Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ സ്വർണ്ണ വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽകണ്ട സംഭവത്തിൽ ദുരൂഹതകൾ ഏറെ; മരണം സംഭവിച്ചത് കഞ്ചാവ് ലോബിയെ ചോദ്യം ചെയ്തതിന്റ പേരിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന്റെ പിറ്റേന്ന്; എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറാൻ അറിയുന്ന ടിജോയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുഹൃത്തുക്കൾ

യുവ സ്വർണ്ണ വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽകണ്ട സംഭവത്തിൽ ദുരൂഹതകൾ ഏറെ; മരണം സംഭവിച്ചത് കഞ്ചാവ് ലോബിയെ ചോദ്യം ചെയ്തതിന്റ പേരിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന്റെ പിറ്റേന്ന്; എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറാൻ അറിയുന്ന ടിജോയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

പാല : പാലായിൽ യുവ സ്വർണ്ണ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. ചവരനാൽ ഫാഷൻ ജൂവലറി ഉടമ ടിജോ (37) യെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിലാണ് ദുരൂഹതകൾ ശക്തമാകുന്നത്. പ്രത്യേകിച്ച് കുടുംബ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരുന്ന ടിജോ ആത്മഹത്യ ചെയ്തതിന് പിന്നിൽ കഞ്ചാവ് ലോബിയാണോ എന്ന സംശയമാണ് ശക്തമാക്കുന്നത്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ പള്ളിയിൽ പോയി തിരികെ വന്ന ശേഷമാണ് റ്റിജോ കടയ്ക്കുള്ളിൽ കയറി ആത്മഹത്യ ചെയ്തത്. ടിജോയുടെ മരണം അപകടം ആണെന്നാണ് ആദ്യം വീട്ടുകാർപുറത്ത് വിട്ടത്. പിന്നീട് ആത്മഹത്യയാണെന്ന് വെളിപ്പെടുത്തുക ആയിരുന്നു. അതേസമയം ടിജോയുടെ മരണം ആത്മഹത്യ തന്നെയോ എന്ന് സുഹൃത്തുക്കൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടിജോയും കഞ്ചാവ് ലോബിയിലുള്ള ചിലരുമായി വാക്കേറ്റം ഉണ്ടായി. ഇതാണ് മരണം ആത്മഹത്യതന്നെയാണോ എന്ന സംശയത്തിലേക്ക് നീളാൻ കരണം. രണ്ട് ദിവസം മുൻപ് റ്റിജോയുടെ വീടിന് മുമ്പിൽ അടുത്തുള്ള കഞ്ചാവ് ലോബിയിൽപ്പെട്ട ചിലർ വാഹനം പാർക്ക് ചെയ്തിരുന്നു. ഇതിനെ ടിജോ ചോദ്യം ചെയ്യുകയും അത് ഇവരുമായുള്ള വഴക്കിൽ കലാശിക്കുകയും ചെയ്തിരുന്നു. വഴക്ക് മൂത്തപ്പോൾ സംഘം വണ്ടിയുമായി സ്ഥലം വിട്ടു. പിറ്റേ ദിവസം ഇവർ ടിജോയെ വീട്ടിൽ കയറി തല്ലുകയും ചെയ്തിരുന്നു. പിന്നീട് ഇവർ വഴിയിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. ഇതാണ് ഇങ്ങനെയൊരു സംശയത്തിലേക്ക് നീളാൻ കാരണം.

സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെയാണ് ടിജോയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിജോയുടെ ഭാര്യയുടെ അമ്മയാണ് മരണം അപകടം മൂലമാണെന്ന് ആദ്യം പറഞ്ഞത്. പിന്നീട് ആത്മഹത്യയാണെന്ന് വീട്ടുകാർ തന്നെ വെളിപ്പെടുത്തി. പാല കിഴപറയാർ സ്വദേശിയാണ് .ഭാര്യയും മൂന്നു മക്കളുമുണ്ട്. സംസ്‌ക്കാരം തിങ്കളാഴ്‌ച്ച 2.30 ന് കിഴപറയാർ പള്ളി സെമിത്തേരിയിൽ നടക്കും. മൃതദേഹം പോസ്റ്റു മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് വീട്ടിലെത്തിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP