Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

സൗത്ത് കരലൈന കടലിടുക്കുൽ ഗവേഷകർ കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് മുൻപ് തകർന്ന കപ്പൽ; കണ്ടെത്തിയത് സ്വർണ നാണയങ്ങളും; മണ്ണിടയിലായ കപ്പൽ അവശിഷ്ടത്തിനുള്ളിലുള്ളത് കോടിക്കണക്കിന് രൂപയുടെ നിധി; കണ്ണുതള്ളി ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുഎസിലെ സൗത്ത് കാരലൈന കടലിൽ നിന്ന് ഗവേഷകർ കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് മുൻപ് തകർന്ന് അമേരിക്കൻ കപ്പലും നിറയെ സ്വർണനാണയങ്ങളും. കൊടുങ്കാറ്റ് വീശി ആടിയിളകുന്ന കടലിൽ ഏറെ വെല്ലുവിളികളെ നേരിട്ടാണ് ദൗത്യവുമായി പര്യവേഷകർ എത്തിയത്. കടലിൽ ഏകദേശം 60-80 അടി ആഴത്തിലാണത്. ആ കപ്പലിലുള്ളതാകട്ടെ, വമ്പൻ നിധിയും. അതായത്, കോടിക്കണക്കിനു രൂപ വില വരുന്ന സ്വർണനാണയങ്ങൾ

വെല്ലുവിളികളെ നേരിട്ട് നടത്തിയ ഗവേഷണത്തിൽ സ്വർണനാണയങ്ങളും ലഭിച്ചു. പക്ഷേ കപ്പലിലെ സകല നിധിയും കിട്ടിയിട്ടില്ല. കടലിനടിയിലെ മണലിൽ പുതഞ്ഞ് ഏകദേശം 510 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. അവ ഓരോന്നായി ഉയർത്തിയെടുക്കേണ്ടതുണ്ട്. പക്ഷേ അവിടെ കാത്തിരിക്കുന്നത് വമ്പൻ നിധിയാണെന്നത് ഉറപ്പ്. 1840 ജൂലൈ 25നാണ് ആവി എൻജിനിൽ പ്രവർത്തിക്കുന്ന യുഎസിന്റെ ചരക്കുകപ്പലുകളിലൊന്ന് കാരലൈനയിൽ മുങ്ങിപ്പോകുന്നത്.

മറ്റൊരു ചരക്കു കപ്പലായ ഗവർണർ ഡഡ്ലിയുമായി കൂട്ടിയിടിച്ചായിരുന്നു കപ്പൽ മുങ്ങിയത്. പക്ഷേ കപ്പലിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കപ്പലിലെ ചരക്കുകളാകട്ടെ പൂർണമായും കടലിൽ മുങ്ങിപ്പോവുകയും ചെയ്തു. കപ്പലിലെ പലതരം വസ്തുക്കൾക്കൊപ്പം പല പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വർണനാണയങ്ങളും ആഴങ്ങളിൽ മറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു ആ നാണയങ്ങൾ. യുഎസ് സർക്കാർ ഔദ്യോഗികമായി നിർമ്മിച്ചു വിതരണത്തിനെത്തിച്ച നാണയങ്ങളായിരുന്നു എല്ലാം. അത്തരത്തിലുള്ള നാണയങ്ങൾക്ക് ഇന്നത്തെ പുരാവസ്തുക്കളിൽ നിർണയിക്കാനാകാത്തത്ര മൂല്യമാണുള്ളത്. അതിനാലാണ് മറൈൽ ആർക്കിയോളജിസ്റ്റുകൾ ബ്ലൂ വാട്ടർ വെഞ്ച്വേഴ്‌സ് ഇന്റർനാഷനൽ എന്ന ഡൈവിങ് കമ്പനിയുമായി ചേർന്ന് എന്തുവില കൊടുത്തും കപ്പൽ കണ്ടെത്താൻ തീരുമാനിച്ചത്.

ഇതുവരെ ആകെ മൂന്നു സ്വർണ നാണയങ്ങൾ കണ്ടെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ. അഞ്ചു ഡോളറിന്റെയായിരുന്നു ആ നാണയങ്ങൾ. അതിൽ ഒരെണ്ണം 1836ലും രണ്ടെണ്ണം നിർമ്മിച്ചത് 1838ലുമായിരുന്നു. മൂന്നു നാണയങ്ങളും യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. നാണയങ്ങൾ കൂടാതെ പലതരം സ്ഫടിക വസ്തുക്കളും പാത്രങ്ങളും പിച്ചളയിൽ തീർത്ത കപ്പലിന്റെ ഭാഗങ്ങളുമെല്ലാം ഡൈവർമാർ കരയിലെത്തിച്ചു. രണ്ടു നൂറ്റാണ്ടു മുൻപുള്ള യുഎസ് ജീവിതം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് അതോടൊപ്പം കരയ്‌ക്കെത്തുന്നതെന്നും ഗവേഷകർ പറയുന്നു.

കണ്ടെത്തിയ മൂന്നു സ്വർണനാണയങ്ങൾ പോലും ലക്ഷങ്ങൾ വിലവരുന്നതാണ്. കാലാവസ്ഥയും ഡൈവർമാരുടെ സുരക്ഷയുമൊക്കെ നോക്കി നവംബറിലും ഇവിടെ പര്യവേക്ഷണം തുടരാനാണു തീരുമാനം. ഇതിനു ശേഷം മറ്റൊരു ആവിക്കപ്പലായ പുലസ്‌കിയാണ് പര്യവേക്ഷകരുടെ ലക്ഷ്യം. 1938 ജൂൺ 14നു മുങ്ങിയ ഈ കപ്പലിന്റെ സ്ഥാനം 2018ൽ കണ്ടെത്തിയിരുന്നു. അതിനകത്തും വിലമതിക്കാനാകാത്ത അമൂല്യവസ്തുക്കളുണ്ടെന്നാണു കരുതപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP