Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചെന്ന വിവരമറിഞ്ഞ് പരിഭ്രാന്തയായി സ്വപ്‌ന വിളിച്ചത് യുഎഇ അറ്റാഷെയെ മാത്രമല്ല കോൺസുൽ ജനറലിനെയും; ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെ യുഎഇ കോൺസുലിനെ സ്വപ്ന ഫോണിൽ വിളിച്ചത് 20 തവണ; കസ്റ്റംസ് ബാഗ് പിടിച്ചെടുത്ത ദിവസങ്ങളിൽ ജൂലൈ മൂന്നു മുതൽ അഞ്ച് വരെയും കോളുകൾ; ഫോൺ രേഖകൾ പുറത്ത്

സ്വർണം ഒളിപ്പിച്ച ഡിപ്ലോമാറ്റിക് ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചെന്ന വിവരമറിഞ്ഞ് പരിഭ്രാന്തയായി സ്വപ്‌ന വിളിച്ചത് യുഎഇ അറ്റാഷെയെ മാത്രമല്ല കോൺസുൽ ജനറലിനെയും; ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെ യുഎഇ കോൺസുലിനെ സ്വപ്ന ഫോണിൽ വിളിച്ചത് 20 തവണ;  കസ്റ്റംസ് ബാഗ് പിടിച്ചെടുത്ത ദിവസങ്ങളിൽ ജൂലൈ മൂന്നു മുതൽ അഞ്ച് വരെയും കോളുകൾ; ഫോൺ രേഖകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡിപ്ലോമാറ്റിക് ബാഗേജ് തടഞ്ഞുവച്ചദിവസങ്ങളിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺ രേഖകൾ പുറത്തുവന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ മാത്രമല്ല, യുഎഇ കോൺസുൽ ജനറലിനേയും വിളിച്ചതായി വ്യക്തമായി. ജൂൺ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെ 20 തവണയാണ് സ്വപ്ന യുഎഇ കോൺസുലിനെ ഫോണിൽ വിളിച്ചത്. കസ്റ്റംസ് ബാഗേജ് പിടിച്ചെടുത്ത ദിവസങ്ങളിൽ അതായത് ജൂലായ് മൂന്നിനും നാലിനും അഞ്ചിനും സ്വപ്ന കോൺസുൽ ജനറലുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട് .

കോവിഡ് വ്യാപനത്തെ തുടർന്ന് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി നേരത്തെ ഇന്ത്യ വിട്ടിരുന്നു. ചുമതല അറ്റാഷെക്ക് നൽകിയാണ് കോൺസുൽ യുഎഇയിലേക്ക് പോയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ, അറ്റാഷെയും ഇന്ത്യ വിട്ടത് വിവാദമായിട്ടുണ്ട്.

നേരത്തെ, അറ്റാഷെയും സ്വപ്നയും തമ്മിൽ ജൂൺ 1 മുതൽ ജൂൺ 30 വരെ 117 തവണ ഫോണിൽ സംസാരിച്ചതായി ഫോൺ രേഖകൾപുറത്തുവന്നിരുന്നു. ജൂലൈ 1 മുതൽ നാല് വരെ 35 തവണ അറ്റാഷെ വിളിച്ചിട്ടുണ്ട്. ജൂലൈ 3 ന് മാത്രം 20 തവണ അറ്റാഷെയും പ്രതികളും തമ്മിൽ സംസാരിച്ചിട്ടുണ്ട്.സരിത്ത് നയതന്ത്ര ബാഗ് ഏറ്റെടുക്കാൻ വന്നപ്പോൾ കസ്റ്റംസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞുവച്ചു.
അപ്പോഴും ബാഗ് വിട്ടുകൊടുക്കാതിരുന്നതോടെ ബാഗ് തിരിച്ചയക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നാൽ കസ്റ്റംസ് കമ്മീഷണറും കാർഗോയുടെ ചുമലയുള്ള ഉദ്യോഗസ്ഥരും അതിന് തയ്യാറായില്ല. തുടർന്ന് അറ്റാഷെയ്ക്ക് എംബസിയിൽ നിന്ന് അന്വേഷണത്തോട് സഹകരിക്കണമെന്ന് വിവരം ലഭിച്ചു.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ഡൽഹി വഴി ദുബായിക്ക് പോയത്.

അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വർണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു, എൻഐഎ കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വർണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇ യിലേക്ക് പോയത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തിൽ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി

അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറ്റാഷെയും സരിത്തും തമ്മിൽ ജൂലൈ 3നും 5നും ഫോണ് വിളികൾ നടന്നിട്ടുണ്ടെന്നാണ് കോൾ രജിസ്റ്റർ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. അറ്റാഷെയും സ്വപ്നയും തമ്മിൽ ജൂണ് 1 മുതൽ 117 വിളികൾ. ജൂലൈ 1 മുതൽ 4 വരെ 35 തവണ ഫോണിൽ വിളിച്ചു. ജൂലായ് 3ന് 20 തവണ ഫോണിൽ വിളിച്ചുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP