Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടിയേരി അന്വേഷിച്ചെന്ന് ഏട്ടൻ പറഞ്ഞപ്പോൾ അടുത്തു പോയി; ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു; എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം; അതെ... അത്ര വയറില്ല അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു; ഒറ്റ സ്‌ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....; വിമർശന കാർട്ടൂണിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് മറുപടിയുമായി മാതൃഭൂമി കാർട്ടൂണിസ്റ്റ്; അശാന്തിയുടെ വേരുകൾ തുറന്നു കാട്ടുമെന്ന് ഗോപീകൃഷ്ണൻ പ്രഖ്യാപിക്കുമ്പോൾ

കോടിയേരി അന്വേഷിച്ചെന്ന് ഏട്ടൻ പറഞ്ഞപ്പോൾ അടുത്തു പോയി; ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു; എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം; അതെ... അത്ര വയറില്ല അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു; ഒറ്റ സ്‌ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....; വിമർശന കാർട്ടൂണിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് മറുപടിയുമായി മാതൃഭൂമി കാർട്ടൂണിസ്റ്റ്; അശാന്തിയുടെ വേരുകൾ തുറന്നു കാട്ടുമെന്ന് ഗോപീകൃഷ്ണൻ പ്രഖ്യാപിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജെയ്‌ഷെ മുസ്തഫ.. ഇമ്രാനൊന്നും സൈക്കിൾ സവാരി നടത്തുന്ന കോടിയേരി... കേരളത്തിലെ രാഷ്ട്രീയത്തിലെ അശാന്തിയുടെ വേരുകളാണ് എന്നും കാർട്ടൂണിലൂടെ ഗോപീകൃഷ്ണൻ വരച്ചു കാട്ടിയത്. കേരള കൗമുദിയിലൂടെ പ്രശസ്തനായി മാതൃഭൂമിയിൽ എത്തിയ മലയാളിയുടെ സ്വന്തം കാർട്ടൂണിസ്റ്റാണ് ഗോപീകൃഷ്ണൻ. ചില വരകൾ അതിലെ കഥാപാത്രങ്ങൾക്ക് കൊള്ളാറുണ്ട്. അത്തരത്തിൽ സിപിഎം സൈബർ സഖാക്കൾക്ക് കൊണ്ട് രണ്ട് കാർട്ടൂണുകളായിരുന്നു ജെയ്‌ഷെ മുസ്തഫയും കോടിയേരിയുടെ സൈക്കിൾ യാത്രയും. ഇതോടെ ഗോപീകൃഷ്ണനെതിരെ സൈബർ ആക്രമണം തുടങ്ങി. ഇതിന് കരുതലോടേയും ഗൗരവത്തോടേയും മറുപടി നൽകുകയാണ് മാതൃഭൂമിയുടെ കൂർട്ടൂണിസ്റ്റ്. മാതൃഭൂമിയുടെ സൺഡേ സ്‌ട്രോക്കിൽ ഇനിയും രാഷ്ട്രീയത്തിലെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമെന്ന് വ്യക്തമാക്കുകയാണ് ഗോപീകൃഷ്ണൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഗോപീകൃഷ്ണൻ വിമർശകർക്ക് മറുപടി നൽകുന്നത്.

പുരോഗമന ഗ്രൂപ്പിൽ താനുണ്ടാകില്ലെന്നും ദേശാഭിമാനിയിൽ ജോലി തരാത്തതിലുള്ള പ്രശ്‌നമല്ലേ കാർട്ടൂണിലെ വൈരാഗ്യത്തിന് പിന്നിലെന്നൊക്കെയാണ് സൈബർ സഖാക്കൾ ഉയർത്തുന്ന ചോദ്യം. വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ വിമർശനത്തേയും ഗൗരവത്തോടെ കണ്ട് തള്ളിക്കളയുകയാണ് കാർട്ടൂണിസ്റ്റ്. ഇവർക്കെല്ലാം ഉത്തരമായി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശവും നിരത്തുന്നു. കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. 'എന്താ സാർ? ഞാൻ ചോദിച്ചു.-ഗോപീകൃഷ്ണൻ തുടർന്നെഴുതുന്നു.

എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്‌ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....-ഇതാണ് ഗോപീകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയിൽ നിന്നുണ്ടായ അനുഭവം. അതായത് തന്റെ കാർട്ടൂണുകളെ നല്ല അർത്ഥത്തിൽ തന്നെ കോടിയേരിയെ പോലുള്ള നേതാക്കൾ എടുക്കുന്നു. അതിലെ വിമർശനവും വരകളിലെ സവിശേഷതകളുമെല്ലാം നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നുണ്ട്. അതുകൊണ്ട് തന്നെ പലവിധ നേട്ടങ്ങളുണ്ടാക്കാനായുള്ള സൈബർ സഖാക്കളുടെ വിമർശനങ്ങളെ തള്ളിക്കളയുന്നുവെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് കാർട്ടൂണിസ്റ്റ്.

ഗോപീകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സൺഡേ സ്‌ട്രോക്കിന്റെ പേരിൽ എന്തു വരയ്ക്കണമെന്ന ഉപദേശവും ശകാരവും നിൽക്കുന്നില്ല. പണ്ട് ദേശാഭിമാനിയിൽ ജോലി നൽകാത്തതിന്റെ പകയാണെന്ന് വി.എസിന്റെ സെക്രട്ടറിയായിരുന്ന സുരേഷും കൊയിലാണ്ടിയിലെ എൻ.വി.ബാലകൃഷ്ണനും. പുരോഗമന ഗ്രൂപ്പിൽ നീ ഉണ്ടാവില്ല എന്ന് പഴയ സഹപാഠി ഇൻബോക്‌സിൽ. ബാലകൃഷ്ണൻ (കോടിയേരിയല്ല )ഒരു പടി കൂടി കടന്ന് ``ഈയുള്ളവനൊപ്പമാണ് ഗോപീകൃഷ്ണൻ പണ്ട് ദേശാഭിമാനിയുടെ പടികേറിയതെന്ന്`` പച്ചക്കള്ളം തട്ടിവിടുന്നു . കാർട്ടൂണുമായി ഒറ്റയ്ക്കാണ് സാർ ഞാൻ പോയത്. നിങ്ങൾ പറയുന്ന പോലെ അന്ന് അവിടെ ആരും എന്നെ അപമാനിച്ചിട്ടില്ല. കാർട്ടൂൺ കൊടുത്തില്ല എന്നത് നേരാണ് .അത് അന്നു തന്നെ എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏത് കാർട്ടൂണിസ്റ്റിനുമുണ്ടാകും അതുപോലുള്ള അനുഭവങ്ങൾ. ആദ്യകാലത്ത് കേരളകൗമുദിയിൽ എൻ. പി .മുഹമ്മദ് റസിഡണ്ട് എഡിറ്റർ ആയിരുന്ന കാലം .അന്ന് പ ത്ത് കാർട്ടൂൺ തള്ളിയാൽ ഒന്നാണ് പ്രസിദ്ധീകരിക്കുക.. ദേശാഭിമാനിയിലെ ഒരു സബ് എഡിറ്റർ അന്ന് യേശുദാസനെ പോലെ ഗഫൂറിനെ പോലെ ഒക്കെ വരയ്ക്കണമെന്ന് ഉപദേശിച്ചതോർക്കുന്നു. അതൊക്കെ സ്വാഭാവികം. പക്ഷെ അന്ന് അവരെ പോലെ ഞാൻ വരച്ചില്ല. എന്റെ ശൈലിയിൽ മാത്രം വരച്ചു.ഇന്ന് ദേശാഭിമാനിയിലെ കാർട്ടൂണിസ്റ്റിന്റെ വര കണ്ടാൽ ഞാനാണോ വരച്ചതെന്ന് എനിക്കു തന്നെ തോന്നാറുണ്ട്.

പഴയ വി എസ് പക്ഷക്കാരായ സുരേഷിനും എൻ വി ബാലകൃഷ്ണനുമൊക്കെ ഇതുകൊണ്ടൊരു മെച്ചമുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ കാർട്ടൂൺ ഉപ്പുമാങ്ങ പരുവമായി എന്ന് പണ്ട് പാർട്ടി പത്രത്തിൽ എഴുതിയിരുന്നു അശോകൻ ചെരിവിൽ. ഇപ്പോ ചെരിവിൽ ആരായി! അപ്പോൾ പറഞ്ഞു വന്നത്. വിമർശനങ്ങൾനടക്കട്ടെ ....തെറി വിളി വേണ്ട. ഞാൻ വര നിർത്താനും പോകുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു..

കഴിഞ്ഞ മാസം തലശ്ശേരി ടൗൺ ഹാളിൽ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണൻ. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാർട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോൾ.. ' എന്താ സാർ? ഞാൻ ചോദിച്ചു.

എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോൾ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്‌ട്രെച്ചിന് വയറു കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....

പെരിയയിലെ കൊലപാതകത്തിനിടെ കാസർഗോട്ടെ സിപിഎം നേതാവിനെ ജെയ്ഷെ മുസ്തഫയെന്ന് പോക്കറ്റ് കാർട്ടൂണിലൂടെ മാതൃഭൂമിയിൽ കളിയാക്കിയ ഗോപീകൃഷ്ണനെ സിപിഎം സൈബർ പോരാളികൾ കടന്നാക്രമച്ചിരുന്നു. സിപിഎം നേതാവ് മുസ്തഫ പൊലീസിൽ പരാതി നൽകുമെന്നും പ്രഖ്യാപിച്ചു. താനൊരു മുസ്ലീമായതു കൊണ്ടാണ് ഇത്തരത്തിൽ അധിക്ഷേപിച്ചതെന്നും തീവ്രവാദത്തിൽ മതത്തെ കലർത്തിയ ഗോപീകൃഷ്ണനെ മാതൃഭൂമി നിലയ്ക്ക് നിർത്തണമെന്നുമായിരുന്നു ആവശ്യം. ഇടതുപക്ഷ സൈബർ ആക്രമണങ്ങൾ ശക്തമായിട്ടും കാർട്ടൂണിലെ പരിഹാസത്തെ ഗോപീകൃഷ്ണൻ ഉപേക്ഷിച്ചില്ല. ഇമ്രാൻ ഖാനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ഒരു സൈക്കിളിലാണ് കാർട്ടൂണിൽ യാത്ര ചെയ്തത്. ചേട്ടേന്റേയും എന്റേയും ഒരേ ശബ്ദമെന്ന് പാക് പ്രധാനമന്ത്രി ചവിട്ടുന്ന സൈക്കിളിന് പിറകേ ഇരുന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി. ഇതോടെ മാതൃഭൂമിക്കെതിരെ വീണ്ടും സൈബർ സഖാക്കൾ രംഗത്ത് എത്തി. ഇതോടെയാണ് വിമർശകരെ തള്ളിപ്പറഞ്ഞ് ഗോപീകൃഷ്ണനും എത്തുന്നത്.

മാതൃഭൂമി മാപ്പു പറയണം. ഒരു കമ്യൂണിസ്റ്റിന്റെ പേരിലെ മതത്തിൽ നോക്കി വർഗീയവിഷം ചീറ്റിയതിന്. ഇന്ത്യ ഹിന്ദു തീവ്രവാദ രാഷ്ട്രമായി മാറാതിരിക്കാൻ കേവലസാന്നിധ്യം കൊണ്ട് കാരണമായ ഒരു സമൂഹത്തെയാകെ അപമാനിച്ചതിനെന്നായിരുന്നു ജെയ്ഷെ മുസ്തഫയെന്ന കാർട്ടൂണെത്തിയപ്പോൾ ഉണ്ടായ വിമർശനവും പ്രചരണവും.ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും ഒരു സൈക്കിളിൽ ഗോപീകൃഷ്ണൻ കയറ്റിയത്. കാശ്മീർ പ്രശ്ന പരിഹാരത്തിന് യുദ്ധം വേണ്ട ചർച്ച മതിയെന്നായിരുന്നു കോടിയേരി പറഞ്ഞ്. ഇത് ദേശീയ തലത്തിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പെരിയയിലെ ഇരട്ടകൊല നടത്തുമ്പോൾ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കരുതെന്ന് പറയുന്നത് എവിടെത്തെ ന്യായമെന്ന ചോദ്യവുമെത്തി. ഈ വാദത്തിനെ പിന്തുണയക്കുന്ന തരത്തിലാണ് ഗോപീകൃഷ്ണന്റെ കാർട്ടൂൺ.

ഒരു കാർട്ടൂൺ കൊണ്ട് ഒരുപാടു രാഷ്ട്രീയം പറയുകയും പല കൊലകൊമ്പൻ മാരെയും വിറപ്പിക്കുകയും ചെയ്ത മഹാന്മാരുടെ നാടാണ് ഇന്ത്യ.... പോക്കറ്റ് കാർട്ടൂൺ ഏറ്റവും മഹത്തരവും ചിന്തനീയയുമാണ് എന്നതും ഒരു പത്രത്തിന്റെ എഡിറ്റോറിയലിനോളം പ്രധാനമെന്നതും മനോരമയുടെ കുഞ്ചൂ കുറുപ്പ് തെളിയിക്കുന്നു..... ഗോപീകൃഷ്ണൻ ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് ആണ് എന്നത് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ് ... പക്ഷെ തുടർച്ചയായി അദ്ദേഹം മാതൃഭൂമിയിലെ സൺഡേ ട്രാക്ൾസിൽ വരക്കുന്നത് ഏറ്റവും നിന്ദ്യവും രാജ്യദ്രോഹപരവും വർഗീയതയുടെ എല്ലാ സീമകളും ലങ്കിക്കുന്നവയുമാണ് എന്ന് പറയാതെ വയ്യ.......... മലയാളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം പേറി എന്ത് തെണ്ടിത്തരവും വരയ്ക്കാം... എഴുതാം... പറയാം.... ഈ വര തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരുന്നെങ്കിൽ... എന്ന് ഗോപീകൃഷ്ണൻ ഒരു ഫ്രാക്ഷൻ ഓഫ് എ സെക്കന്റ് ആലോചിച്ചാൽ നല്ലത്.... വാൽകഷ്ണം..... പണ്ട് ദേശാഭിമാനിൽ കാർട്ടൂണിസ്റ്റിന്റെ ഒഴിവിലേക്ക് ഒരാൾ ഇന്റർവ്യൂ വിൽ പങ്കെടുത്തെങ്കിലും നിയമനം ലഭിച്ചില്ല.... (പക തീർക്കരുത് )- വി എസ് അച്യൂതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ എസ് സുരേഷിന്റെ ഈ പോസ്റ്റ് പുതിയ ചർച്ചകളാണ് തുടങ്ങിയത്.

വിഎസിനൊപ്പം നിന്നതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവാണ് സുരേഷ്. ഇപ്പോഴും പാർട്ടിക്ക് പുറത്ത്. അതുകൊണ്ട് തന്നെ പുറത്തുള്ള സുരേഷിന്റെ പോസ്റ്റിനെ വലിയ ചർച്ചകൾക്കായി സിപിഎം സൈബർ സഖാക്കൾ തന്നെ എത്തി. ഇദ്ദേഹം ഈയിടെ വരയ്ക്കുന്ന വരകളിൽ വർഗീയത കലരുന്നു എന്ന തരത്തിൽ കാർട്ടൂൺ അതിരുവിട്ടതാണെന്ന അഭിപ്രായമെത്തി. അദ്ദേഹത്തിന്റെ വരകളിലേ രാഷ്ട്രീയം നല്ലത് തന്നെ പക്ഷെ എല്ലാ സീമകളും ലങ്കിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല... അത് സി പി എം നേതാക്കളെ ആയാലും ബി ജേ പി നേതാക്കളെ ആയാലുമെന്നും അഭിപ്രായമെത്തി. ഇങ്ങനെ സൈബർ സഖാക്കൾ കൂട്ടം ചേർന്ന് ഗോപീകൃഷ്ണനെ ആക്രമിച്ച് മുന്നേറിയപ്പോൾ പ്രതിരോധിക്കാൻ എത്തിയത് കുറച്ചു കാലം വരെ മാതൃഭൂമി എതിരാളികാളായി അറിയപ്പെട്ടിരുന്ന പരിവാറുകാരായികരുന്നു. ഇതോടെ ചർച്ചകൾ പുതിയ തലത്തിലുമെത്തി.

അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ ഭോഗസ്സക്തിയോടെ ആണ് പോകുന്നത് എന്ന് മീശയിൽ എഴുതിയപ്പോൾ സഖാക്കൾക്ക് അത് ആവിഷ്‌കാര സ്വാതന്ത്ര്യം. പാർട്ടി സെക്രട്ടറിക്കും ഇമ്രാൻ ഖാനും ഒരേ സ്വരം എന്ന് അതേ പത്രത്തിലെ ഒരു കാർട്ടൂണിസ്റ്റ് വിവക്ഷിച്ചപ്പോൾ സഖാക്കൾക്ക് അത് തെമ്മാടിത്തം. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പാർട്ടി സെക്രട്ടറി സ്വീകരിച്ച രാജ്യ വിരുദ്ധ നിലപാടിനെ അഗ്നി തുല്യമായ ആശയവും വരയും ഭാഷയും കൊണ്ട് ഒരു കാർട്ടൂണിസ്റ്റ് പരിഹസിക്കുമ്പോൾ പാർട്ടി സെക്രട്ടറിയെ പരിഹസിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പെടില്ല എന്നാണോ സഖാക്കൾ ഉദ്ദേശിക്കുന്നത് ? അങ്ങനെ വിരട്ടിയാൽ വളയുന്ന വരയും കൈയുമല്ല ഗോപി ചേട്ടന്റേത്. തരം പോലെ നിങ്ങൾക്ക് മാത്രം വ്യാഖ്യാനിച്ചെടുക്കാവുന്ന വാക്കുമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.-മാധ്യമ പ്രവർത്തകനായ സനിൽ കുമാറിന്റെ പോസ്റ്റാണ് ഈ വിഷയത്തിൽ പരിവാറുകാർ കൂടുതൽ ചർച്ചയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP