Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലോക്ഡൗൺ കാലത്തും അക്ഷയ തൃതീയ വഴി ജൂവലറികൾ കൊയ്തത് ലക്ഷങ്ങൾ; ഓൺലൈനിൽ വിൽപന നടത്തി വൻകിട ജൂവലറികൾ; ചെറുകിട ജൂവലറി ഉടമകൾപോലും ഹോം ഡെലിവറി വഴി വിറ്റത് വൻ തോതിലുള്ള സ്വർണം; എന്നാൽ മുൻ വർഷങ്ങളെപ്പോലെ കോടികൾ കൊയ്യാനുള്ള സാഹചര്യം ഇത്തവണ ഉണ്ടായില്ല; വർഷങ്ങൾക്കു മുമ്പ് ജോയ് ആലുക്കാസ് തുറന്നുവിട്ട അന്ധ വിശ്വാസ ഭൂതം കേരളത്തിലെ സ്വർണ്ണ വ്യവസായത്തിന്റെ ആണിക്കല്ലാകുമ്പോൾ

ലോക്ഡൗൺ കാലത്തും അക്ഷയ തൃതീയ വഴി ജൂവലറികൾ കൊയ്തത് ലക്ഷങ്ങൾ; ഓൺലൈനിൽ വിൽപന നടത്തി വൻകിട ജൂവലറികൾ; ചെറുകിട ജൂവലറി ഉടമകൾപോലും ഹോം ഡെലിവറി വഴി വിറ്റത് വൻ തോതിലുള്ള സ്വർണം; എന്നാൽ മുൻ വർഷങ്ങളെപ്പോലെ കോടികൾ കൊയ്യാനുള്ള സാഹചര്യം ഇത്തവണ ഉണ്ടായില്ല; വർഷങ്ങൾക്കു മുമ്പ് ജോയ് ആലുക്കാസ് തുറന്നുവിട്ട അന്ധ വിശ്വാസ ഭൂതം കേരളത്തിലെ സ്വർണ്ണ വ്യവസായത്തിന്റെ ആണിക്കല്ലാകുമ്പോൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: ലോക്ഡൗൺ കാലത്തും അക്ഷയ തൃതീയയിൽ ജൂവലറികൾ കൊയ്തത് കോടികൾ. ലോകമാകെ കൊവിഡ് ഭീതിയിൽ നിൽക്കുമ്പോൾ, ഇന്ത്യ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണിൽ നിൽക്കുമ്പോഴും, ആളുകളുടെ അന്ധവിശ്വാസവും ലാഭക്കൊതിയും കൂട്ടിച്ചേർത്ത് ഈ അക്ഷയ തൃതീയക്കും കഴിഞ്ഞദിവസം ജൂവലറികൾ കൊയ്തത് കോടികളാണ്. ഇത്തവണ ഷോറൂമുകൾ തുറക്കാൻ അനുമതിയില്ലായിരുന്നെങ്കിലും എക്കാലത്തെയുംപോലെയുള്ള സ്വർണ്ണ വിൽപന നടന്നുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രമുഖ ജൂവലറികളെല്ലാം ഓൺലെനിലൂടെയാണ് വിൽപന നടത്തിയത്. ചെറുകിട ജൂവലറി ഉടമകൾ ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ മുൻവർഷങ്ങളെപ്പോലെ ഒറ്റ ദിവസം കൊണ്ട് കോടികൾ കൊയ്യാൻ ഇത്തവണ കഴിഞ്ഞില്ല. മുമ്പൊക്കെ ആളുകൾ ക്യൂ നിന്ന് സ്വർണം വാങ്ങിക്കുന്ന അവസ്ഥയാണ് അക്ഷയതൃതീയ ദിനത്തിൽ ഉണ്ടായിരുന്നത്.

അക്ഷയതൃതീയ പ്രമാണിച്ച് ജൂവലറികൾ തുറക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഉടമകൾ സർക്കാറിനെ സമീപിച്ചെങ്കിലും സർക്കാർ ഈ ആവശ്യം തള്ളുകയായിരുന്നു. ലോക്ഡൗണിൽ ഷോറൂമുകൾ തുറക്കാനാകില്ലെന്ന് മുന്നിൽ കണ്ട് വൻകിട ജൂവലറികളെല്ലാം ഓൺലൈൻ വഴി വിൽപന നടക്കുന്ന കാര്യം കാണിച്ച് പരസ്യവും നൽകിയിരുന്നു. ആധുനിക വിവര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പലരും തങ്ങളുടെ അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ശക വർഷത്തിലെ വൈഷാഖ മാസത്തിലെ മൂന്നാം തിയ്യതി അഥവാ തൃതീയ ആണ് അക്ഷയ തൃതീയ. ഉത്തരേന്ത്യയിൽ ഹിന്ദുവിശ്വാസികൾക്കിടയിൽ ദാനധർമ്മങ്ങൾ ചെയ്തുകൊണ്ട് ആചരിച്ചുപോന്നിരുന്ന വൈഷ്ണവ ആചാരം. വിഷ്ണുവിന്റെ അവതാരമായ ബലരാമന്റെ ജന്മദിനമെന്നും, ഗംഗ ഭൂമിയിൽ വന്ന ദിനമെന്നും തുടങ്ങി അക്ഷയ തൃതീയക്ക് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. എന്നാൽ കേരളത്തിൽ 2004 മുതലാണ് ഇന്നത്തെ നിലയിലുള്ള അക്ഷയ തൃതീയയെ കുറിച്ച് മലയാളികൾ മനസ്സിലാക്കുന്നതും കേൾക്കുന്നതും. നോട്ടിരട്ടിക്കുന്നതുപോലെ സ്വർണം ഇരട്ടിക്കുമെന്നും സമ്പത്ത് വർദ്ധിക്കുമെന്നുള്ള തരത്തിലുമെല്ലാം മലയാളികൾ അക്ഷയ തൃതീയയെ കാണൻ തുടങ്ങിയത് 2004 മുതലാണ്. ജോയ് ആലുക്കാസ് എന്ന സ്വർണ്ണക്കച്ചവടക്കാരന്റെബുദ്ധിയായിരുന്നു അതിന് പിന്നിൽ. 2004ൽ ആദ്യമായി ആലുക്കാസ് ജൂവലറി ഇത്തരത്തിൽ പത്രങ്ങളിൽ പരസ്യം ചെയ്ത് തുടങ്ങി. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അത് ഇരട്ടിക്കുമെന്ന്. പരസ്യം കണ്ട് അന്ധവിശ്വാസികളായ മലയാളികൾ ജൂവലറികളിലേക്ക് ഓടി. അടുത്ത വർഷം മുതൽ മറ്റു ജൂവലറികളും അതേറ്റെടുക്കാൻ തുടങ്ങി. അങ്ങനെ അക്ഷയ തൃതീയ കേരളത്തിലെ ജൂവലറികൾക്ക് ഏറ്റവും വലിയ കച്ചവടം നടക്കുന്ന സീസണുകളിലൊന്നായി. പിന്നീട് ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ജോയ് ആലുക്കാസ് തന്നെ സമ്മതിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും ഇത് ഒരു വലിയ ആചാരമായി.

കൂടുതൽ പണമുള്ളവർ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുമ്പോൾ പാവപ്പെട്ടവർ ലോണെടുത്തും കടംവാങ്ങിയും അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ഈ ലോക്ഡൗൺ കാലത്തും ആലുക്കാസും ഭീമയും മലബാർ ഗോൾഡുമടക്കം കോടികളുടെ വരുമാനമാണ് അക്ഷയതൃതീയ വിൽപനയിലൂടെ ഉണ്ടാക്കിയിരിക്കുന്നത്.ഒരു വൈഷ്ണവ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടികളിൽ ഇരയാക്കെപ്പടുന്നവർ കേവലം ഹിന്ദു മത വിശ്വാസികൾ മാത്രമല്ല എന്നതാണ് വസ്തുത. എല്ലാ മതക്കാരും ഈ ദിനങ്ങളിൽ സ്വർണം വാങ്ങാനായി ജൂവലറികളിലേക്ക് ഓടും. ഇതുവരെയും ഒരു മത പുരോഹിതനും ഈ അന്ധവിശ്വാസത്തിനെതിരെ ശബ്ദിച്ച് കണ്ടിട്ടില്ല. ഓണത്തിനും വിഷുവിനും ഹിന്ദുമതക്കാരനായ അയൽവാസിയുടെ വീട്ടിൽ നിന്ന് ഒരു പിടി ചോറ് തിന്നാൽ പോലും സ്റ്റേജ് കെട്ടി ചെറുപ്പക്കാരെ ഉപദേശിക്കുന്ന ഉസ്താദുമാർ ഈ അന്ധവിശ്വാസത്തിനെതിരെ ഇതുവരെയും മിണ്ടിയിട്ടില്ല. പണത്തിനുമീതെ പണവും പറക്കില്ലെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP