Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി നേതാവ് പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തിയത് സിനിമാ നിർമ്മാതാവ് ജോയ് ശക്തികുളങ്ങരയുടെ ഉടമസ്ഥതയിലുള്ള കുടിവെള്ള ഫാക്ടറി മാനേജരെ; എല്ലാ പാർട്ടികൾക്കും പിരിവ് നൽകാറുണ്ട, ആദ്യമായാണ് ചോദിച്ച പണം നൽകാത്തതിന് തെറിവിളി കേൾക്കേണ്ടി വന്നതെന്ന് മനോജ്

ബിജെപി നേതാവ് പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തിയത് സിനിമാ നിർമ്മാതാവ് ജോയ് ശക്തികുളങ്ങരയുടെ ഉടമസ്ഥതയിലുള്ള കുടിവെള്ള ഫാക്ടറി മാനേജരെ; എല്ലാ പാർട്ടികൾക്കും പിരിവ് നൽകാറുണ്ട, ആദ്യമായാണ് ചോദിച്ച പണം നൽകാത്തതിന് തെറിവിളി കേൾക്കേണ്ടി വന്നതെന്ന് മനോജ്

കൊല്ലം:ചവറയിൽ ബിജെപി നേതാവ് പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തിയത് സിനിമാ നിർമ്മാതാവ് ജോയ് ശക്തികുളങ്ങരയുടെ ഉടമസ്ഥതയിലുള്ള കുടിവെള്ള ഫാക്ടറി മാനേജരെ. ചവറ കൊറ്റംകുളങ്ങരക്ക് കിഴക്ക് ഭരണിക്കാവിൽ പ്രവർത്തിക്കുന്ന ജിതിൻ ഇൻസ്ട്രീസ് എന്ന കുടിവെള്ള സ്ഥാപനത്തിലെ മാനേജർ മനോജിനെയാണ് നേതാവ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഭീഷണി പെടുത്തിയ നേതാവിനെ ബിജെപി നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. സുഭാഷ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. എല്ലാ പാർട്ടികൾക്കും പിരിവ് നൽകാറുണ്ട്. എന്നാൽ ആദ്യമായാണ് ഇങ്ങനെയൊരനുഭവമെന്ന് മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പിരിവ് നൽകാതിരുന്ന വ്യാപാരിയെ ഭീഷണി പ്പെടുത്തി ബിജെപി നേതാവ് സംസാരിക്കുന്ന ശബ്ദരേഖ ഏതാനം ദിവസം മുമ്പായിരുന്നു പുറത്ത് വന്നത്. ചവറയിലുള്ള ഏതോ വ്യാപാരിയെ ഭീഷണിപ്പെടുത്തി പിരിവു ചോദിക്കുന്ന ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ ബിജെപി സ്റ്റേറ്റ് ഗവണമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനോടനുബന്ധിച്ച് നടന്ന സംഭവമാണെന്ന് ശബ്ദരേഖയിൽ നിന്നും മനസ്സിലാക്കാൻ പറ്റും. 5000 രൂപ പിരിവ് എഴുതിയ പാർട്ടി നേതാക്കൾക്ക് 3000 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന് വ്യാപാരി പറഞ്ഞതോടെയാണ് ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും.

ബിജെപി ജില്ലാ സെക്രട്ടറി എന്നും ചവറ മണ്ഡലത്തിന്റെ ചുമതലയുള്ള ഭാരവാഹി എന്നും സ്വയം പരിചയപ്പെടുത്തിയാണ് നേതാവ് സംസാരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ സ്റ്റേറ്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് 5000 രൂപ പിരിവ് എഴുതിയെന്നും ആ തുക കിട്ടിയില്ലെന്നും ശബ്ദരേഖയിൽ നേതാവ് പറയുന്നു. എന്നാൽ ഇത്രയും തുക നൽകാൻ കഴിയില്ലെന്നും 3000 രൂപ നൽകാമെന്നും വ്യാപാരി എന്നു കരുതുന്നയാൾ മറുപടി പറഞ്ഞു. സാമാന്യ മര്യാദയോടെ പിരിവെഴുതണമെന്നും എല്ലായ്‌പ്പോഴും പിരിവ് നൽകുന്നതാണെന്നും അതിനാൽ അത്രയും തുക നൽകാൻ കഴിയില്ലെന്നും അറിയിച്ചതോടെ നേതാവിന്റെ തനി സ്വരൂപം പുറത്ത് വന്നു. ടാ..പന്ന....താ... കാശ് തന്നില്ലേൽ കാണിച്ചു തരുമെന്നും നിനക്കിട്ട് പണി മേടിക്കുമെന്നും ഭീഷണിപ്പെടുത്തി കേട്ടാൽ അറയ്ക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിക്കുകയായിരുന്നു.

ബിജെപി.യ്ക്ക് വർഷത്തിൽ ഒരു പിരിവ് മാത്രമേ ഉള്ളൂ എന്നാണ് നേതാവിന്റെ അവകാശവാദം. എന്നാൽ കഴിഞ്ഞ വർഷം ആറ് തവണയിൽ കൂടുതൽ പിരിവ് നടത്തിയെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറയുന്നു. ചവറയിലെ മറ്റൊരു പ്രധാന നേതാവായ വെറ്റമുക്ക് സോമൻ 20000 രൂപ നൽകാത്തതിന്റെ പേരിൽ വെറ്റമുക്ക് സ്വദേശിയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. പൊലീസ് സ്റ്റേഷനിൽ പരാതിയായെത്തിയെങ്കിലും പാർട്ടി നേതാക്കളുടെയും മറ്റ് ചിലരുടെയും ഇടപെടലിൽ സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു. പാർട്ടിയുടെ പേരിൽ അനധികൃതമായി ചവറയിൽ നേതാക്കൾ പണം പിരിക്കുന്നതായി പാർട്ടിക്കാർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP