Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സേനാ വിന്യാസം കണ്ട് ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; അഫ്ഗാനും ഇറാനും തള്ളി പറഞ്ഞതോടെ പേടി ഇരട്ടിച്ചു; യുഎന്നും അമേരിക്കയും ഉറച്ച നിലപാട് എടുത്തതും യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് തിരിച്ചറിവ്; അണുബോംബുണ്ടെങ്കിലും കാര്യമില്ലെന്ന് മുഷറഫും വിശദീകരിച്ചതോടെ പാക് പ്രധാനമന്ത്രിക്ക് മുട്ടിടി; സമാധാനത്തിന് ഒരു അവസരം കൂടി ഇന്ത്യയോട് യാചിച്ച് ഇമ്രാൻ ഖാൻ; തെളിവ് നൽകിയാൽ നടപടിയെന്ന പതിവ് പല്ലവിയുമായി അനുരജ്ഞനം; ഇനി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും; പുൽവാമയിൽ കാശ്മീർ തിളയ്ക്കുമ്പോൾ

സേനാ വിന്യാസം കണ്ട് ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; അഫ്ഗാനും ഇറാനും തള്ളി പറഞ്ഞതോടെ പേടി ഇരട്ടിച്ചു; യുഎന്നും അമേരിക്കയും ഉറച്ച നിലപാട് എടുത്തതും യുദ്ധത്തിനുള്ള വഴിയൊരുക്കുമെന്ന് തിരിച്ചറിവ്; അണുബോംബുണ്ടെങ്കിലും കാര്യമില്ലെന്ന് മുഷറഫും വിശദീകരിച്ചതോടെ പാക് പ്രധാനമന്ത്രിക്ക് മുട്ടിടി; സമാധാനത്തിന് ഒരു അവസരം കൂടി ഇന്ത്യയോട് യാചിച്ച് ഇമ്രാൻ ഖാൻ; തെളിവ് നൽകിയാൽ നടപടിയെന്ന പതിവ് പല്ലവിയുമായി അനുരജ്ഞനം; ഇനി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും; പുൽവാമയിൽ കാശ്മീർ തിളയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിലെ അക്രമത്തോടെ യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാൻ. അന്താരാഷ്ട്ര തലത്തിൽ തീർത്തും ഒറ്റപ്പെട്ടു. ഇതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്ത്രങ്ങൾ മാറ്റിപിടിക്കുകയാണ്. സമാധാനത്തിന് ഒരു അവസരം കൂടി നൽകാനാണ് ഇമ്രാന്റെ അഭ്യർത്ഥന. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനിലെ ഭീകരപ്രസ്ഥാനങ്ങളുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ രേഖ നൽകിയാൽ അതിവേഗ നടപടിയുണ്ടാകുമെന്നാണ് ഇമ്രാൻ പറയുന്നത്. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങൾ തകർക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ലോകരാജ്യങ്ങൾ ഏറ്റെടുത്തിരുന്നു. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഏത് നീക്കത്തിനും അമേരിക്കയും ഇന്ത്യക്ക് പിന്തുണ നൽകി.

പുൽവാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുള്ള സൗദൃദ രാഷ്ട്ര പദവി പിൻവലിച്ച ഇന്ത്യ കടുത്ത ഭാഷയിൽ മുന്നറിയിപ്പുകൾ നൽകുകയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. പാക് വ്യോമ സേനയുടെ ദൗർബല്യങ്ങളും ചർച്ചയായി. ഇറാനും അഫ്ഗാനും ഇന്ത്യക്കൊപ്പമാണ്. അതുകൊണ്ട് പല ഭാഗത്ത് നിന്ന് സൈനിക നീക്കം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് അനുനയത്തിനുള്ള ഇമ്രാന്റെ അഭ്യർത്ഥന വീണ്ടുമെത്തുന്നത്. കാശ്മീരിൽ ആകെ കേന്ദ്ര സേന നിറഞ്ഞു കഴിഞ്ഞു.

മോദിയുടെ വാക്കുകളിൽ യുദ്ധം അടുത്തുവെന്ന് ഇമ്രാൻ തിരിച്ചറിഞ്ഞു. ഇതോടെയാണ് പുതിയ പ്രസ്താവന പുറത്തിറക്കിയത്. നടപടിയെടുക്കാൻ തക്കവണ്ണമുള്ള വിവരങ്ങൾ കൈമാറിയാൽ ഉടൻ നടപടിയെന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാനത്തിന് മോദി ഒരു അവസരം കൂടി തരണമെന്നും പറയുന്നു. ഫെബ്രുവരി 19നും പാക് പ്രധാനമന്ത്രി സമാനമായ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇത് കാര്യമായെടുക്കാതെ തിരിച്ചടി കൊടുക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. ജെയ്‌ഷെ മുഹമ്മദിന്റെ കാശ്മീരിലെ നേതൃത്വത്തെ ഇന്ത്യൻ സൈന്യം ഇല്ലായ്മ ചെയ്തു. കാശ്മീരിൽ സേനാ വിന്യാസവും ശക്തമാക്കി. നാവിക-വ്യാമ സേനകളും സജ്ജമാക്കി. ഇതിനിടെ ഐക്യരാഷ്ട്ര സഭയും പുൽവമാ അക്രമത്തിലെ ജെയഷെ മുഹമ്മദിന്റെ പങ്കിനെ അപലപിച്ചു. ഇതോടെ യുദ്ധം അനിവാര്യമായി. ഇതിനെ തടയിടാനാണ് സമാധാനത്തിന് അവസാന അവസരം ചോദിച്ചുള്ള ഇമ്രാന്റെ പ്രസ്താവന.

അതിർത്തിയിൽ സമാധാനത്തിന് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണ് ഇമ്രാൻ ഖാൻ. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സമാധാനാന്തരീക്ഷം നിലനിർത്തേണ്ട കാര്യം മോദി മറന്നുപോയിരിക്കുന്നു. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാൻ ഖാനെ ഉദ്ധരിച്ച് പാക് തെഹ്രീകെ ഇൻസാഫ് പാർട്ടിയും ട്വിറ്ററിൽ കുറിച്ചു. 2015ൽ മോദിയുമായി ചർച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താൻ ഒരുമിച്ചു നിൽക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ പറഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നിൽക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

ജെയ്‌ഷെ മുഹമ്മദാണ് അക്രമത്തിന് പിന്നിലെന്ന് ഐക്യരാഷ്ട്ര സഭ പോലും സമ്മതിച്ചു കഴിഞ്ഞു. അതിന്റെ തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലാണുള്ളത്. ഇത് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ തെളിവുകളൊന്നും ഇനി കൊടുക്കേണ്ട ആവശ്യമില്ല. മസൂദിനെതിരെ പാക്കിസ്ഥാന് നടപടിയെടുക്കണം. തെളിവ് ചോദിക്കുന്നത് വെറുമൊരു രക്ഷപ്പെടൽ തന്ത്രമാണെന്നും ഇമ്രാന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിലും പത്താൻകോട്ട് ആക്രമത്തിലും തെളിവുകൾ ഇന്ത്യ കൈമാറി. എന്നാൽ പാക്കിസ്ഥാൻ ഒന്നും ചെയ്തില്ല. തെളിവ് കിട്ടിയാൽ നടപടി എടുക്കുമെന്ന വാഗ്ദാനം വെറും പൊള്ളയാണെന്നും ഇന്ത്യ പ്രതികരിച്ചു.

അതിനിടെ പുൽവാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുെത്തന്ന സ്വന്തം അവകാശവാദത്തിനു പാക്കിസ്ഥാന്റെ തിരുത്തുമെത്തി. 70 അദ്ധ്യാപകരും 600 വിദ്യാർത്ഥികളുമുള്ള മതപഠനകേന്ദ്രമാണ് അതെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നും പുതിയ വിശദീകരണം. വെള്ളിയാഴ്ചത്തെ അവകാശവാദവും കടകവിരുദ്ധമായ വിശദീകരണവും പാക് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയുടേതാണ്. അതു ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണെന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു. മദ്രസത്തുൾ സാബിർ, ജാമിയാ മസ്ജിദ് സുഭാനല്ലാ എന്നീ മതപഠനകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനു പഞ്ചാബ് പ്രവിശ്യാ പൊലീസ് സുരക്ഷ നൽകുന്നുണ്ടെന്നും ചൗധരി അറിയിച്ചു.

പുൽവാമ ആക്രമണത്തെ യു.എൻ. രക്ഷാകൗൺസിൽ അപലപിച്ചതിനു പിന്നാലെ, വെള്ളിയാഴ്ചയാണു പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപുരിലുള്ള ജയ്ഷ് ആസ്ഥാനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെന്നു ചൗധരി അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന്റെ തീരുമാനമാണതെന്നും പറഞ്ഞു. പിന്നീട് സമ്മർദ്ദം ഏറി. ഇതോടെ പാക് സർക്കാർ മലക്കം മറിഞ്ഞു. ഏതാനും പ്രാദേശിക മാധ്യമപ്രവർത്തകർ ഇവിടം സന്ദർശിച്ചിരുന്നു. ജയ്ഷിനെപ്പറ്റിയോ തലവൻ മസൂദ് അസറിനെപ്പറ്റിയോ അറിവില്ലെന്നാണു വിദ്യാർത്ഥികൾ പറഞ്ഞത്. അങ്ങനെ പറയാൻ വിദ്യാർത്ഥികൾക്കു നേരത്തേ ഉപദേശം കിട്ടിയിരിക്കാമെന്നാണു മാധ്യമ പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം.

നമ്മൾ ഇന്ത്യയെ ഒരു അണുബോംബ് വച്ച് ആക്രമിച്ചാൽ അവർ നമ്മെ 20 എണ്ണം വച്ച് മൊത്തമായി നശിപ്പിച്ച് കളയും എന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായി നിലയിലെത്തിയിരിക്കുന്നു. ഒരു ആണവാക്രമണം ഉണ്ടാകാൻ പോകുന്നില്ല. നമ്മൾ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാൽ അവർ 20 ബോംബിട്ട് നമ്മളെ മുഴുവൻ നശിപ്പിച്ച് കളയും. ഇത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി 50 ബോംബ് നമ്മൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുക എന്നതാണ്. പിന്നെ അവർക്ക് തിരിച്ചടിക്കാനാകില്ല. ഇതിന് നിങ്ങൾ തയ്യാറുണ്ടോ എന്നതാണ് ചോദ്യം - സൈന്യത്തിനോടും പാക് ഗവൺമെന്റിനോടുമായി മുഷറഫ് ചോദിച്ചു. ഇതെല്ലാം പാക് സൈന്യത്തിന്റെ ദൗർബല്യത്തിന് തെളിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP