ധനമന്ത്രി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല! അപ്പോൾ തന്നെ ഉയർന്നു; ഒന്നല്ല രണ്ടുവട്ടം; ബജറ്റിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു; ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഒറ്റയടിക്ക് കൂടിയത് 400 രൂപ; സ്വർണവില കുതിക്കുന്നത് പിടിവിട്ട്; എന്നാലും എന്റെ പൊന്നേ.. ഇനി നി പൊന്നപ്പനല്ലട.. തങ്കപ്പനാ.. തങ്കപ്പൻ!

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രാവിലെയും ഉച്ചക്കുമായി രണ്ടുതവണയായി 400 രൂപയാണ് ഇന്ന് പവന് കൂടിയത്.രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.ഗ്രാമിന് രാവിലെ 25 രൂപ വർധിച്ച് 5275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5300 രൂപയുമായി.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ.ഇന്നത്തെ ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്.നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേർക്കുമ്പോൾ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്. ഇതും വിലയിൽ പ്രകടമാകും.
പോയ മാസം റെക്കോർഡ് വിലയിലെത്തി സ്വർണവില വിപണനം നടന്നിരുന്നു.ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന് 42,200 രൂപയാണ് നിരക്ക്.കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയത്.ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ജനുവരി 26 രേഖപ്പെടുത്തിയ വില.2020 ഓഗസ്റ്റ് 7ന് 42,000 രൂപയിലെത്തിയ സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി 42,160 എന്ന നിലയിൽ സർവകാല റെക്കോർഡിലെത്തിയിരുന്നു. പവന് 320 രൂപയുടെ വർധനവാണ് 26 ന് രേഖപ്പെടുത്തിയിരിക്കുന്നത്.
നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുത്തനെ കൂടിയത്. ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സമീപകാലത്തൊന്നും തന്നെ കാര്യമായ കുറവ് സ്വർണ്ണവിലയിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് സുരക്ഷിത നിക്ഷേപ മാർഗമായി സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും.
ജനുവരി മാസത്തെ സ്വർണ്ണ വില നോക്കാം
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27: 42,000
ജനുവരി 28: 42,120
ജനുവരി 29: 42,120
ജനുവരി 30: 42,120
ജനുവരി 31: 42,000
കഴിഞ്ഞ മാസം മുതൽ സ്വർണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരു ഘട്ടത്തിൽ 42,500ലേക്ക് നീങ്ങി സ്വർണവില സർവ്വകാല റെക്കോർഡ് ഇട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളിൽ തന്നെയാണ് സ്വർണവില. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.
ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് വരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഓഹരി വിപണിയിലെ മാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്
അതേസമയം സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണം എന്നായിരുന്നു സ്വർണവ്യാപാരികളുടെ ആവശ്യം. കറന്റ് അക്കൗണ്ട് കമ്മി കുറക്കുന്നതിനും കറൻസിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കനത്ത നികുതി ഏർപ്പെടുത്തിയത്. എന്നാൽ, ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകൾ, സമാന്തര സമ്പദ്വ്യവസ്ഥയുടെ വളർച്ച എന്നിവക്കാണ് ആക്കംകൂട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'800-1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം അഞ്ചു ശതമാനത്തിലേക്ക് കുറച്ചാൽ 21,000 കോടി രൂപയോളമാണ് ലഭിക്കുക. 35-40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം ഗുണഫലങ്ങൾ താരതമ്യംചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ല.
കള്ളക്കടത്തിൽ പിടിക്കപ്പെടുന്ന സ്വർണം കണ്ടുകെട്ടുകയും ഈ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ ജാമ്യമില്ല വകുപ്പ് ചേർത്ത് ജയിലിലടക്കുകയും ചെയ്താൽ സംഭവം താനേ ഇല്ലാതാകുമെന്നാണ് ഈ രംഗത്തെ വ്യാപാരികൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ നടന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍