Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂണിയനുകൾ മൈക്രോ ഫിനാൻസ് ലോൺ ബാങ്കിൽ നിന്നും റെഡിയാക്കുന്ന മുറയ്ക്ക് വെള്ളാപ്പള്ളിയുടെ ഓഫീസിൽ നിന്നും പ്രത്യേകം ചുമതലപ്പെടുത്തിയ ആൾ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടു പോകും; ബാങ്കിൽ തിരിച്ചടക്കാൻ കുടുംബ യൂണിറ്റുകൾ വഴി ഏൽപ്പിച്ച പണവും തിരിമറി നടത്തി; മഹേശൻ ആത്മഹത്യ ചെയ്തത് വെള്ളാപ്പള്ളി എല്ലാകുറ്റവും തലയിൽ കെട്ടിവെച്ച് തടിയൂരാൻ ശ്രമിച്ചപ്പോൾ; യൂണിയൻ ഓഫീസിൽ സെക്രട്ടറി ആത്മഹത്യ ചെയ്തത് വിശദമായി അന്വേഷിക്കണം; മഹേശന്റെ മരണത്തിൽ വെള്ളപ്പള്ളിക്കെതിരെ ഗോകുലം ഗോപാലൻ രംഗത്ത്

യൂണിയനുകൾ മൈക്രോ ഫിനാൻസ് ലോൺ ബാങ്കിൽ നിന്നും റെഡിയാക്കുന്ന മുറയ്ക്ക് വെള്ളാപ്പള്ളിയുടെ ഓഫീസിൽ നിന്നും പ്രത്യേകം ചുമതലപ്പെടുത്തിയ ആൾ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടു പോകും; ബാങ്കിൽ തിരിച്ചടക്കാൻ കുടുംബ യൂണിറ്റുകൾ വഴി ഏൽപ്പിച്ച പണവും തിരിമറി നടത്തി; മഹേശൻ ആത്മഹത്യ ചെയ്തത് വെള്ളാപ്പള്ളി എല്ലാകുറ്റവും തലയിൽ കെട്ടിവെച്ച് തടിയൂരാൻ ശ്രമിച്ചപ്പോൾ; യൂണിയൻ ഓഫീസിൽ സെക്രട്ടറി ആത്മഹത്യ ചെയ്തത് വിശദമായി അന്വേഷിക്കണം; മഹേശന്റെ മരണത്തിൽ വെള്ളപ്പള്ളിക്കെതിരെ ഗോകുലം ഗോപാലൻ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കെ.കെ.മഹേശന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രീനാരായണ ധർമവേദി നേതാവും വ്യവസായിയുമായി ഗോകുലം ഗോപാലൻ രംഗത്ത്. കേസിൽ വെള്ളാപ്പള്ളിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഗോകുല ഗോപാലൻ രംഗത്തെത്തിയയത്. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്നും അന്വേഷണം വിശദമാക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചേർത്തല കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം സെക്രട്ടറി മഹേശൻ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക പീഡനം മൂലമാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ഇക്കാര്യം മഹേശൻ എഴുതിയ മരണക്കുറിപ്പിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

സത്യസന്ധനായ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിൽ സെപ്ഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഇതിനായി ചുമതലപ്പെടുത്തണം. വിവിധ യൂണിയൻ ഓഫീസുകളിൽ 500 കോടിയുടെ മൈക്രോ ഫിനാൻസ് അഴിമതി നടന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നു. യൂണിയൻ നേതൃത്വം മൈക്രോ ഫിനാൻസ് ലോൺ ബാങ്കിൽ നിന്നും റെഡിയാകുന്ന മുറയ്ക്ക് കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ ഓഫീസിൽ നിന്നും പ്രത്യേകം ചുമതലപ്പെടുത്തിയ ആൾ യൂണിയൻ ഓഫീസിൽ വന്ന് കുറേ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടു പോകും. ബാങ്കിൽ തിരിച്ചടക്കാൻ കുടുംബ യൂണിറ്റുകൾ യൂണിയൻ ഓഫീസിൽ ഏൽപ്പിച്ച ഈ ഫണം ഇങ്ങനെ തിരിമറി നടത്തുന്നത് കാരണം വൻ ബാധ്യത യൂണിയൻ നേതൃത്വത്തിന് കൈവരുന്നു.

ഒടുവിൽ ബാങ്കിന്റെ ജപ്തി ഭീഷണിയും നേരിടേണ്ട അവസ്ഥയിലാണ്. നിരവധി യൂണിയൻ ഭാരവാഹികൾ ഇതുമൂലം ആത്മഹത്യാ ഭീഷണിയിലാണ്. കണിച്ചുകുളങ്ങര യൂണിയനിൽ നടന്ന മൈക്രോ ഫിനാൻസ് പണാപഹരണം, വിവിധ യൂണിയനുകളിൽ നടന്നുവരുന്ന തട്ടിപ്പുകൾ എന്നിവയെല്ലാം തനിക്ക് മേൽ വരുമെന്ന ഭീതി മൂലമാണ് മൈക്രോ ഫിനാൻസ് സംസ്ഥാന കോ ഓഡിനേറ്റർ കൂടിയായ മഹേശൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാണ്- ഗോകുലം ഗോപാലൻ വ്യക്തമാക്കി.

കണിച്ചുകുളങ്ങര ഐശ്വര്യ ട്രസ്റ്റ്, ദേവീക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി എന്നിവ മഹേശനിൽ ചാരി വെള്ളാപ്പള്ളി കേസിൽ നിന്ന് രക്ഷപെടുമെന്ന ആശങ്ക കാരണം ഒരു കുടുംബത്തെ പൂർണമായി അനാഥമാക്കി മഹേശൻ മരണം വരിച്ചത്. യോഗ ചരിത്രത്തിൽ ഒരു യൂണിയൻ സെക്രട്ടറി സ്വന്തം യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്തിട്ടില്ല. ദ്വീർഘകാലം വെള്ളാപ്പള്ളിയുടെ ഓഫീസിലെ ജീവനക്കാരനായി പ്രവർത്തിച്ച മഹേശൻ മൈക്രോ ഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്റർ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീപദവികൾ കൂടി വഹിക്കുന്നുണ്ടായിരുന്നു. മഹേശൻ കത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളെ പറ്റിയും വെള്ളാപ്പള്ളി നടത്തിവരുന്ന സാമ്പത്തിക തട്ടിപ്പിനിരയായി മഹേശൻ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെ പറ്റിയും സമഗ്രമായി അന്വേഷിക്കമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ സർക്കാർ സഹായിക്കരുതെന്ന് ശ്രീനാരായണ സഹോദര ധർമവേദി ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദി, വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. അതേസമയം ആരോപണങ്ങളെല്ലാം സംഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ചേർത്തല യൂണിയനിലുണ്ടായിരുന്ന പി.എസ്.രാജീവനും മറ്റുചിലരും കെ.കെ മഹേശനെതിരെ വ്യാജപ്രചരണങ്ങൾ നടത്തിയതാണ് മനോവിഷമത്തിന് കാരണമായതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച രാജീവൻ, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേശനെ നീക്കാൻ തീരുമാനമെടുത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി

എതിർക്കുന്നവരെയെല്ലാം ഇല്ലാതാക്കുന്ന രീതിയാണ് വെള്ളാപ്പള്ളിയുടേതെന്നും ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റുചെയ്യണമെന്നും ഗോകുലം ഗോപാലൻ അധ്യക്ഷനായ ശ്രീനാരായണ സഹോദര ധർമവേദി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണിച്ചുകളുങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ മാർച്ച്.

നേരത്തെ മഹേശൻ വെള്ളാപ്പള്ളിക്ക് എഴുതിയ കത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ തീർക്കുന്ന സ്വഭാവമാണ് വെള്ളാപ്പള്ളിക്ക് എന്നാണ് കത്തിൽ മഹേശൻ പറയുന്നത്. എല്ലാവരെയും ഉപയോഗിച്ച് കറിവേപ്പില പോലെ എറിഞ്ഞു കളയുന്നതാണ് വെള്ളാപ്പള്ളിയുടെ രീതി. തനിക്ക് വന്നതും ഇതേ ഗതി തന്നെയാണ് എന്നാണ് എന്റെ ഭാവി തീരുമാനമായി എന്ന് പറഞ്ഞുകൊണ്ട് മഹേശൻ എഴുതുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തീർക്കാൻ വെള്ളാപ്പള്ളി ഒരുമ്പെട്ടേക്കും എന്ന് കത്തിൽ പറയുന്നുണ്ട്.

എന്റെ ഭാവി അത് തീരുമാനമായി എന്ന് എനിക്കറിയാം എന്നാണ് സബ് ടൈറ്റിൽ ഇട്ട് എഴുതിയിരിക്കുന്നത്. രണ്ടു രീതിയിലുള്ള വെള്ളാപ്പള്ളിയുണ്ട്. ഒരു വിജിലൻസ് കേസ് വന്നാൽ വിറച്ചു പോകുന്ന വെള്ളാപ്പള്ളി. എതിരാളികളെ എന്ത് വിലകൊടുത്തും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുന്ന വെള്ളാപ്പള്ളി. ആദ്യത്തെ വെള്ളാപ്പള്ളിയെ ഉദാഹരിക്കാൻ മരിച്ചുപോയ പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരനെയാണ് ഉദ്ധരിക്കുന്നത്. മഹേശൻ കത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കും. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എല്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.- കത്തിൽ മഹേശൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP