Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കാൻ സർക്കാർ അനുവാദം നൽകിയത് ആർക്കു വേണ്ടി? കാടിന്റെ മക്കളെ പറ്റിച്ചു തടിമാഫിയ കോടികൾ കൊയ്യും; കൂട്ടിനു വനം-റവന്യൂ വകുപ്പുകളും

പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കാൻ സർക്കാർ അനുവാദം നൽകിയത് ആർക്കു വേണ്ടി? കാടിന്റെ മക്കളെ പറ്റിച്ചു തടിമാഫിയ കോടികൾ കൊയ്യും; കൂട്ടിനു വനം-റവന്യൂ വകുപ്പുകളും

പത്തനംതിട്ട: പട്ടയഭൂമിയിലും ആദിവാസി സെറ്റിൽമെന്റിലും നട്ടുവളർത്തിയ മരങ്ങൾ ഉപാധികളില്ലാതെ മുറിച്ചു നീക്കാൻ സർക്കാർ അനുമതി നൽകിയത് ആർക്കു വേണ്ടി? ലക്ഷങ്ങൾ വില മതിക്കുന്ന തടികൾ അക്ഷരാഭ്യാസമില്ലാത്ത ആദിവാസികളിൽനിന്ന് ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ വനം മാഫിയ രംഗത്തു വന്നു.

ഒത്താശ ചെയ്യാൻ വനം-റവന്യു അധികൃതർ കൂടിയായതോടെ വൻ ആദിവാസിചൂഷണത്തിന് വഴി തെളിയുന്നു. കഴിഞ്ഞ മാസം 12 നാണ് ഉപാധികളില്ലാതെ, പട്ടയഭൂമിയിൽനിന്നും ആദിവാസി സെറ്റിൽമെന്റുകളിൽനിന്നും പ്ലാവ്, ആഞ്ഞിലി മരങ്ങൾ മുറിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തു വന്നത്.

സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ ആഞ്ഞിലി, പ്ലാവ് എന്നിവ മുറിച്ചു നീക്കുന്നതിനാണ് അനുവാദം നൽകിയിട്ടുള്ളത്. ഉത്തരവിന്റെ പകർപ്പുമെടുത്ത് തടി മാഫിയ ആദിവാസികളെ ലക്ഷ്യമിട്ട് വട്ടം ചുറ്റിത്തുടങ്ങി. വന്മരങ്ങൾ ചുളുവിലയ്ക്ക് തട്ടിയെടുക്കുക എന്നതാണ് ലക്ഷ്യം. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ വരെ തുച്ഛമായ വിലയ്ക്ക് കരാർ ഉറപ്പിച്ച് അഡ്വാൻസും ഇക്കൂട്ടർ നൽകി കഴിഞ്ഞു.

1993 ലാണ് പറമ്പിൽ നട്ടുവളർത്തിയ ആഞ്ഞിലിയും പ്ലാവും മുറിക്കുന്നതിനുള്ള അനുമതി സർക്കാർ ഉപാധികളോടെയാക്കിയത്. അനുമതി നൽകിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവിൽ ആ പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പണംകൊടുത്ത് ആദിവാസികളെ ചൂഷണം ചെയ്യാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ആദിവാസികളുടെ ദൗർബല്യം മനസിലാക്കി അതു മുതലെടുത്താണ് കച്ചവടം.

കിഴക്കൻ മലയോരമേഖലയിലേക്ക് തടി വ്യാപാരികൾ കൂട്ടത്തോടെ എത്തി തുടങ്ങിയിട്ടുണ്ട്. വർഷങ്ങളായി വനമേഖലയിൽ മുറിക്കാതെ നിന്ന മരങ്ങൾക്ക് നല്ല കാതൽ ലഭിക്കും. ചുളുവിലയ്ക്ക് എടുക്കുന്ന മരത്തിന്റെ കാതലിൽ നിന്ന് വിൽപനക്കാർക്ക് ലക്ഷങ്ങൾ ലാഭമുണ്ടാക്കാൻ കഴിയും. ആദിവാസികളെ ബോധവൽക്കരിക്കാൻ ആളില്ലാത്തതും അതു ചെയ്യേണ്ടവർ തടി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതും ഇവർക്ക് തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP