Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

ഗൗതം ഗംഭീറിന് വീണ്ടും ഐസിസിന്റെ ഭീഷണി മെയിൽ; ഇന്നലെ കൊല്ലാൻ പദ്ധതിയിട്ടു, പക്ഷേ നിങ്ങൾ രക്ഷപ്പെട്ടുവെന്ന് ഉള്ളടക്കം; കുടുംബത്തെ സ്‌നേഹിക്കുന്നുവെങ്കിൽ കാശ്മീർ പ്രശനത്തിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പ്

ഗൗതം ഗംഭീറിന് വീണ്ടും ഐസിസിന്റെ ഭീഷണി മെയിൽ;  ഇന്നലെ കൊല്ലാൻ പദ്ധതിയിട്ടു, പക്ഷേ നിങ്ങൾ രക്ഷപ്പെട്ടുവെന്ന് ഉള്ളടക്കം; കുടുംബത്തെ സ്‌നേഹിക്കുന്നുവെങ്കിൽ കാശ്മീർ പ്രശനത്തിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും ഭീഷണിക്കത്ത്. രണ്ടാം തവണയാണ് തുടർച്ചയായി ഗംഭീറിന് ഭീഷണി മെയിൽ വരുന്നത്. 'ഞങ്ങൾ നിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങൾ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങൾ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങളും കുടുംബവും രാഷ്ട്രീയത്തിൽ നിന്നും കാശ്മീർ പ്രശ്നത്തിൽ നിന്നും അകന്നു നിൽക്കണമെന്ന് ഇ മെയിലിൽ പറയുന്നു.

ഐസിസ് കാശ്മീർ എന്ന ഐഡിയിൽ നിന്നാണ് രണ്ടാമത്തെ ഇ മെയിലും അയച്ചിരിക്കുന്നത്. നേരത്തെ തനിക്കും കുടുംബത്തിനും ഐസിസ് തീവ്രവാദികളുടെ വധഭീഷണിയുണ്ടെന്ന് ഗൗതം ഗംഭീർ അറിയിച്ചിരുന്നു. മെയിൽ വന്നത് സംബന്ധിച്ച് ഡൽഹി പൊലീസിനെ സമീപിച്ചിരുന്നു.ഇതിനെ പിന്നാലെ ഗംഭീറിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ ഇ മെയിൽ ലഭിച്ചത്. 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ അതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മത്സരിച്ച ഗംഭീർ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP