1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സ്വർണ കള്ളക്കടത്തു വിവരം ബ്രിട്ടനിലും പാട്ടായി; തലക്കെട്ട് നൽകി ബിബിസി; കപ്പയും കറിവേപ്പിലയും ഉണക്കമീനും ബാഗേജിൽ ഇട്ടു കൊണ്ടു വന്നിരുന്ന ബ്രിട്ടീഷ് മലയാളികൾക്ക് യുകെ എയർ പോർട്ടുകളിൽ കനത്ത പരിശോധന നേരിടേണ്ടിവരുമെന്നുറപ്പായി; വിവാദം പ്രവാസി മലയാളി സമൂഹത്തിനും പാരയായി മാറും; അടുത്തിടെ ഹീത്രൂ എയർപോർട്ടിൽ നടത്തിയത് 104 കിലോയുടെ സ്വർണവേട്ട

July 10, 2020 | 09:38 AM IST | Permalink



സ്വർണ കള്ളക്കടത്തു വിവരം ബ്രിട്ടനിലും പാട്ടായി; തലക്കെട്ട് നൽകി ബിബിസി; കപ്പയും കറിവേപ്പിലയും ഉണക്കമീനും ബാഗേജിൽ ഇട്ടു കൊണ്ടു വന്നിരുന്ന ബ്രിട്ടീഷ് മലയാളികൾക്ക് യുകെ എയർ പോർട്ടുകളിൽ കനത്ത പരിശോധന നേരിടേണ്ടിവരുമെന്നുറപ്പായി; വിവാദം പ്രവാസി മലയാളി സമൂഹത്തിനും പാരയായി മാറും; അടുത്തിടെ ഹീത്രൂ എയർപോർട്ടിൽ നടത്തിയത് 104 കിലോയുടെ സ്വർണവേട്ട

മറുനാടൻ മലയാളി ബ്യൂറോ

 

ലണ്ടൻ: കോവിഡ് പ്രവർത്തനത്തിൽ കേരള സർക്കാരിന് കയ്യടി നൽകാൻ ബ്രിട്ടനിലെ ഗാർഡിയൻ പത്രം തയ്യാറായപ്പോൾ അതൊരു ആഘോഷമാക്കാൻ സർക്കാരും ഇടതുപക്ഷ പ്രവർത്തകരും കാട്ടിയ ആവേശം പത്രത്തിന് ബ്രിട്ടനിലേക്കാൾ ആരാധകരെ കേരളത്തിൽ സൃഷ്ടിച്ചത് സമീപകാല ചരിത്രം. കേരളത്തിന്റെ നേട്ടങ്ങളും മികവും കടൽ കടന്നു ബ്രിട്ടൻ വരെയെത്തി എന്നത് വലിയ അഭിമാനത്തോടെയാണ് കേരള സർക്കാർ ജനങ്ങൾക്കിടയിൽ അവതരിപ്പിച്ചതും.

എന്നാൽ അതേ കേരളത്തെക്കുറിച്ചു രണ്ടു നാൾ മുന്നേ മുഴുവൻ യുകെക്കാരിലും എത്താൻ കെൽപും ശേഷിയുമുള്ള ബിബിസി നൽകിയ സ്വർണക്കടത്തിന്റെ വാർത്ത കേരളം കണ്ടിട്ടുള്ള യുകെ പൗരന്മാർക്ക് അത്ഭുതം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ മൂലം ഇന്ത്യയിലേക്കുള്ള സ്വർണ കള്ളക്കടത്തു തടയപ്പെട്ടതോടെ ലഭ്യമായ വിമാന സർവീസുകൾ ആശ്രയിച്ചു പരമാവധി സ്വർണം ഒറ്റയടിക്ക് കടത്താൻ ഉള്ള തട്ടിപ്പുകാരുടെ ശ്രമമാണ് കേരളത്തിൽ ഉണ്ടായതെന്ന് ബിബിസി ഹൈലൈറ്റ് ചെയ്യുന്നത്.

വിഷയം കേരളത്തിൽ രാഷ്ട്രീയ പോരായി മാറിയത് ബിബിസി പറയുന്നുണ്ടെങ്കിലും സ്വർണ കള്ളക്കടത്തിൽ തങ്ങളുടെ എംബസി കരുവാക്കപ്പെടുക ആയിരുന്നു എന്ന മട്ടിൽ ദുബായ് സർക്കാർ നടത്തിയ പ്രതികരണമാണ് ബിബിസി എടുത്തുകാട്ടുന്നത്. ഇതോടെ കള്ളക്കടത്തിന്റെ വ്യാപ്തി തന്നെ വിപുലമായി ബോധ്യപ്പെടുത്തുന്ന തരത്തിൽ വാർത്ത അവതരിപ്പിക്കാനും ബിബിസിക്കായി.

ലോകത്തെ ഏറ്റവും വലിയ സ്വർണ കള്ളക്കടത്ത് ഉണ്ടാകുന്ന സ്ഥലം എന്ന നിലയിൽ ലണ്ടനിൽ മയക്കുമരുന്നു മാഫിയയും അക്രമി സംഘവും ശക്തമാകുന്നതിനെ കുറിച്ച് അടുത്തകാലത്ത് ബിബിസി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ കഴിഞ്ഞ വർഷം ഹീത്രൂ എയർപോർട്ടിൽ ബ്രിട്ടീഷ് അധീനതയിൽ ഉള്ള കരീബിയൻ പ്രദേശത്തെ കെയ്മാൻ ദ്വീപിൽ നിന്നും സ്വിറ്റ്സർലാന്റിലേക്ക് ഇക്കഴിഞ്ഞ ജൂലായിൽ കടത്തിയ 104 കിലോയുടെ സ്വർണവേട്ട എൻസിഎ നടത്തിയതും വ്യക്തമാക്കപ്പെട്ടിരുന്നു. നാലു മില്യൺ പൗണ്ടാണ് ഈ സ്വർണത്തിന് എൻസിഎ വിലയിട്ടത്.

അതിനിടെ കേരളത്തിലെ സ്വർണ വേട്ട ബ്രിട്ടനിൽ വലിയ പ്രാധാന്യമുള്ള വാർത്തയായി മാറിയത് യുകെയിലെ മലയാളി സമൂഹത്തിനു വരും കാലങ്ങളിൽ തിരിച്ചടിയായി മാറും. സ്വർണം ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് മൂന്നാമതൊരു രാജ്യം വഴി കടത്തുക എന്നതുകൊള്ളസംഘത്തിന്റെ രീതി കൂടിയായതോടെ കേരളത്തിൽ അവധിക്കു പോയി മടങ്ങി എത്തുന്നവരുടെ ബാഗേജുകൾ കൂടുതൽ നിരീക്ഷണത്തിൽ ആകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് ഹോം ഓഫീസ് ജീവനക്കാരിയായ ക്രോയ്ഡോണിലെ മലയാളി വനിതാ വെളിപ്പെടുത്തുന്നു.

കോവിഡ് സമയത്തെ വിമാനങ്ങളിൽ സ്വർണം കടത്താൻ ഉള്ള സാധ്യത മുൻപ് തന്നെ യുകെ എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ കൈകളിൽ എത്തിയിരുന്നു എന്നാണ് ഇവർ നൽകുന്ന വിവരം. ഇതോടൊപ്പം കേരളത്തിൽ ഇപ്പോൾ നടന്ന സ്വർണവേട്ടയുടെ വിവരം യുകെ എയർപോർട്ട് സുരക്ഷാ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. നയതന്ത്ര വിഭാഗം ഓഫിസിനെ കരുവാക്കിയതിലൂടെ ഇത്തരത്തിൽ സ്വർണം യുകെ എയർപോർട്ടിൽ എത്താൻ ഇടയുണ്ട് എന്നതാണ് മുൻകരുതൽ എടുക്കാൻ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്.

കേരളത്തിൽ നിന്നെത്തുന്നവരുടെ ബാഗേജ് പ്രത്യേക പരിശോധനക്ക് വിധേയമാക്കിയാൽ ഏറ്റവും പ്രയാസപ്പെടുക വീട്ടിൽ പോയി മടങ്ങുന്ന മലയാളികൾ തന്നെ ആയിരിക്കും. ബ്രിട്ടൻ നിരോധന പട്ടികയിൽ പെടുത്തിയിരിക്കുന്ന ഉണക്കമീനും കാട്ടിറച്ചിയും കറിവേപ്പിലയും അച്ചാറും അടക്കമുള്ള സാധനങ്ങളുമായാണ് മിക്ക മലയാളി കുടുംബവും യുകെയിൽ വിമാനമിറങ്ങുക. പലപ്പോഴും കുടുംബ സമേതം യാത്ര ചെയ്യുന്നവരുടെ ബാഗേജുകൾ കാര്യമായ പരിശോധന കൂടാതെയാണ് പുറത്തേക്കു കടത്തി വിടുന്നതും. തിരുവനന്തപുരത്തു പിടികൂടിയത് യാത്ര അവസാനിക്കുന്ന ഘട്ടത്തിലെ പാക്കേജിൽ ആയതുകൊണ്ടാണ് ഇക്കാര്യത്തിന് കൂടുതൽ പരിഗണന കൈവരുന്നത്.

സാധാരണ യാത്രയുടെ തുടക്ക ഘട്ടത്തിൽ ശക്തമായ പരിശോധന നടക്കുന്നതിനാൽ മിക്കവാറും വലിയ കള്ളക്കടത്തുകൾ ഡിപ്പാർച്ചർ സോണിൽ തന്നെ പിടികൂടുകയും പതിവായി. അവിടെ കണ്ണ് വെട്ടിച്ചു എത്തുന്ന കള്ളക്കടത്തു സാധനങ്ങളാണ് ലക്ഷ്യകേന്ദ്രത്തിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള വിമാനത്താവളത്തിൽ പിടി വീഴുന്നത്. ഇപ്പോൾ കേരളത്തിലെ സ്വർണ വേട്ട ബ്രിട്ടൻ അടക്കം എല്ലാ പ്രധാന രാജ്യങ്ങളുടെയും കണ്ണിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രവാസി മലയാളികൾ ഒന്നടങ്കം നോട്ടപ്പുള്ളികൾ ആകാനുള്ള സാധ്യതയും ഏറുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്നത് ബ്രിട്ടനിൽ നിന്നായതുകൊണ്ടു തന്നെ ആ നാടിനെ കുറിച്ചുള്ള വാർത്തകളൊക്കെ താൽപര്യത്തോടെ കാണുന്ന കുറേയാളുകൾക്കിടയിൽ എങ്കിലും കേരളത്തിന് കള്ളക്കടത്തുകാരുടെ നാട് എന്ന ഇമേജ് സൃഷ്ടിക്കാൻ പരോക്ഷകരമാകും എന്ന് ഉറപ്പാണ്. യാത്രകളും മറ്റും പ്ലാൻ ചെയ്യുമ്പോൾ സുരക്ഷിതത്വത്തിനു ബ്രിട്ടീഷുകാർ നൽകുന്ന സ്ഥാനം ഏറെ വലുതാണ്. സ്വർണക്കള്ളക്കടത്തും മാഫിയ പ്രവർത്തനവും ഒക്കെ ശക്തമായ ദക്ഷിണാഫ്രിക്ക പോലെയുള്ള രാജ്യങ്ങൾ ഒഴിവാക്കി ബ്രിട്ടീഷുകാർ കേരളത്തിൽ എത്താൻ പ്രധാന കാരണവും സുരക്ഷിതമായ നാട് എന്ന ട്രാക് റെക്കോർഡ് ഉള്ളതുകൊണ്ടാണ്.

ഈ ട്രാക് റെക്കോർഡിൽ കരിനിഴൽ വീഴ്താൻ കെൽപ്പുള്ളതാണ് ബിബിസി നൽകിയിരിക്കുന്ന സ്വർണക്കള്ളക്കടത്തു വാർത്ത. ഗൾഫിൽ വിപുലമായ വാർത്ത സാന്നിധ്യമായ ഗൾഫ് ന്യൂസ് പത്രത്തിന്റെ റിപ്പോർട്ടിങ് അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ കേരള മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയർത്തിയതും മുതിർന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ കൈവിട്ടതും ഒക്കെ പരാമർശിക്കുന്നുണ്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് നൽകിയ വിവരങ്ങളും ബിബിസി എടുത്തുകാട്ടുന്നുണ്ട്.

എല്ലാ വർഷവും കേരളം ലണ്ടനിൽ നടക്കുന്ന ടൂറിസം ട്രാവൽ മാർട്ടിൽ ലക്ഷങ്ങൾ പൊടിപൊടിച്ചു പങ്കെടുക്കാൻ ഉണ്ടെങ്കിലും കേരളത്തെക്കുറിച്ചു ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകുന്ന തികച്ചും പോസിറ്റീവ് വാർത്തകളാണ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. രണ്ടു വർഷം മുൻപ് ശബരിമല വിഷയവുമായി ഉണ്ടായ കലാപവും മാസങ്ങൾക്കു മുൻപ് ഉണ്ടായ പൗരത്വ ബില്ലിനെ തുടർന്നുള്ള കലാപത്തിലും ഇന്ത്യയിലേക്കു ബ്രിട്ടൻ യാത്ര വിലക്ക് ഏർപ്പെടുത്തിയതടക്കം ഉള്ള കാര്യങ്ങൾ പൊതുവിൽ ബ്രിട്ടീഷുകാരുടെ മനസ്സിൽ ഇന്ത്യയെന്ന സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാട് എന്ന ഓർമ്മപ്പെടുത്തൽ തുടച്ചു നീക്കാൻ മാത്രം കരുത്തുള്ളതായിരുന്നു. ഇതോടൊപ്പം കള്ളക്കടത്തു പോലെയുള്ള വാർത്തകൾ കൂടി വരുമ്പോൾ നഷ്ടമായ ഇമേജ് തിരികെ പിടിക്കാൻ കേരളം ന്യായമായും വിയർപ്പൊഴുക്കേണ്ടി വരും എന്നാണ് വ്യക്തമാകുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട 'വെനം' സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് വിനയായി; ആൾമാറാട്ടത്തിന് യുവതി അറസ്റ്റിൽ; വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് കാക്കി വേഷ ഇട്ടതെന്നും രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ മൊഴി
ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളി; എളിമയാണ് ഞങ്ങളുടെ രീതി; ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു റോൾസ് റോയ്‌സ് സ്വന്തമാക്കുക എന്നുള്ളത്; ഇനി അടുത്തത് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കാനാണ് ആഗ്രഹം; താനൊരു പുലിയെന്ന് തെളിയിച്ച് കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യന്റെ കാർ യാത്ര തുടരുന്നു; ബെല്ലി ഡാൻസും ലോറിയിലെ റോഡ് ഷോയും വിവാദത്തിലാക്കിയ വ്യവസായി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
കോവിഡ് ബാധിച്ച എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്‌പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ