Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഹിന്ദുക്കൾ താമസിക്കുന്നിടത്ത് വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പെന്തകോസ്തുകാരെ കൊണ്ട് ലഘുലേഖകൾ കീറിപ്പിച്ച വീരശൂര പരാക്രമി; മുഖമടിച്ച് പൊട്ടിക്കും എന്ന് പാസ്റ്റർമാരോട് പറഞ്ഞ് ഹിന്ദു സംസ്‌കാരത്തെ രക്ഷിച്ച പരിവാറുകാറുകാരുടെ ധീരൻ; ശബരിമല സമരത്തിലെ ഓട്ടം ഉണ്ടാക്കിയത് നാണക്കേട്; കേസ് പിൻവലിച്ചപ്പോൾ പാസ്റ്റർക്കൊപ്പം ഫോട്ടോയും; സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യമെന്ന് തിരിച്ചറിഞ്ഞ പിന്മാറ്റം; 'ഓടിയവൻ' ഗോപിനാഥൻ കൊടുങ്ങല്ലൂർ ഇപ്പോഴും പറയുന്നത് ഓട്ടക്കാരൻ താനല്ലെന്ന്

ഹിന്ദുക്കൾ താമസിക്കുന്നിടത്ത് വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പെന്തകോസ്തുകാരെ കൊണ്ട് ലഘുലേഖകൾ കീറിപ്പിച്ച വീരശൂര പരാക്രമി; മുഖമടിച്ച് പൊട്ടിക്കും എന്ന് പാസ്റ്റർമാരോട് പറഞ്ഞ് ഹിന്ദു സംസ്‌കാരത്തെ രക്ഷിച്ച പരിവാറുകാറുകാരുടെ ധീരൻ; ശബരിമല സമരത്തിലെ ഓട്ടം ഉണ്ടാക്കിയത് നാണക്കേട്; കേസ് പിൻവലിച്ചപ്പോൾ പാസ്റ്റർക്കൊപ്പം ഫോട്ടോയും; സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യമെന്ന് തിരിച്ചറിഞ്ഞ പിന്മാറ്റം; 'ഓടിയവൻ' ഗോപിനാഥൻ കൊടുങ്ങല്ലൂർ ഇപ്പോഴും പറയുന്നത് ഓട്ടക്കാരൻ താനല്ലെന്ന്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഹിന്ദുത്വത്തിന്റെ തീവ്രത പോരെന്ന് പറഞ്ഞ് ആർഎസ്എസ് ബന്ധം അവസാനിപ്പിച്ച ഹൈന്ദവ നേതാവായിരുന്നു ഗോപിനാഥ് കൊടുങ്ങല്ലൂർ. പാസ്റ്റർമാരെ ആക്രമിച്ച കേസിൽ അടക്കം പ്രതി. പ്രതീഷ് വിശ്വനാഥിന്റെ സന്തത സഹചാരി. ഹിന്ദു ഹെൽപ് ലൈനിന്റെ മുന്നണി പോരാളി. ഇത്തരത്തിലൊരു വ്യക്തിയാണ് തീവ്ര ഹിന്ദുത്വ നിലപാട് വെടിഞ്ഞ് സംഘടനാ പ്രവർത്തനം നിർത്തിയത്. രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവ് സംഘടന വിട്ടുമ്പോൾ അത് സിപിഎം ഇടപെടലാണ് ഇതിന് കാരണമെന്ന വിശദീകരണവുമായി പരിവാറുകാരും രംഗത്ത് വരുന്നു. അങ്ങനെ പരിവാറുകാരുടെ ശത്രുവായി മാറുകയാണ് ഇന്ന് ഗോപിനാഥ് കൊടുങ്ങല്ലൂർ.

രാഷ്ട്രീയ ബജ്റംഗ്ദൾ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂരാണ് തീവ്ര ഹിന്ദുത്വ നിലപാട് വെടിഞ്ഞ് സംഘടനാ പ്രവർത്തനം നിർത്തിയത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ഹെൽപ്പ് ലൈനിന്റെ ഭാഗമായിരുന്നു ഈ സംഘടനയും. പലവിധ കേസുകളിൽ പ്രതീഷ് അടക്കമുള്ളവരുടെ സഹായം കിട്ടാത്തതാണ് ഇതിന് കാരണം. മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാർത്ഥതയും ഫേസ്‌ബുക്കിൽ മാത്രം പോരാ പ്രവൃത്തിയിൽ ആണ് കാണിക്കേണ്ടത്-ഇതാണ് ഗോപിനാഥന് പറയാനുള്ളത്.

ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്‌കാരം. രാഷ്ട്രീയ ബജ്റംഗ്ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ക്രിസ്ത്യൻ മത പരിവർത്തനത്തിനെത്തിയെന്ന് ആരോപിച്ച് പാസ്റ്റർമാരെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആക്രമിച്ചിരുന്നു. മത പ്രചരണാർത്ഥമുള്ള ലഘുലേഖകൾ വീടുകളിൽ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റർമാരെയാണ് തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ഇത് ഏറെ വിവാദമായി. ഈ കേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 19നായിരുന്നു കേസ് പറഞ്ഞവസാനിപ്പിച്ചത്.

ഹിന്ദുക്കൾ താമസിക്കുന്നിടത്ത് നിങ്ങൾ വരേണ്ട കാര്യമില്ല എന്ന് പറഞ്ഞ് പാസ്റ്റർമാരെ കൊണ്ട് തന്നെ ലഘുലേഖകൾ കീറിപ്പിക്കുകയും ഇനി ഈ പണിക്ക് വന്നാൽ മുഖമടിച്ച് പൊട്ടിക്കും എന്ന് പാസ്റ്റർമാരെ കൊണ്ട് പറയിക്കുകയും ചെയ്തത് ഗോപിനാഥ് ആയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി. വീഡിയോ വിവാദമായതോടെ പൊലീസ് കേസെടുക്കുകയും പ്രതികൾക്കായി ലുക്ക്ഔട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി. ഗോപിനാഥൻ കൊടുങ്ങല്ലൂർ എന്ന ഫേസ്‌ബുക്ക് പേജിൽ ഗോപിനാഥിനെ കണ്ടെത്താനുള്ള ലുക്ക്ഔട്ട് നേട്ടീസ് അയാൾ തന്നെ ഷെയർ ചെയ്തതും ചർച്ചയായി. ലുക്ക്ഔട്ട് നോട്ടീസ് സ്വന്തം വാളിൽ ഷെയർ ചെയ്യുന്ന ചങ്കൂറ്റം കണ്ടിട്ടുണ്ടോ മരണമാസ്സ് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാർ അനുകൂല ഐഡികൾ അന്ന് ഇത് ഷെയർ ചെയ്തത്.

മതപരിവർത്തനത്തെ തടഞ്ഞ് ഹിന്ദു സംസ്‌കാരത്തെ രക്ഷിച്ച ആളാണ് ഗോപിനാഥൻ എന്ന തരത്തിൽ നിരവധി പേരാണ് ഇയാളുടെ വാളിൽ അഭിനന്ദനങ്ങൾ അന്ന് എഴുതിയത്. പിന്നീടാണ് ശബരിമല സമരമെത്തിയത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നടത്തിയ അക്രമ ഹർത്താലിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഓട്ടക്കാരൻ കൊടുങ്ങല്ലൂരിലെ ചിത്രവും വൈറലായിരുന്നു. അന്ന് ആർഎസ്എസ് വിട്ട് പ്രതീഷിനൊപ്പമായിരുന്നു ഇയാളുടെ പ്രവർത്തനം. അന്ന് ഫോട്ടോയിലുള്ളത് ഗോപിനാഥ് അല്ലെന്ന വാദവും ഉയർന്നിരുന്നു. ഗോപി മുടി മുറിച്ചിട്ട് മൂന്ന് മാസമായെന്നും തങ്ങളുടെ പ്രവർത്തകർ ആരുംതന്നെ ഓടാറില്ലെന്നും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഈ നിലപാട് ഇപ്പോഴും ഗോപിനാഥ് ആവർത്തിക്കുന്നുണ്ട്.

സംഘടനാ പ്രവർത്തനം നിർത്തുമ്പോഴും ഓട്ടത്തിന്റെ ചിത്രം മാധ്യമങ്ങളിൽ എത്തി. ഈ ഘട്ടത്തിലും ഇത് താനല്ലെന്ന് വിശദീകരിക്കുന്നുണ്ട് ഇയാൾ. ഇതിനുത്തരം നിങ്ങൾ തന്നെ പറയേണ്ടി വരും ഞാൻ അത് പറയിപ്പിക്കും എന്റ ഫോട്ടോയും ഏതോ ഒരു വ്യക്തി ഓടുന്ന ഫോട്ടോയും വെച്ച് കൊറേ കാലം ആയി എല്ലാരും ട്രോളാണ് ഇതു ഞാൻ അവസാനിപ്പിച്ചു തരാം-എന്നാണ് പറയുന്നത്. ഏതായാലും താനല്ലെ ഓടുന്നതെന്ന വാദത്തിൽ ഇയാൾ ഇപ്പോഴും ഉറച്ചു നിൽക്കുകായണ്. കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്‌റ്റേഷനുകളിലായി 16 ഓളം ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരവും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.

പെന്തകോസ്തു വിഭാഗത്തിലെ വൈദികൻ വെട്ടിപ്പറമ്പിൽ അബ്രഹാം തോമസ്, പത്തനംതിട്ട സ്വദേശികളായ മൂന്ന് ബൈബിൾ സ്‌കൂൾ വിദ്യാർത്ഥികളേയും മേത്തല വിപി തുരുത്തിൽ വച്ചാണ് ഗോപിനാഥൻ ആക്രമിച്ചത്. തുടർന്ന് ബംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി രഹസ്യമായി വീട്ടിലെത്തി. ഈ വിവരമറിഞ്ഞ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഹിന്ദു വീടുകളിൽ കയറുന്നില്ലെന്ന് പറഞ്ഞിട്ടും സംഘം ഇവരെ വെറുതേ വിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ആക്രമികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

അന്ന് വീഡിയോ വൈറലാകാൻ തുടങ്ങിയതോടെ വൻ പ്രതിഷേധമാണ് സംഭവത്തിൽ ഉയർന്നത്. പിന്നാലെ പാസ്റ്റർ ഗോപിനാഥനെതിരെ പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് പിന്നീട് പറഞ്ഞു തീർക്കുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ടും ഇയാൾ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. സെപ്റ്റംബർ 20നായിരുന്നു ഇത്.

കേസ് ഒത്തുതീർപ്പായതിൽ ഗോപിനാഥ് കോടുങ്ങല്ലൂരിട്ട പോസ്റ്റ്

18.9.2019.എടുത്ത ഫോട്ടോ ആണിത് എന്റ പേരിൽ ഉണ്ടായ വളരെ വയറലായ ഒരു കേസ് അത് തീർന്ന സമയം, ആ സന്തോഷത്തിൽ ഞങ്ങൾ ഒരുമിച്ചു ഒരു ഫോട്ടോ എടുത്തു അതിൽ എനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല, പിന്നെ ഇതിന്റ പേരിൽ ട്രോളേഴ്സ് നിങ്ങൾ വെറുതെ ഇരിക്കരുത് plz എന്നെ ഒന്നും കൂടെ ഒന്ന് ഫെയ്മസ് ആക്ക് ?????????? ആരൊക്കെ ചവിട്ടി താത്താൻ നോക്കിയാലും അതിലും കരുത്തനായി ഞാൻ വരും, തോറ്റു കൊടത്തു ശീലം ഇല്ല,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP