Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരസ്പരം പോരടിച്ചും സമുദായങ്ങളുടെ ചോര ഊറ്റിക്കുടിച്ചും മദിക്കുന്ന ഈ നീചജന്മങ്ങളെ കുറിച്ച് എന്തുപറയാൻ! എൻഎസ്എസ്-എസ് എൻ ഡി പി നേതാക്കളെ കടന്നാക്രമിച്ച് പിണറായി വിജയന്റെ രാഷ്ട്രീയ മര്യാദ ചർച്ചയാക്കിയും ജനം ടിവി ചീഫ് എഡിറ്റർ; ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ എന്ന വാക്കുകളിലുള്ളത് എതിരാളികളോട് മാന്യതയും തുല്യ നിലയിലും പെരുമാറണമെന്ന മര്യാദ; വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരന്റെ വിയോഗം ചർച്ചകളിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റുകൾക്ക് എതിരെ കേരളാ സർക്കാർ യുഎപിഎ ചുമത്തിയപ്പോൾ കേരളത്തിലെ സംഘപരിവാറുകാർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനം കൊണ്ടു ചൊരിഞ്ഞു. ഇപ്പോഴിതാ പി പരമേശ്വരനെ ആദരിക്കാനെത്തിയ മുഖ്യമന്ത്രിയേയും അഭിനന്ദനം കൊണ്ട് ചൊരിയുകയാണ് പരിവാറുകാർ. മുഖ്യമന്ത്രി പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ പിണറായി എന്നാണ് ജനം ടിവിയുടെ ചീഫ് എഡിറ്റർ കൂടിയായ പരിവാർ മാധ്യമ പ്രവർത്തകൻ ജികെ സുരേഷ് ബാബു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചെയ്ത നല്ല കാര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിനതീതമായി ഒരു ഭരണകർത്താവിന്റെ നീതിബേധവും ആർജ്ജവവും അദ്ദേഹത്തിൽനിന്ന് ഉണ്ടായി. പൊതുവെ രാഷ്ട്രീയ എതിരാളികളോട് അപക്വമായി പെരുമാറുന്ന പിണറായി, സി പി എം കഴിഞ്ഞ മൂന്നുനാല് തലമുറകളായി ഏറ്റവും വലിയ ശത്രുവായി കാണുന്ന പരമേശ്വർജിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതാണ് നല്ല കാര്യം. മുഖ്യമന്ത്രി എന്ന പദവി സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറമാണെന്നും ഒരു ഭരണകർത്താവ് രാഷ്ട്രീയ എതിരാളികളോട് മാന്യതയോടെയും തുല്യ നിലയിലും പെരുമാറണമെന്നുമുള്ള രാഷ്ട്രീയ മര്യാദയും അന്തസ്സും പിണറായി പുലർത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പരമേശ്വർജിയുടെ അനുസ്മരണ കുറിപ്പിൽ അദ്ദേഹം എഴുതിയ വാക്കുകൾ ശ്രദ്ധേയമായി. അഗാധമായ പാണ്ഡിത്യത്തോടെ, ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ. ഈ വാക്കുകൾ ഒരു കമ്യൂണിസ്റ്റ് നേതാവിന്റേതല്ല. ഒരു മുഖ്യമന്ത്രിയുടേതാണ്. സങ്കുചിതമായ രാഷ്ട്രീയത്തിനപ്പുറം ഒരു രാഷ്ട്രതന്ത്രജ്ഞന്റെയും ഭരണകർത്താവിന്റെയും അന്തസ്സിലേക്ക് പിണറായി ഉയർന്നു. പത്മവിഭൂഷൺ ജേതാവിന് നൽകേണ്ട എല്ലാ ആദരവും പരമേശ്വർജിക്കു വേണ്ടി സംസ്ഥാന ഭരണകൂടം ഒരുക്കി. മിക്ക മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയത്തിനപ്പുറത്ത് പരമേശ്വർജിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. കേരളത്തിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ഇ എം എസ്സുമായി നടത്തിയ ചർച്ചകളെ കുറിച്ച് അദ്ദേഹത്തിന്റെ നിര്യാണവേളയിൽ പരമേശ്വർജി എഴുതിയിരുന്നു.

പി പരമേശ്വരന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ സ്വന്തം കൈപ്പടയിൽ എഴുതിയ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ പരിവർത്തനത്തിനാണ് തുടക്കം കുറിക്കേണ്ടത്. ശാരീരിക സംഘർഷത്തിന് പകരം ആശയസംഘർഷമെന്ന പരമേശ്വർജിയുടെ ആശയം സ്വീകരിച്ച് സംസ്ഥാനത്തിന്റെ പൊതു പ്രശ്നങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും സമന്വയിപ്പിച്ച് കൊണ്ടുപോകാനാകണം. അതായിരിക്കും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്നും ജികെ സുരേഷ് ബാബു എഴുതുന്നു.

പരമേശ്വർജിയുടെ മരണവാർത്തയിൽ ഒരു അനുശോചന കുറിപ്പു പോലും അയക്കാത്ത രണ്ടു പ്രബല സമുദായ നേതാക്കളെ കുറിച്ച് ഇന്ന് പ്രവർത്തകർ പറയുന്നുണ്ടായിരുന്നു. ജീവച്ഛവങ്ങളായ അവർ രണ്ടുപേരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ്. അതാണ് അവരെക്കൊണ്ട് ഹിന്ദു സമൂഹത്തിനുള്ള പ്രയോജനം. പരസ്പരം പോരടിച്ചും സമുദായങ്ങളുടെ ചോര ഊറ്റിക്കുടിച്ചും മദിക്കുന്ന ഈ നീചജന്മങ്ങളെ കുറിച്ച് എന്തുപറയാൻ! എന്നാണ് സുരേഷ് ബാബു പറയുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും. ഇവിടെ ഇരുവരും ഒരുമിച്ചുവെന്നാണ് പരിവാറുകാർ പറയാതെ പറയുന്നത്.

ജികെ സുരേഷ് ബാബുവിന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം

മുഖ്യമന്ത്രി പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ പിണറായി

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചെയ്ത നല്ല കാര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിനതീതമായി ഒരു ഭരണകർത്താവിന്റെ നീതിബേധവും ആർജ്ജവവും അദ്ദേഹത്തിൽനിന്ന് ഉണ്ടായി. പൊതുവെ രാഷ്ട്രീയ എതിരാളികളോട് അപക്വമായി പെരുമാറുന്ന പിണറായി, സി പി എം കഴിഞ്ഞ മൂന്നുനാല് തലമുറകളായി ഏറ്റവും വലിയ ശത്രുവായി കാണുന്ന പരമേശ്വർജിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതാണ് നല്ല കാര്യം. മുഖ്യമന്ത്രി എന്ന പദവി സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറമാണെന്നും ഒരു ഭരണകർത്താവ് രാഷ്ട്രീയ എതിരാളികളോട് മാന്യതയോടെയും തുല്യ നിലയിലും പെരുമാറണമെന്നുമുള്ള രാഷ്ട്രീയ മര്യാദയും അന്തസ്സും പിണറായി പുലർത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പിണറായിയുടെ ജീവിതത്തിലെ രണ്ടു പരിവർത്തനങ്ങൾ പത്രപ്രവർത്തന ജീവിതത്തിൽ ഞാൻ കണ്ടതാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മന്ത്രിയും ആകുന്നതിനു മുൻപ് നിയമസഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയിരുന്ന ദുശ്ശാഠ്യക്കാരനായ പാർട്ടി സഖാവ് എന്ന നിലയിലായിരുന്നു. പിന്നീട് വൈദ്യുതിമന്ത്രി ആയപ്പോൾ പക്വതയോടെ മികച്ച പെരുമാറ്റമാണ് ഉണ്ടായത്. ലാവ്ലിൻ അടക്കമുള്ള ഭരണപരമായ കാര്യങ്ങളെ കുറിച്ചല്ല പറയുന്നത്. അതിനുശേഷം പാർട്ടി സെക്രട്ടറിയായപ്പോൾ അച്ചടക്കരാഹിത്യത്തിന് എതിരെ, ഗ്രൂപ്പിനെതിരെ പടവാളെടുക്കുന്ന പിണറായിയെയും കണ്ടു. പ്രവർത്തകരുടെ അക്രമം തടയാൻ നടപടി ഉണ്ടായില്ല എന്നതാണ് അന്നത്തെ ഏറ്റവും വലിയ പരാജയം. മുഖ്യമന്ത്രിയായപ്പോഴും അത് ആവർത്തിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ധർമ്മടത്ത് അടക്കം അരങ്ങേറിയ അക്രമസംഭവങ്ങൾ പിണറായിയുടെ പ്രതിച്ഛായയും ജനങ്ങളുടെ പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് അതീതമായ ഒരു നീതിബോധം പ്രതീക്ഷിച്ചില്ല.

പരമേശ്വർജിയുടെ അനുസ്മരണ കുറിപ്പിൽ അദ്ദേഹം എഴുതിയ വാക്കുകൾ ശ്രദ്ധേയമായി. അഗാധമായ പാണ്ഡിത്യത്തോടെ, ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ. ഈ വാക്കുകൾ ഒരു കമ്യൂണിസ്റ്റ് നേതാവിന്റേതല്ല. ഒരു മുഖ്യമന്ത്രിയുടേതാണ്. സങ്കുചിതമായ രാഷ്ട്രീയത്തിനപ്പുറം ഒരു രാഷ്ട്രതന്ത്രജ്ഞന്റെയും ഭരണകർത്താവിന്റെയും അന്തസ്സിലേക്ക് പിണറായി ഉയർന്നു. പത്മവിഭൂഷൺ ജേതാവിന് നൽകേണ്ട എല്ലാ ആദരവും പരമേശ്വർജിക്കു വേണ്ടി സംസ്ഥാന ഭരണകൂടം ഒരുക്കി. മിക്ക മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയത്തിനപ്പുറത്ത് പരമേശ്വർജിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. കേരളത്തിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ഇ എം എസ്സുമായി നടത്തിയ ചർച്ചകളെ കുറിച്ച് അദ്ദേഹത്തിന്റെ നിര്യാണവേളയിൽ പരമേശ്വർജി എഴുതിയിരുന്നു.

''നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലിൽ ഡൽഹിയിലെ രാജവീഥിയിൽക്കൂടി ഒരു മുറിക്കയ്യൻ ഷർട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാർധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സിൽ ഇന്നും മായാതെയുണ്ട്. ലളിതവും കർക്കശവുമായ ജീവിതചര്യയുടെ പ്രതീകം - ആദർശതീഷ്ണതയുടെ അചഞ്ചലമായ രൂപം - അതായിരുന്നു നമ്പൂതിരിപ്പാട്. കേരളത്തിൽ എത്തിയശേഷവും ആശയപരമായും വ്യക്തിപരമായും നമ്പൂതിരിപ്പാടുമായി ബന്ധം തുടർന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങളുമായി ഏറ്റുമുട്ടുന്നത് ഉത്തേജനാത്മകമായിരുന്നു. വസ്തുതകൾക്ക് നിരക്കാത്തതോ വിരുദ്ധമോ സോദ്ദേശ്യം വളച്ചൊടിക്കപ്പെട്ടതോ ആണെന്ന് തോന്നിയിട്ടുള്ള അദ്ദേഹത്തിന്റെ വാദമുഖങ്ങളോട് അതാത് സന്ദർഭങ്ങളിൽ ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവയ്ക്ക് ചിലപ്പോൾ പ്രത്യക്ഷമായും പലപ്പോഴും പരോക്ഷമായും അദ്ദേഹം ലേഖനങ്ങളിലൂടെ മറുപടി നല്കിയിട്ടുമുണ്ട്. വ്യക്തിപരമായ വിദ്വേഷമോ ഈർഷ്യയോ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. നിസ്സംഗവും വസ്തുനിഷ്ഠവുമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. വിചാരകേന്ദ്രത്തിന്റെ പേരിലായിരുന്നു എന്റെ പ്രതികരണങ്ങളെങ്കിലും ഒരിക്കൽപോലും അതിന്റെ ഡയറക്ടർ എന്നനിലയിൽ എന്നെപ്പറ്റി അദ്ദേഹം പരാമരർശിച്ചതായി ഓർക്കുന്നില്ല. ആർഎസ്എസ്സിന്റെ സൈദ്ധാന്തികൻ, താത്വികാചാര്യൻ എന്നൊക്കെയായിരുന്നു അദ്ദേഹം എനിക്കു നൽകിയ വിശേഷണങ്ങൾ. ഇതിന് പിന്നിൽപോലും വളരെ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അറിയുന്നവർക്കറിയാം.''

പരമേശ്വർജി ഈ തരത്തിലുള്ള ഒരു ചിന്തയാണ് എക്കാലവും മുന്നോട്ടു വെച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ആശയസംവാദത്തിലൂടെ തീർക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇ എം എസ്സും പി ഗോവിന്ദപിള്ളയും അടക്കമുള്ളവരോട് പത്രമാധ്യമങ്ങളിലൂടെയും സെമിനാറുകളിലൂടെയും ഏറ്റുമുട്ടിയിരുന്ന സംവാദത്തിന്റെ രാഷ്ട്രീയം അവരുടെ കാലത്തോടെ അന്യം നിൽക്കുകയാണ്. അതു തന്നെയാണ് പരമേശ്വർജിയുടെ വിയോഗം കേരളത്തിലെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ശൂന്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ സ്വന്തം കൈപ്പടയിൽ എഴുതിയ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ പരിവർത്തനത്തിനാണ് തുടക്കം കുറിക്കേണ്ടത്. ശാരീരിക സംഘർഷത്തിന് പകരം ആശയസംഘർഷമെന്ന പരമേശ്വർജിയുടെ ആശയം സ്വീകരിച്ച് സംസ്ഥാനത്തിന്റെ പൊതു പ്രശ്നങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും സമന്വയിപ്പിച്ച് കൊണ്ടുപോകാനാകണം. അതായിരിക്കും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

പരമേശ്വർജിയുടെ മരണവാർത്തയിൽ ഒരു അനുശോചന കുറിപ്പു പോലും അയക്കാത്ത രണ്ടു പ്രബല സമുദായ നേതാക്കളെ കുറിച്ച് ഇന്ന് പ്രവർത്തകർ പറയുന്നുണ്ടായിരുന്നു. ജീവച്ഛവങ്ങളായ അവർ രണ്ടുപേരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ്. അതാണ് അവരെക്കൊണ്ട് ഹിന്ദു സമൂഹത്തിനുള്ള പ്രയോജനം. പരസ്പരം പോരടിച്ചും സമുദായങ്ങളുടെ ചോര ഊറ്റിക്കുടിച്ചും മദിക്കുന്ന ഈ നീചജന്മങ്ങളെ കുറിച്ച് എന്തുപറയാൻ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP