Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്‌നയും ഒന്നിച്ച് ശിവശങ്കർ നടത്തിയ വിദേശയാത്രകൾ; ഒപ്പം കരുതിയ ബാഗേജുകൾ; സ്വപ്‌നയുമായി നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകൾ; സൗഹൃദം മാത്രമെന്നും പണമിടപാടുകളെ കുറിച്ച് അറിയില്ലെന്നും ആവർത്തിച്ച് മുൻ ഐടി സെക്രട്ടറി; രണ്ടാം ദിവസവും 11 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ലെന്ന സൂചന നൽകി കസ്റ്റംസ്; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

സ്വപ്‌നയും ഒന്നിച്ച് ശിവശങ്കർ നടത്തിയ വിദേശയാത്രകൾ; ഒപ്പം കരുതിയ ബാഗേജുകൾ; സ്വപ്‌നയുമായി നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകൾ; സൗഹൃദം മാത്രമെന്നും പണമിടപാടുകളെ കുറിച്ച് അറിയില്ലെന്നും ആവർത്തിച്ച് മുൻ ഐടി സെക്രട്ടറി; രണ്ടാം ദിവസവും 11 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കറിന് ക്ലീൻ ചിറ്റില്ലെന്ന സൂചന നൽകി കസ്റ്റംസ്; ചൊവ്വാഴ്ച വീണ്ടും  ഹാജരാകണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തു വിട്ടയച്ചു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. നാലാം തവണ നടന്ന ചോദ്യം ചെയ്യൽ പതിനൊന്നു മണിക്കൂർ നീണ്ടു. രാവിലെ 11ന് ആരംഭിച്ച മാരത്തൺ ചോദ്യം ചെയ്യൽ രാത്രി പത്തിനു ശേഷമാണ് അ വസാനിച്ചത്. നേരത്തേ ഇന്നലെ ഉൾപ്പെടെ മൂന്നുതവണയായി 28 മണിക്കൂർ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന ചോദ്യം ചെയ്യൽ ശിവശങ്കറിനു നിർണായകമാണെന്നാണ് ലഭിക്കുന്ന സൂചന. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യൽ. ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

ക്ലീൻചിറ്റ് നല്കാതെയാണു ഇന്നും ഇദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലൂടെയെത്തിയ ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും സ്പെഷൽ സ്‌കൂളുകളിലും വിതരണം ചെ യ്യാൻ സാമൂഹികനീതി വകുപ്പ് വഴി ശിവശങ്കർ നടത്തിയ ഇടപെടലിനെക്കുറിച്ച് ഡയറക്ടറായിരുന്ന ടി.വി. അ നുപമ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. സ്വപ്നയും ശിവശങ്കറും ഒരുമിച്ചു നടത്തിയ വിദേശയാത്രകളെക്കുറിച്ചും ഇവർ കൊണ്ടുപോയ ബാഗേജുകളെക്കുറിച്ചും ചോദ്യമുണ്ടായി

സ്വർണക്കടത്ത് കേസിലെ ചില പ്രതികളെ കഴിഞ്ഞദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വച്ചാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. കേസിലെ പ്രതി സ്വപ്നയുമായി നടത്തിയ ദുരൂഹ വാട്‌സാപ് ചാറ്റുകളെ പറ്റിയും ചോദ്യങ്ങളുണ്ടായി.

സ്വപ്നയുടെ പണമിടപാടുകൾ, ലോക്കർ എടുത്തു നൽകാനിടയായ സാഹചര്യം, ലോക്കറിലെയും അക്കൗണ്ടുകളിലെയും പണത്തിന്റെ സ്രോതസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ആരാഞ്ഞു. സ്വപ്നയുമായി സൗഹൃദമുണ്ടെങ്കിലും അവരുടെ പണമിടപാടുകൾ തനിക്കറിയില്ലെന്ന നിലപാടാണ് ശിവശങ്കർ എടുത്തതെന്നാണു സൂചന. ഈന്തപ്പഴം ഇറക്കുമതി കേസ് കസ്റ്റംസ് പ്രിവന്റീവിന്റെ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നിരിക്കെ, ചോദ്യം ചെയ്യൽ കൊച്ചിയിലാക്കിയതു സ്വർണക്കടത്ത് കേസ് കൂടി പരിഗണിച്ചാണെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP