Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണവില കുറഞ്ഞാൽ കൂടുതൽ പണം നൽകണം; അല്ലെങ്കിൽ അധിക സ്വർണം ഈടു നൽകണം; മറിച്ചെങ്കിൽ നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ സ്വർണം ബാങ്കിന് ലേലം ചെയ്യാം; സഹകരണ ബാങ്കുകളിലെ സ്വർണ പണയത്തിൽ കാര്യമായി മാറ്റം പ്രാബല്യത്തിൽ

സ്വർണവില കുറഞ്ഞാൽ കൂടുതൽ പണം നൽകണം; അല്ലെങ്കിൽ അധിക സ്വർണം ഈടു നൽകണം; മറിച്ചെങ്കിൽ നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ സ്വർണം ബാങ്കിന് ലേലം ചെയ്യാം; സഹകരണ ബാങ്കുകളിലെ സ്വർണ പണയത്തിൽ കാര്യമായി മാറ്റം പ്രാബല്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കാര്യമായി സാധാരണക്കാർ ഉപയോഗിക്കുന്നത് സ്വർണപ്പണയ രീതിയാണ്. ഈ രീതിക്ക് ഇനി മുതൽ കാര്യമായി മാറ്റം വരികയാണ്. സഹകരണ ബാങ്കുകളിലെ സ്വർണവായ്പാ നടപടികളിൽ കാര്യമായ മാറ്റം പ്രാബല്യത്തിൽ വന്നു. സ്വർണവില കുറഞ്ഞാൽ പണയവായ്പയിൽ ഉള്ള നഷ്ടം വായ്പക്കാരൻ നികത്തണമെന്ന സുപ്രധാന മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

നിശ്ചിത തുക അടക്കുകയോ അധിക സ്വർണം ഈട് നൽകുകയോ ചെയ്തില്ലെങ്കിൽ നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ സ്വർണം ബാങ്കിന് ലേലം ചെയ്യാം. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. വായ്പക്കാരനും ബാങ്കുമായി കൃത്യമായ ആശയവിനിമയത്തിനും പണയസ്വർണത്തിന്റെ ലേല നടപടിക്കും പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് (സെക്രട്ടറി), രണ്ട് ഭരണസമിതി അംഗം, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാകുന്നു.

പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്വർണവില ഇടിയുമ്പോൾ പണയവായ്പയിൽ നഷ്ടം ഉണ്ടായാൽ അത് ശാഖാ മാനേജർ ഈ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്ക്കാനോ അധിക സ്വർണം ഈട് നൽകാനോ വായ്പക്കാരനോട് ആവശ്യപ്പെടാം. നികത്താത്തപക്ഷം, നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ ലേലം ചെയ്യാം. സാധാരണ ലേലത്തിന് 14 ദിവസം സമയം അനുവദിച്ച് വായ്പക്കാരന് നോട്ടീസ് നൽകണം.

കുടിശ്ശികയുടെ പകുതി അടച്ച്, ബാക്കി 30 ദിവസത്തിനുള്ളിൽ നൽകാമെന്ന് രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്ക്കുന്നില്ലെങ്കിൽ, നോട്ടീസ് നൽകി ലേലം ചെയ്യാം. അതേസമയം സ്വർണത്തിന്റെ ലേല തുക 30 ദിവസത്തെ ശരാശരി വിപണിവിലയുടെ 85 ശതമാനത്തിൽ കുറയരുത് എന്നതാണ് നിബന്ധന. ലേലം കൊള്ളാൻ മൂന്നുപേരില്ലെങ്കിലും മാറ്റിവയ്ക്കണം. രണ്ടുതവണ മാത്രമേ മാറ്റാൻ പാടുള്ളൂ. മൂന്നാംതവണ സംഘത്തിന് ലേലം ഉറപ്പിക്കാം. കൃത്യവിലോപത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ ചീഫ് എക്സിക്യൂട്ടീവിനൊപ്പം ഭരണസമിതിയും ഉത്തരവാദിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP