ചെയ്ത് നിർത്തിയിരിക്കുകയാണ്. അത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ പിന്തുണയുണ്ടാക്കിയ കാര്യവുമാണ്.

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം രജിസ്‌ട്രേഷൻ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോൾ സർക്കാർ സർവ്വീസിൽ നിന്നും പുറത്താക്കുന്നത്. സർവ്വീസിൽ നിന്നും പുറത്താക്കുന്നതിന് സർക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്.ഈ സന്ദേശം ഉൾകൊള്ളാൻ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം വരുന്ന ജീവനക്കാരും. എന്നാൽ ഇതൊന്നും ഉൾകൊള്ളാത്ത അപൂർവ്വം ചില ഉദ്യോഗസ്ഥരെയും കാണാം, അവർക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവർത്തിക്കണം.

കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ സമർപ്പിച്ച കക്ഷിയിൽ നിന്നും ചാല സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി. ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ കക്ഷി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകുകയും പരാതിയിന്മേലുള്ള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലൻസ് കോട്ടപ്പടി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകൾ പിടികൂടി കോടതിയിൽ ഹാജരാക്കി ടിയാനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി ഗിരീഷ് കുമാറിനെ ഒരുവർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്..ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സർവീസിൽ തുടരാൻ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇതൊരു മുന്നറിയിപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP