Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺസുലേററ്റിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് താൻ പെട്ടി കൈമാറുന്നതെന്ന് സരിത്ത് മൊഴി നൽകിയതോടെ നയതന്ത്ര നൂലാമാലകൾ; റോയും ഐബിയും അന്വേഷണം തുടങ്ങിയതോടെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടണം; കസ്റ്റംസുമായി സഹകരിക്കുമെന്നും സമഗ്രാന്വേഷണം വേണമെന്നും യുഎഇ അംബാസഡർ; ഇന്റർപോൾ അടക്കം ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന് സിപിഎമ്മും

കോൺസുലേററ്റിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് താൻ പെട്ടി കൈമാറുന്നതെന്ന് സരിത്ത് മൊഴി നൽകിയതോടെ നയതന്ത്ര നൂലാമാലകൾ; റോയും ഐബിയും അന്വേഷണം തുടങ്ങിയതോടെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടണം; കസ്റ്റംസുമായി സഹകരിക്കുമെന്നും സമഗ്രാന്വേഷണം വേണമെന്നും യുഎഇ അംബാസഡർ; ഇന്റർപോൾ അടക്കം ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്ന് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണ്ണക്കടത്തിൽ ഐബിയും റോയും അന്വേഷണം തുടങ്ങി. കസ്റ്റംസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. യുഎഇയുമായി ഇന്ത്യക്ക് അടുത്ത ബന്ധമുള്ളതിനാൽ എല്ലാ കാര്യങ്ങളിലും അവിടുത്തെ ഭരണകൂടത്തെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഡിപ്ലോമാറ്റിക് ബാഗിൽ 15 കോടി വിലമതിക്കുന്ന 30 കിലോ സ്വർണം സ്റ്റീൽ പൈപ്പിലും മറ്റുമാക്കി കടത്തിയത് അതീവഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പിടിയിലായ പ്രതി സരിത്തിന്റെ മൊഴി പ്രകാരം 2019 മുതൽ പലവട്ടമായി 100 കോടിയുടെ സ്വർണം കേരളത്തിലെ പല വിമാനത്താവളങ്ങളിലൂടെ കടത്തിയിട്ടുണ്ട്. ഈ സ്വർണം ആർക്കെത്തിച്ചു, യുഎഇ കോൺസുലേറേറിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടോ, കമ്മീഷൻ പറ്റുന്നവർ സരിത്തും സ്വപ്‌ന സുരേഷും മാത്രമോ അങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് അന്വേഷണ ഏജൻസികൾ ഉത്തരം കണ്ടെത്തേണ്ടത്.

പിടിയിലായ യുഎഇ കോണ്ഡസുലേറ്റ് മുൻ പിആർഒ കൂടിയായ സരിത്ത് താൻ കോൺസുലേറ്റിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പെട്ടി കൈമാറുന്നതെന്ന് മൊഴി നൽകിയതായാണ് സൂചന. നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടണം. ഇത്തരം പലനൂലാമാലകളും കേസിലുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസുമായി സഹകരിക്കുമെന്ന് യുഎഇ അംബാസഡർ വ്യക്തമാക്കിയിട്ടുണ്ട്. കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റിക് കാർഗോയെ കുറിച്ച് അറിയുന്ന ഒരാൾ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.

അതേസമയം, സ്വർണ്ണക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിലും സിപിഎം പിബി നിലപാട് വ്യക്തമാക്കി. അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ അന്വേഷിച്ചാലും സിപിഎം എതിർക്കില്ല. രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണം എന്ന് എസ് രാമചന്ദ്രൻ പിള്ള ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണം അടക്കം എന്തും ആകാമെന്നാണ് നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചത്. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് സംസ്ഥാന സർക്കാർ തന്നെ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ, സർക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.

ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി ഫേ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

യുഎഇകോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തെ ബന്ധങ്ങൾ ഉപയോഗിച്ച് സ്വപ്നയുൾപ്പെടുന്ന സംഘം സ്വർണം കടത്തിയെന്നാണ് നിഗമനം. സംഭവത്തിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിന്റെ വിട്ടിലും സ്വപ്നയുടെ ഫ്ളാറ്റിലും കസ്റ്റംസ് തിങ്കളാഴ്ച റെയ്ഡ് നടത്തി. സ്വപ്ന ഒളിവിലാണ്.

സരിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റ് മുൻ പിആർഒയാണ് സരിത്ത്. സരിത്ത് അന്വേഷണവുമായി സഹകരിക്കുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ പി.ജി. ലാലു പ്രതികരിച്ചു. മുൻപ് സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP